വാഷിങ്‌ടണ്‍ : എക്കാലത്തെയും മികച്ച ഐഫോണ്‍ 14 സീരീസ് ലോഞ്ചിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 10, ഐഒഎസ് 11 എന്നീ മോഡലുകളില്‍ ഈ വര്‍ഷം(2022) ഒക്‌ടോബര്‍ 24 മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നതല്ലെന്നാണ് കമ്പനി അറിയിക്കുന്നത്. വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കേണ്ടവര്‍ക്ക് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.
ഐഫോൺ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സേവനം ഉപയോഗിക്കുന്നതിന് ഐഒഎസ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണെന്ന് വാട്ട്‌സ്ആപ്പ് ഹെൽപ്പ് സെന്റർ വെബ്‌സൈറ്റ് വഴി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇതുവരെ അപ്‌ഗ്രേഡ് ചെയ്യാത്ത ഉപയോക്‌താക്കളോട് ഉടന്‍ തന്നെ മാറ്റത്തിനൊപ്പം നീങ്ങാന്‍ കമ്പനി നിര്‍ദേശിക്കുന്നു.
ഐഫോണ്‍ 14 സീരീസിനൊപ്പം എ16 ചിപ്‌സെറ്റും : മുൻഗാമികളേക്കാളും മികച്ച ക്യാമറ, ഡിസൈൻ, പ്രോസസർ മുതലായ മികവുറ്റ ഫീച്ചറുകളുമായിട്ടാണ് സെപ്റ്റംബർ 7ന് ഐഫോൺ 14 സീരീസ് അരങ്ങേറ്റം കുറിക്കുന്നത്. ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്‌സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയാണ് ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകള്‍.
പ്രോ പതിപ്പുകൾക്കും പുതിയ സ്‌മാർട്ട് വാച്ചുകൾക്കും മാത്രം പവർ നൽകുന്ന പുതിയ എ16 ചിപ്‌സെറ്റിന്‍റെ വരവും ഐഫോണ്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.