ന്യൂഡല്‍ഹി: ടെക് ഭീമന്‍ ആപ്പിള്‍ ഇന്‍ കോര്‍പ്പറേറ്റിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ഐ ഫോണ്‍ 14 ന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയം കൂടുന്നു. നിലവില്‍ ഐ ഫോണിന്‍റെ 12, 13 സീരിസുകള്‍ ഉപയോഗിക്കുന്നവരിലും ഐ ഫോണ്‍ ഓപറേറ്റിങ് സിസ്‌റ്റത്തിലേക്ക് മാറാന്‍ ഉദ്ദ്യേശിക്കുന്നവരിലുമാണ് ഈ ഇഷ്‌ടം കൂടുതലായി കണ്ടുവരുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ക്യാമറ, വിപുലമായ കണക്റ്റിവിറ്റി, മികച്ച ബാറ്ററി ലൈഫ്, ക്രാഷ് ഡിറ്റക്ഷൻ തുടങ്ങിയ സവിശേഷതകളെല്ലാം തന്നെ ഐഫോൺ 14, 14 പ്രോ എന്നിവയ്‌ക്ക് ഇന്ത്യയിൽ സൂപ്പർ പ്രതികരണം നേടിക്കൊടുക്കുന്നുണ്ട്.
ജനപ്രിയമായ 6.1 ഇഞ്ച് വലുപ്പത്തിൽ ദൃഢവും മിനുസമുള്ളതുമായ രീതിയില്‍ എയ്‌റോസ്‌പേസ് ഗ്രേഡ് അലുമിനിയത്തിലാണ് ഐഫോൺ 14 രൂപകല്‍പന ചെയ്‌തിട്ടുള്ളത്. മിഡ്‌നൈറ്റ്, ബ്ലൂ, സ്‌റ്റാർലൈറ്റ്, പർപ്പിൾ, റെഡ് എന്നിങ്ങനെ അഞ്ച് മനോഹരമായ ഫിനിഷുകളിലാണ് ഇവ എത്തിയിരിക്കുന്നത്. മികച്ച താപ പ്രകടനത്തിനായി പുതുക്കിയ ഇന്‍റേണൽ ഡിസൈൻ, 1,200 നിറ്റ് പീക്ക് എച്ച്‌ഡിആർ തെളിച്ചവും ഡോൾബി വിഷനും സമ്മാനിക്കുന്ന ഒഎൽഇഡി സാങ്കേതികവിദ്യയുള്ള സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുമായാണ് ഐ ഫോണിലെ ഇളമുറക്കാരന്‍റെ വരവ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട ടിവി ഷോകൾ സ്ട്രീം ചെയ്യുമ്പോഴോ ഉയർന്ന സാന്ദ്രതയുള്ള ഗെയിമിങിനിടയിലോ ഐഫോൺ 14 ല്‍ ഒരു തടസ്സവും നേരിടുകയില്ല.
Also Read:പഴയവില നിലനിര്‍ത്തി ആപ്പിളിന്‍റെ പുതിയ ഐഫോണുകൾ
ഐ ഫോണ്‍ 14 ന്‍റെ മറ്റൊരു മികച്ച സവിശേഷത ദീര്‍ഘസമയം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ്. ഇതിനൊപ്പം 5 കോർ ജിപിയു ഉള്ള എ15 ബയോണിക് ഗ്രാഫിക് കാര്‍ഡുകള്‍ കൂടി എത്തുന്നതോടെ വീഡിയോ ആപ്പുകളും ഗെയിമിങും സുഗമമാകുന്നു. വലിയ സെൻസറും വലിയ പിക്‌സലുകളുമുള്‍ക്കാള്ളുന്ന പുതിയ 12 മെഗാ പിക്‌സല്‍ മെയിന്‍ ക്യാമറയും ഒരു ട്രൂ ഡപ്‌ത് ക്യാമറയുമാണ് ഐഫോൺ 14 ന്‍റെ പ്രത്യേകത. ഇവയൊരു പുതിയ സ്‌റ്റാൻഡേർഡ് അവതരിപ്പിക്കുന്നു എന്നതിനൊപ്പം മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താനും സഹായിക്കുന്നു.
ഇതിനൊപ്പം കൂടുതൽ ദൃശ്യങ്ങൾ പകർത്താനുള്ള അൾട്രാ വൈഡ് ക്യാമറയും കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഫോട്ടോണിക്ക് എഞ്ചിനും ഐഫോൺ 14 ലുണ്ട്. മാത്രമല്ല ഹാർഡ്‌വെയറിന്‍റെയും സോഫ്‌റ്റ്‌വെയറിന്‍റെയും സംയോജനത്തിലൂടെ ഈ ഫോട്ടോണിക്ക് എഞ്ചിന്‍ കുറഞ്ഞ പ്രകാശ ലഭ്യതയിലും ക്യാമറകള്‍ക്ക് മികച്ച പ്രകടനം നല്‍കും. ഇത് അൾട്രാ വൈഡ് ക്യാമറയിൽ 2x, ട്രൂ ഡപ്‌ത് ക്യാമറയിൽ 2x, മെയിന്‍ ക്യാമറയില്‍ 2.5x എന്നിങ്ങനെ നീളുന്നു.
ഇതുകാരണം തന്നെ കുറഞ്ഞ വെളിച്ചത്തിൽ പകര്‍ത്തിയ ഫോട്ടോകളുടെ വ്യക്തതയിൽ ആരും അമ്പരന്നുപോകും. ഫോണിലെ പ്രധാന സെൻസർ ഏത് പ്രകാശ സാഹചര്യത്തിലും മികച്ച ഡീറ്റൈലിങ്, മോഷന്‍ ഫ്രീസിംങ്, കുറഞ്ഞ ശബ്‌ദ കോലാഹലം, വേഗതയേറിയ എക്‌സ്‌പോഷർ, സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയ്‌ക്ക് സഹായകമാകുന്നു. ഇതിനൊപ്പം ഒരു വീഡിയോ പകര്‍ത്തുമ്പോള്‍ കാര്യമായ കുലുക്കങ്ങളും ചലനങ്ങളും വൈബ്രേഷനുകളും ക്രമീകരിക്കുന്ന പുതിയ ആക്ഷൻ മോഡും ഐ ഫോണ്‍ 14 ഉപയോക്താക്കള്‍ക്ക് കരുതിവെക്കുന്നുണ്ട്.
മറ്റൊരു സവിശേഷത 30 fps-ൽ 4K, 24 fps-ൽ 4K എന്നിവയും എൻഡ്-ടു-എൻഡ് ഡോൾബി വിഷൻ HDR എന്നിവ പ്രധാനം ചെയ്യുന്ന ഐ ഫോണ്‍ 14 ന്‍റെ സിനിമാറ്റിക് മോഡാണ്. ഇത് കാര്യമായ കുലുക്കങ്ങള്‍ക്കും, ചലനങ്ങൾക്കും, വൈബ്രേഷനുകൾക്കുമിടയിലും സ്‌മൂത്തായ വീഡിയോ പകര്‍ത്തലിന് സഹായകമാകുന്നു. എന്നാല്‍ ലോകം മുഴുവന്‍ ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഐ ഫോണ്‍ 14 ന്‍റെ മറ്റൊരു പുതിയ ഫീച്ചർ ക്രാഷ് ഡിറ്റക്ഷൻ ആണ്. അപകടകരമായ ചില ഇന്ത്യൻ റോഡുകളിൽ വളരെ ഉപയോഗപ്രദമാണ് എന്നതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന ഫീച്ചറുകൂടിയാണിത്.
ഒരു പുതിയ ഡ്യുവൽ കോർ ആക്‌സിലറോമീറ്ററും പുതിയ ഹൈ ഡൈനാമിക് റേഞ്ച് ഗൈറോസ്‌കോപ്പും ഉപയോഗിച്ചുള്ള ഇവക്ക് 256Gകൾ വരെയുള്ള G-ഫോഴ്‌സ് അളവുകൾ കണ്ടെത്താൻ കഴിവുണ്ട്. മാത്രമല്ല, ഐ ഫോണ്‍ 14 ലെ ഈ ക്രാഷ് ഡിറ്റക്ഷന് ഗുരുതരമായ ഒരു അപകടമുണ്ടായാല്‍ അത് കണ്ടെത്താനും ഉപയോക്താവ് അബോധാവസ്ഥയിലോ അല്ലെങ്കിൽ ഉപയോക്താവിന് കഴിയാതെ വരുമ്പോഴോ അടിയന്തര സേവനങ്ങൾ സ്വയമേവ ഡയൽ ചെയ്യാനും കഴിയും. ബാരോമീറ്റർ, ക്യാബിനിലെ മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വേഗതയിലെ മാറ്റങ്ങൾക്കായുള്ള അധിക ഇൻപുട്ടിനുള്ള ജിപിഎസ്, ഗുരുതരമായ കാർ ക്രാഷ് ശബ്‌ദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മൈക്രോഫോൺ തുടങ്ങിയ നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഫീച്ചര്‍ സാധ്യമാകുന്നത്.
മാത്രമല്ല ഇവ ആപ്പിള്‍ വാച്ചുകളുമായി ബന്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ കുറച്ചു കൂടി കാര്യക്ഷമമായ സഹായം ലഭിക്കുന്നു. അതായത് ഒരു ഗുരുതരമായ അപകടം സംഭവിക്കുമ്പോള്‍ ആപ്പിള്‍ വാച്ചില്‍ എമർജൻസി സർവീസ് കോൾ ഇന്റർഫേസ് ദൃശ്യമാകും. കാരണം അപകടസമയത്ത് അവയാകും ഉപഭോക്താവിന് ഏറ്റവും അടുത്തുണ്ടായിരിക്കുക. എല്ലാത്തിലുമുപരി ആശയവിനിമയം, പങ്കിടൽ, ഇന്റലിജൻസ് സവിശേഷതകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത പുതിയ ലോക്ക് സ്‌ക്രീനും ഐ ഫോണ്‍ 14 വാഗ്ദാനം ചെയ്യുന്നു. ഇത് മുമ്പ് ഐ ഫോണ്‍ ഉപയോഗിച്ച രീതിയെ തന്നെ മാറ്റിയേക്കാം. ഇന്ത്യയിൽ നിലവില്‍ ഐഫോൺ 14 ആപ്പിൾ സ്‌റ്റോർ ഓൺലൈനിലുടെയും ആപ്പിൾ അംഗീകൃത റീസെല്ലറുകളിലൂടെയും 79,900 രൂപയിൽ (128 ജിബി) ലഭ്യമാണ്.
Also Read: സന്ദേശമയക്കല്‍ കൂടുതല്‍ ലളിതവും സുന്ദരവുമാക്കി ടെലിഗ്രാം: പുത്തൻ ഫീച്ചറുകളെ കുറിച്ചറിയാം