സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ഫേസ്‌ബുക്ക് ഡേറ്റിങില്‍ സൈന്‍ അപ്പ് ചെയ്യുമ്പോഴുള്ള പ്രായപരിശോധന നടത്തുന്നതിനായി എഐ(Artificial Intelligence) ടൂളും ഐഡി അപ്‌ലോഡ് ടൂളുകളും ഉപയോഗിച്ച് മെറ്റ. ഡേറ്റിങ് ആപ്പായ ഫേസ്‌ബുക്ക് ഡേറ്റിങ് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ലഭ്യമാകുകയുള്ളൂ. പ്രായപൂര്‍ത്തിയായവര്‍ മാത്രമെ സേവനം ഉപയോഗപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് എഐ ടൂള്‍ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതെന്ന് മെറ്റ ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കി.
തന്നിരിക്കുന്ന പ്രായം പരിശോധിച്ച് ഉറപ്പുവരുത്തുന്ന കമ്പനിയായ Yoti യുമായി മെറ്റ സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ഓപ്‌ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ളത്. വിഡിയോ സെല്‍ഫിയോ ഐഡി അപ്‌ലോഡോ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
വീഡിയോ സെല്‍ഫിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ Yoti യുടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖത്തിന്‍റെ സവിശേഷതകള്‍ വിലയിരുത്തി പ്രായം കണക്കാക്കും. ഐഡി അപ്‌ലോഡ് ഓപ്‌ഷനാണ് തെരഞ്ഞെടുത്തതെങ്കില്‍ ഐഡിയുടെ കോപ്പി അപ്‌ലോഡ് ചെയ്യേണ്ടിവരും. ഇത് എന്‍ക്രിപ്‌റ്റ് ചെയ്‌ത് സുരക്ഷിതമായി സൂക്ഷിക്കപ്പെടും. ഫേസ്‌ബുക്ക് ഡേറ്റിങ് ലഭ്യമായ മറ്റ് രാജ്യങ്ങളിലും പ്രായപരിശോധന സാങ്കേതികവിദ്യ കൊണ്ട് വരുമെന്ന് മെറ്റ വ്യക്തമാക്കി. ഫേസ്‌ബുക്ക് ഡേറ്റിങ് ഇന്ത്യയില്‍ ലഭ്യമല്ല