ETV Bharat / science-and-technology

Ashok Gadgil And Subra Suresh: യുഎസിലെ പരമോന്നത ശാസ്ത്ര പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ - US National Medal of Science

Indian Scientits Awarded Highest Scientific Honour Of USA: ചൊവ്വാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്‍റ് ബൈഡൻ മെഡലുകൾ സമ്മാനിച്ചത്. അമേരിക്കയിലെ മുൻനിര ശാസ്ത്രജ്ഞർക്ക് നൽകുന്ന ബഹുമതിയാണ് ഇത്.

Etv Bharat Indian American scientist Ashok Gadgil  Ashok Gadgil And Subra Suresh  Indian Scientits Awarded Highest Scientific Honour  US National Medal of Science  US National Medal for Technology and Innovation
Ashok Gadgil And Subra Suresh- Two Indian Scientits Awarded Highest Scientific Honour Of USA
author img

By ETV Bharat Kerala Team

Published : Oct 25, 2023, 9:17 AM IST

വാഷിങ്ടണ്‍ : അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി സ്വന്തമാക്കി ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞർ. തമിഴ്‌നാട്ടിൽ ജനിച്ച ശാസ്ത്രജ്ഞനായ സുബ്ര സുരേഷും മുംബൈയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ അശോക് ഗാഡ്‌ഗിലുമാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനിൽ (Joe Biden) നിന്ന് പുരസ്‌കാരം സ്വീകരിച്ചത് (Ashok Gadgil And Subra Suresh- Two Indian Scientits Awarded Highest Scientific Honour Of USA). നാഷണൽ മെഡൽ ഓഫ് സയൻസ് (National Medal of Science) ആണ് ഡോ. സുബ്ര സുരേഷിന് ലഭിച്ചത്. അശോക് ഗാഡ്‌ഗിലിന് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷൻ ദേശീയ മെഡലാണ് (National Medal for Technology and Innovation) ലഭിച്ചത്.

ചൊവ്വാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്‍റ് ബൈഡൻ മെഡലുകൾ സമ്മാനിച്ചത്. അമേരിക്കയിലെ മുൻനിര ശാസ്ത്രജ്ഞർക്ക് നൽകുന്ന അവാർഡുകളാണിവ. അമേരിക്കയുടെ മത്സരക്ഷമതയ്ക്കും ജീവിത നിലവാരത്തിനും ശാശ്വതമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്‍റെ സാങ്കേതിക-തൊഴിൽ ശക്തിയെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്‌തവരെ അംഗീകരിക്കുക എന്നതാണ് അവാർഡിന്‍റെ ഉദ്ദേശ്യലക്ഷ്യം.

എഞ്ചിനീയറിങ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് എന്നിവയിലുടനീളമുള്ള ഗവേഷണത്തിനും വിശിഷ്യാ മെറ്റീരിയൽ സയൻസിനെപ്പറ്റിയുള്ള പഠനവും മറ്റ് വിഷയങ്ങളിലേക്കുള്ള അതിന്‍റെ പ്രയോഗം മെച്ചപ്പെടുത്തലിനുമാണ് സുബ്ര സുരേഷിന് മെഡൽ ലഭിച്ചത്. അതേസമയം ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് ജീവൻ നിലനിർത്താനുള്ള വിഭവങ്ങൾ നൽകിയതിനാണ് ഗാഡ്‌ഗിലിന് മെഡൽ സമ്മാനിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അദ്ദേഹത്തിന്‍റെ നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ കുടിവെള്ളം മുതൽ ഇന്ധനക്ഷമതയുള്ള പാചക സ്റ്റൗകൾ വരെയുള്ള വൈവിധ്യം നിറഞ്ഞ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. എല്ലാ മനുഷ്യരുടെയും അന്തസിലും വലിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള നമ്മുടെ ശക്തിയിലും ഉള്ള വിശ്വാസത്തിൽ നിന്നാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഡോ. സുബ്ര സുരേഷ് : നിലവിൽ യുഎസിലെ ബ്രൗൺ സർവകലാശാലയുടെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ പ്രൊഫസറാണ് സുബ്ര സുരേഷ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുബ്ര 1977-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് (ഐഐടി) മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടി. തുടർന്ന്, 1979-ൽ അയോവ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും 1981 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്‌ടറേറ്റും നേടി. ശേഷം കാലിഫോർണിയ സർവകലാശാലയിലും ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിലും അദ്ദേഹം പോസ്റ്റ്-ഡോക്‌ടറൽ റിസർച്ച് ഫെലോഷിപ്പുകൾ ചെയ്‌തു. പിന്നീട് പല അമേരിക്കൻ സർവകലാശാലകളിലും ഉന്നത പദവികള്‍ വഹിച്ച അദ്ദേഹം 2010 മുതൽ 2013 വരെ നാഷണൽ സയൻസ് ഫൗണ്ടേഷന്‍റെ (എൻഎസ്എഫ്) 13-ാമത്തെ ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചു. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് അദ്ദേഹം.

അശോക് ഗാഡ്‌ഗിൽ : നിലവിൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറും ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞനുമാണ് അശോക് ഗാഡ്‌ഗിൽ. അദ്ദേഹം മുംബൈ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്ര ബിരുദവും കാൺപൂർ ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് യുഎസിലേക്ക് പോയ അദ്ദേഹം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. കാലിഫോർണിയ സർവകലാശാലയിൽ സിവിൽ, എൻവയോൺമെന്‍റൽ എഞ്ചിനീയറിങ് വിഭാഗത്തില്‍ വിശിഷ്‌ട പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്. ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിലെ (എൽബിഎൻഎൽ) എൻവയോൺമെന്‍റൽ എനർജി ടെക്‌നോളജി ഡിവിഷന്‍റെ മുൻ ഡയറക്‌ടറുമായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.