ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ ദൗത്യങ്ങള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങി ഇന്‍സ്‌പേസ്. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വതന്ത്ര നോഡല്‍ ഏജന്‍സിയാണ് ഇന്‍സ്‌പേസ്. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഏകജാലക സംവിധാനമാണ് ഇന്‍സ്‌പേസ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രുവ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിഗന്ദ്ര റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ് എന്നീ കമ്പനികളുടെ പേലോഡുകള്‍ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനാണ് ഇന്‍സ്‌പേസ് അനുമതി നല്‍കിയിരിക്കുന്നത്.
ജൂണ്‍ 30ലെ ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി 53 വിക്ഷേപണ ദൗത്യത്തിലായിരിക്കും ഈ രണ്ട് കമ്പനികളുടെയും പേലോഡുകള്‍ ബഹിരാകാശത്തേക്ക് എത്തിക്കുക. ദ്രുവിന്‍റെ പേലോഡ് കാലാവസ്ഥ ഉപഗ്രഹമാണ്.
ഏറ്റവും ചെറിയ ഡിജിറ്റല്‍ സ്‌പേസ് സെന്‍സര്‍ ഉപയോഗിച്ചുള്ളതാണ് ഈ ഉപഗ്രഹമെന്ന പ്രത്യേകത ഇതിനുണ്ട്. ഈ സെന്‍സറിന് ഒരു സെന്‍റിമീറ്റര്‍ നീളം മാത്രമേയുള്ളൂ. 20 മെഗാ വാട്ടില്‍ താഴെ വൈദ്യുതി മാത്രമെ ഈ സെന്‍സര്‍ ഉപയോഗിക്കുന്നുള്ളൂ. ഉപഗ്രഹങ്ങളെ ഭ്രമണ പദത്തില്‍ ഉറപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ദ്രുവിന്‍റെ പേലോഡ്.