ETV Bharat / opinion

അഫ്ഗാൻ സ്ത്രീകളുടെ അവകാശ സംരക്ഷണം: അന്വേഷണം വേണമെന്ന് യു.എൻ - സ്ത്രീകളുടെ മൗലികാവകാശ ലംഘനങ്ങൾ

സ്ത്രീകളുടെ മൗലികാവകാശ ലംഘനം വർധിച്ചെന്ന് വിദഗ്‌ധർ. ലിംഗാധിഷ്‌ടിത അക്രമം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദഗ്‌ധർ അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർഥിച്ചു

womens rights in Afghanistan  Afghanistan  Afghanistan taliban  suppression of womens rights Afghanistan  Afghanistan womens rights  അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ  അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിഷേധം  അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകൾ  അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ പോരാട്ടം  അഫ്‌ഗാനിസ്ഥാനിൽ താലിബാൻ  താലിബാൻ അഫ്‌ഗാനിസ്ഥാൻ  താലിബാൻ  അഫ്‌ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തു  സ്ത്രീകളുടെ മൗലികാവകാശ ലംഘനങ്ങൾ  അഫ്‌ഗാൻ സ്ത്രീകളുടെ മൗലികാവകാശ ലംഘനങ്ങൾ
അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നു; അന്വേഷണം വേണമെന്ന് യുഎൻ
author img

By

Published : Nov 28, 2022, 8:34 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെട്ടതിൽ അന്വേഷണം വേണമെന്ന് യുഎൻ. താലിബാന്‍റെ അടിച്ചമർത്തൽ അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെ തുടർന്നാണ് ഇടപെടല്‍. കഴിഞ്ഞ മാസങ്ങളിൽ സ്ത്രീകളുടെ മൗലികാവകാശ ലംഘനങ്ങൾ വർധിച്ചതായാണ് വിദഗ്‌ധർ പറയുന്നത്.

അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ലിംഗാധിഷ്‌ടിത അക്രമം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദഗ്‌ധർ ഇന്‍റർനാഷണൽ കമ്മ്യൂണിറ്റിയോട് അഭ്യർഥിച്ചു. അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിസ്ഥാന അവകാശങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിയമപ്രകാരം ലിംഗ പക്ഷപാതം എങ്ങനെ ശിക്ഷാർഹമായ കുറ്റമാണെന്നും ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഖാം പ്രസ് റിപ്പോർട് ചെയ്‌തിരുന്നു. അഫ്‌ഗാനിസ്ഥാനിൽ, സ്‌ത്രീകൾക്കെതിരെ കഠിനവും അസ്വീകാര്യവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് യുഎൻ മാധ്യമങ്ങൾ പറഞ്ഞു.

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവരുടെ അവകാശങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഇക്കഴിഞ്ഞ മാസങ്ങളിൽ കൂടുതലായി ടാർഗറ്റ് ചെയ്യുകയും മർദിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നുവെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർമാർ പറയുന്നു. ആക്‌ടിവിസ്റ്റ് സരിഫ യാക്കോബിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്‌താവന. സാരിഫ യാക്കൗബി ഇപ്പോഴും അജ്ഞാതമായ സ്ഥലത്ത് തടവിൽ കഴിയുകയാണ്.

കിഴക്കൻ അഫ്‌ഗാൻ പ്രവിശ്യയായ ലോഗറിൽ 3 സ്‌ത്രീകൾ ഉൾപ്പെടെ 14 പേരെ പരസ്യമായി മർദിക്കുകയുണ്ടായി. ഓരോരുത്തർക്കും 39 ചാട്ടവാറടികൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. 2021ഓഗസ്റ്റിൽ അഫ്‌ഗാനിസ്ഥാന്‍റെ നിയന്ത്രണം പിടിച്ചെടുത്തത് മുതൽ താലിബാൻ സ്‌ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന വ്യവസ്ഥാപിതമായ വിവേചന നിയമങ്ങൾ അവതരിപ്പിച്ചു.

സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും മൗലികാവകാശങ്ങളിൽ പലതും പരിമിതപ്പെടുത്തി. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെയും അടിച്ചമർത്തലുകളുടെയും നിർബന്ധിത വിവാഹങ്ങളുടെയും നിരക്ക് കൂടി. ഇതിനെതിരെ അഫ്‌ഗാൻ സ്‌ത്രീകൾ വിവിധ തരത്തിലുള്ള ചെറുത്ത് നിൽപ്പുകളുമായി രംഗത്തെത്തി.

ഭക്ഷണം, ജോലി, സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വേണ്ടിയാണ് താലിബാനിലെ സ്‌ത്രീകളുടെ പോരാട്ടം. എന്നാൽ, പ്രതിഷേധക്കാരെ ഉപദ്രവിച്ചും, തടങ്കലിൽ പാർപ്പിച്ചും, ശാരീരികവും മാനസികവുമായി പീഡിപ്പിച്ചും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് താലിബാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.