ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ നടന്ന മിസൈല്‍ പരീക്ഷണം വിജയകരം. ഞായറാഴ്‌ച രാവിലെ 10.30 ന് ഐ.ടി.ആറിലാണ് (ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ച്) പരീക്ഷണം നടന്നത്. കരസേനയ്‌ക്ക് വേണ്ടിയാണ് എം.ആര്‍.എസ്.എ.എം (മീഡിയം റേഞ്ച് സര്‍ഫേസ് എയര്‍ മിസൈല്‍) വ്യോമ പ്രതിരോധ മിസൈൽ നിര്‍മിച്ചത്.
ALSO READ l കയറ്റുമതിയിൽ രാജ്യത്തിന് 400 ബില്യൺ ഡോളറിന്‍റെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി
ഡി.ആർ.ഡി.ഒയാണ് (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ) ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദീർഘദൂരത്തിൽ അതിവേഗത്തിലുള്ള വ്യോമ സഞ്ചാരമാണ് ലക്ഷ്യം. അതില്‍ തങ്ങള്‍ വിജയിച്ചെന്ന് അധികൃതര്‍ അറിയിച്ചു.