സൂര്യന്‍റെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെന്‍റോറി (Proxima Centaury). ഈ നക്ഷത്രത്തിന്‍റെ സമീപത്തായി മൂന്നാമത്തെ ഗ്രഹം കണ്ടെത്തിയെന്ന ശുഭകരമായ വാര്‍ത്തയാണ് ശാസ്‌ത്ര ലോകം പങ്കുവയ്‌ക്കുന്നത്. ഇതിന്‍റെ തെളിവുകളടക്കം ഫെബ്രുവരിയിലെ 'ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് ജേണലിൽ' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.
വലിപ്പം ഭൂമിയുടെ പകുതിയിൽ താഴെ
പോർച്ചുഗലിലെ പോർട്ടോ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ആൻഡ് സ്‌പേസ് സയൻസസിലെ ഗവേഷകനായ ജോവോ ഫാരിയയാണ് ഇതേക്കുറിച്ച് എഴുതിയത്. നാളുകളായി നടക്കുന്ന ഗവേഷണത്തിന്‍റെ ഭാഗമായാണ് ജ്യോതിശാസ്ത്രജ്ഞർ ഈ തെളിവ് കണ്ടെത്തിയത്. ഭൂമിയുടെ പകുതിയിൽ താഴെ വലിപ്പേയുള്ളൂ ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹത്തിനെന്നും ലേഖനത്തില്‍ പറയുന്നു.
ജനവാസയോഗ്യമല്ലാത്ത, ചൂടുള്ള ഗ്രഹമാണിത്. ഭൂമിയുടെ ഏറ്റവും അടുത്തുള്ള പ്രോക്‌സിമ സെന്‍റോറിക്ക് ചുറ്റും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ സാധ്യതയുണ്ട്. പുതിയ ഗ്രഹം, നക്ഷത്രത്തിന്‍റെ വാസയോഗ്യമായ മേഖലയിലല്ല. വളരെയധികം അടുത്താണ് പരിക്രമണം ചെയ്യുന്നത്.
''വെള്ളം ദ്രാവകാവസ്ഥയിലായിരിക്കില്ല. അതുകൊണ്ടുതന്നെ ജീവന്‍റെ തുടിപ്പുണ്ടാകാന്‍ ഇടയില്ല. അത് തീവ്ര ചൂടിന് ഇടയാക്കും. ഇക്കാരണം കൊണ്ടുതന്നെ ഗ്രഹത്തില്‍ സ്ഥിരമായ അന്തരീക്ഷം ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കും.'' ജോവോ ഫാരിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്രമായ ചൂടിന് 'അത്' കാരണമാകും
സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്‍റെ പത്തിലൊന്ന് മാത്രമേയുള്ളൂ ഈ ഗ്രഹത്തിന്‍റെ അകലം. നക്ഷത്രത്തിന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ വെറും അഞ്ച് ദിവസമേയെടുക്കുള്ളൂ. ചന്ദ്രൻ, ഭൂമി എന്നിവയുടെ ഭ്രമണപഥത്തിലെ പ്രത്യേകത പോലെ, പുതിയ ഗ്രഹത്തിന്‍റെ ഒരു മുഖം എപ്പോഴും പ്രോക്‌സി സെന്‍റോറിയ്‌ക്ക് അഭിമുഖമായി നില്‍ക്കുന്നു.
ഗ്രഹത്തിന് സ്ഥിരതയുള്ള അന്തരീക്ഷം ഉണ്ടാകാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നതിനും അത് കാരണമാവും. പുതിയ ഗ്രഹം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളിലും ജ്യോതിശാസ്ത്രജ്ഞർ ഈ കണ്ടെത്തലിൽ സന്തോഷം പ്രകടിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞർ വിദൂര നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങൾക്കായി തെരയുന്ന രീതിയിലും ഇത് ഒരു വഴിത്തിരിവാകും. കൂടുതൽ കണ്ടെത്തലുകളിലേക്ക് ഇത് നയിച്ചേക്കും.
പുതിയ ഗ്രഹം കൂടുതല്‍ വിദഗ്‌ധ നിരീക്ഷണങ്ങള്‍ നടത്തി സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രോക്‌സിമയുടെ നക്ഷത്രപ്രകാശത്തിലെ ചെറിയ വ്യതിയാനങ്ങളിൽ ഗ്രഹത്തിന്‍റെ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന 'ചലനങ്ങൾ' കണ്ടെത്തുകയുണ്ടായി.
ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന സമാനമായ ഈ ചലനം നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് 2016, 2019 എന്നീ വര്‍ഷങ്ങളില്‍ പ്രോക്‌സിമയ്‌ക്ക് സമീപത്തെ മറ്റ് രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്താന്‍ ശാസ്‌ത്രജ്ഞരെ സഹായിച്ചത്. ലേഖനത്തില്‍ ജോവോ ഫാരിയ പറയുന്നു.