കോപന്‍ഹേഗന്‍: ഒക്‌ടോബറിന്‍റെ ആരംഭം എന്നാല്‍ നൊബേല്‍ പുരസ്കാര സീസണ്‍ എന്നാണ് അര്‍ഥം. ആറ് ദിവസങ്ങൾ, ആറ് സമ്മാനങ്ങൾ. ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്‌ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ തെരഞ്ഞെടുത്ത് നല്‍കുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം. അങ്ങനെ ഏറെ പ്രത്യേകതകള്‍ ഉണ്ട് നൊബേല്‍ പുരസ്കാരം.
ഈ വർഷത്തെ നൊബേൽ സീസൺ ഇന്ന് (ഒക്‌ടോബര്‍ 3) വൈദ്യശാസ്ത്രത്തില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചുക്കൊണ്ട് ആരംഭിക്കും. തുടര്‍ന്ന് ഒക്‌ടോബര്‍ നാലിന് ഭൗതികശാസ്ത്രം, അഞ്ചിന് രസതന്ത്രം, ആറിന് സാഹിത്യം, ഏഴിന് സമാധാനം, പത്തിന് സാമ്പത്തിക ശാസ്‌ത്രം എന്നീ മേഖലകളിലെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കും.
നോബൽ സമ്മാനം ആരംഭിച്ചത്: സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനത്തിന്‍റെ ഉപജ്ഞാതാവ്. ചില കണ്ടുപിടിത്തങ്ങള്‍ നൊബേലിന് വളരെ അധികം സമ്പത്ത് ഉണ്ടാക്കി കൊടുത്തു. തന്‍റെ സമ്പത്തിന്‍റെ ഒരു ഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് എഴുതി വച്ച ശേഷം ബാക്കി വന്ന ധനം രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, ഭൗതിക ശാസ്ത്രം എന്നീ മേഖലകളില്‍ ലോക ക്ഷേമത്തിനായി മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനായി അദ്ദേഹം മാറ്റിവച്ചു.
നൊബേല്‍ മരിച്ച് അഞ്ച് വർഷത്തിന് ശേഷം 1901ലാണ് ആദ്യമായി പുരസ്‌കാര വിതരണം ചെയ്‌തത്. 10 മില്യൺ ക്രോണർ (ഏകദേശം 900,000 ഡോളര്‍) ആണ് സമ്മാനത്തുക. പണവും സ്വർണ മെഡലും 1896-ൽ നൊബേൽ മരിച്ച ദിവസമായ ഡിസംബർ 10നാണ് പുരസ്കാരം സമര്‍പ്പിക്കുന്നത്.
എന്നാല്‍ സാമ്പത്തിക ശാസ്‌ത്രത്തിനുള്ള പുരസ്‌കാരം ആൽഫ്രഡ് നൊബേലിന്‍റെ സ്‌മരണാർഥം ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് ഇൻ ഇക്കണോമിക് സയൻസസ് 1968ലാണ് ആരംഭിച്ചത്. 1901 നും 2021 നും ഇടയിൽ 609 തവണ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സാമ്പത്തിക നൊബേല്‍ നല്‍കാനാരംഭിച്ചത് 1969ലാണ്.
നൊബേല്‍ സമ്മാനത്തിനായി നോമിനേറ്റ് ചെയ്യാമോ?: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകൾക്ക് നൊബേൽ സമ്മാനങ്ങൾക്കായി നാമനിർദേശങ്ങൾ സമർപ്പിക്കാൻ അർഹതയുണ്ട്. അവരിൽ യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ, നിയമനിർമാതാക്കൾ, മുൻ നൊബേൽ സമ്മാന ജേതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. നാമനിർദേശങ്ങൾ 50 വർഷമായി രഹസ്യമായി സൂക്ഷിക്കുന്നുണ്ടെങ്കിലും, അവ സമർപ്പിക്കുന്നവർ ചിലപ്പോൾ അവരുടെ നിർദേശങ്ങൾ പരസ്യമായി പ്രഖ്യാപിക്കും. പ്രത്യേകിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം.
വിജയിയെ നേരത്തെ അറിയാനാകുമോ?: നാമനിര്‍ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അവ രഹസ്യമാക്കി വക്കാന്‍ വിധികര്‍ത്താക്കള്‍ ശ്രമിക്കും. പ്രഖ്യാപനത്തിന് വിജയികളെക്കുറിച്ചുള്ള സൂചനകൾ ഒഴിവാക്കാൻ വിധികർത്താക്കൾ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും യൂറോപ്പിലെ വാതു വയ്പ്പുകാരില്‍ ചിലപ്പോൾ സമാധാനത്തിനുള്ള നൊബേലും സാഹിത്യ നൊബേലും ആര്‍ക്ക് ലഭിക്കുമെന്ന കാര്യത്തിലും വാതുവെപ്പ് നടത്താറുണ്ട്.
നോർവീജിയൻ ബന്ധത്തെക്കുറിച്ച്: സമാധാനത്തിനുള്ള നൊബേൽ സമ്മാനം നോർവേയിലും മറ്റ് അവാർഡുകൾ സ്വീഡനിലും വിതരണം ചെയ്യണമെന്നാണ് ആൽഫ്രഡ് നൊബേൽ ആഗ്രഹിച്ചത്. അതിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. എന്നാൽ അദ്ദേഹത്തിന്‍റെ കാലത്ത് സ്വീഡനും നോർവേയും ഒരു യൂണിയനിൽ ചേരുകയും പിന്നീട് 1905ൽ അത് പിരിച്ചുവിടുകയും ചെയ്‌തിരുന്നു. സമ്മാനത്തുക കൈകാര്യം ചെയ്യുന്ന സ്റ്റോക്ക്‌ഹോമിലെ നൊബേൽ ഫൗണ്ടേഷനും ഓസ്‌ലോയിലെ സമാധാന പുരസ്‌കാര സമിതിയും തമ്മിൽ ചിലപ്പോൾ ബന്ധങ്ങൾ പിരിമുറുക്കത്തിലായിട്ടുണ്ട്.
നൊബേൽ നേടുന്നതിന് ക്ഷമ?: നെബേല്‍ നേടാനായി ആദ്യം വേണ്ടത് ക്ഷമയാണ്. നൊബേൽ വിധികർത്താക്കളുടെ അംഗീകാരത്തിനായി ശാസ്ത്രജ്ഞർക്ക് പലപ്പോഴും ദശാബ്‌ദങ്ങൾ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വർഷത്തില്‍ മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവര്‍ക്ക് പുരസ്‌കാരങ്ങൾ നൽകണമെന്ന നൊബേലിന്‍റെ വിൽപത്രത്തിൽ നിന്നുള്ള വ്യതിചലനമാണിത്. പോയ വർഷം കൈവരിച്ച നേട്ടങ്ങൾക്ക് പുരസ്‌കാരം നൽകുന്നത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന കമ്മിറ്റി മാത്രമാണ്.