ആരോഗ്യചിലവുകള്‍ വര്‍ഷാവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രോഗം വന്നാല്‍ പലര്‍ക്കും കുടുംബ ബജറ്റില്‍ കണക്ക്കൂട്ടലുകള്‍ തെറ്റുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പലരും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത്.
എന്നാല്‍ ആരോഗ്യ ഇന്‍ഷൂറസ് എടുക്കുന്നതിന് മുന്‍പ് ഒരോ കമ്പനികളും നല്‍കുന്ന ബോണസുകളെ പറ്റിയും അതിന്‍റെ ടേംസ് ആന്‍ഡ് കണ്ടീഷനെ പറ്റിയും വ്യക്തമായി മനസിലാക്കണം. ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ ഒരു പോളിസി വര്‍ഷത്തില്‍ നിങ്ങള്‍ ക്ലേയിം ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നുണ്ട്. പല കമ്പനികളും വ്യത്യസ്തമായ രീതിയിലും ശതമാനത്തിലുമാണ് ഈ ബോണസുകള്‍ നല്‍കുക.
ബോണസുകളെ പറ്റി വ്യക്തമായി മനസിലാക്കുക
പോളിസി ക്ലേയിം ചെയ്യാത്ത വര്‍ഷങ്ങളില്‍ ലഭിക്കുന്ന ബോണസുകള്‍ അധിക പ്രീമിയം അടയ്ക്കാതെ തന്നെ ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന കാര്യമാണ്. ഉദാഹരണത്തിന് പത്ത് ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷൂറന്‍സാണ് നിങ്ങള്‍ എടുത്തത്. ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാത്ത വര്‍ഷം പോളിസി തുകയുടെ പത്ത് ശതമാനം കമ്പനി ബോണസ് നല്‍കും എന്നും ഇരിക്കട്ടെ. അപ്പോള്‍ തുടര്‍ച്ചയായി നിങ്ങള്‍ അഞ്ച് വര്‍ഷം പോളിസി ക്ലേയിം ചെയ്‌തില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തുക പതിനഞ്ച് ലക്ഷമായി വര്‍ധിക്കും.
മേല്‍പ്പറഞ്ഞ ഇന്‍ഷൂറന്‍സ് പോളിസിയില്‍ നിങ്ങള്‍ ആറാം വര്‍ഷം ക്ലേയിം ചെയ്തുകഴിഞ്ഞാല്‍ അപ്പോള്‍ നിങ്ങളുടെ ഇന്‍ഷൂറസ് തുക പതിനാല് ലക്ഷമായി കുറയും. അതായത് ഏതെങ്കിലും ഒരു വര്‍ഷം നിങ്ങള്‍ ഇന്‍ഷൂറന്‍സ് ക്ലേയിം ചെയ്യുകയാണെങ്കില്‍ അടിക്കടി നിങ്ങള്‍ക്ക് ലഭിച്ച ബോണസുകള്‍ ഒറ്റയടിക്ക് നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല എന്നര്‍ഥം. അടിസ്ഥാന ഇന്‍ഷൂറൻസ് തുകയുടെ രണ്ടിരട്ടി വരെ ബോണസിലൂടെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഇന്‍ഷൂറന്‍സുകള്‍ ലഭ്യമാണ്.
ബോണസുകള്‍ക്ക് പരിമിതിയുണ്ട്
ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസിയുടെ ആദ്യഘട്ടത്തില്‍ അമ്പത് ശതമാനം വരെ ബോണസുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പോളിസിയുടെ പിന്നീടുള്ള ഘട്ടത്തില്‍ ഇത് അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാകും. ബോണസുകള്‍ക്ക് ചില പരിമിതകളുമുണ്ട് എന്നുള്ള കാര്യവും മനസിലാക്കിയിരിക്കണം.
ഒരോ വര്‍ഷവും ആരോഗ്യ ചിലവ് വര്‍ധിക്കുന്നത് 12 മുതല്‍ 15 ശതമാനം വരെയാണ്. ഈ കാര്യവും നിങ്ങളുടെ ആരോഗ്യ സ്ഥിതിയുമൊക്കെ കണക്കാക്കികൊണ്ട് അടിസ്ഥാന ഇന്‍ഷൂറന്‍സ് തുക കൂടുതലുള്ള പോളിസിയിലേക്ക് മാറേണ്ടതുണ്ട്. അടിസ്ഥാന ഇന്‍ഷൂറന്‍സ് തുക കണക്കാക്കിയാണ് ബോണസുകളും കണക്കാക്കുന്നതും എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.
ALSO READ: രാജ്യത്തുടനീളമുള്ള ഭക്ഷണം ഇനി 'ആഹാറിൽ' ലഭ്യമാകും ; കോച്ച് റസ്റ്റോറന്‍റ് ആരംഭിച്ച് റെയിൽവേ