ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മികച്ച ചിത്രകാരന്‍, ആധുനിക ഭാരതീയ കലയുടെ പിതാവ്, യൂറോപ്യന്‍ ചിത്രകലയെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിച്ച അത്ഭുത പ്രതിഭ അങ്ങനെ നിരവധി വാക്കുകള്‍ക്ക് അതീതമാണ് പ്രശസ്‌തനായ രാജ രവി വര്‍മ്മ. ഭാരതം കണ്ട മികച്ച കലാകാരന് ഇന്ന് 175-ാം ജന്മദിന വാര്‍ഷികം. പ്രശസ്‌ത ചിത്രങ്ങളായ 'രാമമാഥ റാവുവും മകനും' 'റിദ്ദി സിദ്ധി' പോലെയുള്ള ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ തീര്‍ക്കുന്ന അഗ്രഗണ്യനായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ കലാകാരന്‍ തിരുവിതാംകൂര്‍ കിളിമാനൂരിലെ ഒരു രാജകുടുംബത്തില്‍ നീലകണ്‌ഠ ഭട്ടതിരിപ്പാട് -ഉമയംബ തമ്പുരാട്ടി എന്നിവരുടെ മകനായി 1848 ഏപ്രില്‍ 29നായിരുന്നു ജനിച്ചത്. മൂന്ന് സഹോദരങ്ങളായിരുന്നു രാജ രവി വര്‍മ്മയ്‌ക്കുണ്ടായിരുന്നത്. അതില്‍ ഏറ്റവും ഇളയ സഹോദരന്‍ ചിത്രകലയില്‍ ഉടനീളം രാജ രവി വര്‍മയെ സഹായിക്കുകയും ചെയ്‌തു.
നാള്‍വഴികള്‍: ചിത്രകലയോടുള്ള താത്‌പര്യം ചെറുപ്രായത്തില്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു. ഇത് മനസിലാക്കിയ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ തിരുവിതാകൂറിലെ ശ്രീ ആയില്യം തിരുനാള്‍ മഹാരാജാവിന്‍റെ രക്ഷകര്‍ത്വത്തില്‍ രാജ രവി വര്‍മയെ പഠനത്തിനായി അയച്ചു. തുടക്കത്തില്‍ കൊട്ടാരം ചിത്രകാരന്‍ രാമ സ്വാമി നായിഡുവില്‍ നിന്ന് വാട്ടര്‍ പെയിന്‍റിംഗില്‍ പരിശീലനം ലഭിച്ച അദ്ദേഹത്തിന് പിന്നീട് ഡച്ച് ചിത്രകാരനായ തിയോഡോര്‍ ജെണ്‍സണിന്‍ നിന്ന് ഓയില്‍ പെയിന്‍റിങും അഭ്യസിച്ചു.
തന്‍റെ 18-ാം വയസിലാണ് അദ്ദേഹം മാവേലിക്കര രാജ കുടുംബത്തില്‍ നിന്നും 12കാരിയായ റാണി ഭഗീരതി ഭായിയെ തന്‍റെ ജീവിത സഖിയായി സ്വീകരിക്കുന്നത്. ഇരുവര്‍ക്കും അഞ്ച് മക്കളായിരുന്നു ഉള്ളത്. പിന്നീട് മൈസൂര്‍ മുതല്‍ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം താമസമാക്കി.
മറ്റ് നഗരങ്ങളില്‍ താമസമാക്കിയതിനെ തുടര്‍ന്ന് തന്‍റെ വീക്ഷണം വിപുലമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. വളരെ ചെറുപ്രായത്തില്‍ തന്നെ കല തൊഴിലാക്കിയ അദ്ദേഹത്തിന്‍റെ പെയിന്‍റിങ്ങുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യമെമ്പാടുമുള്ള ഭരണാധികാരികളില്‍ നിന്ന് പോലും അദ്ദേഹത്തിന് മികച്ച പ്രശംസ ലഭിച്ചിരുന്നു.
കലയുടെ യഥാര്‍ഥ വിഷയം കണ്ടെത്തുന്നതിനായി അദ്ദേഹം രാജ്യമെമ്പാടും യാത്ര ചെയ്‌തു. ദക്ഷിണ്യേന്തന്‍ സ്‌ത്രീകളുടെ സൗന്ദര്യത്തെ ചിത്രീകരിക്കുന്നതില്‍ അദ്ദേഹം പ്രത്യേക താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം തന്‍റെ മകളെയുള്‍പ്പെടെ പ്രിയപ്പെട്ടവരെ ചിത്രീകരിക്കുകയും അവരെ പ്രശസ്‌തരാക്കുകയും ചെയ്‌തിരുന്നു.
ചിത്രങ്ങളുടെ സവിശേഷതകള്‍: യൂറോപ്യന്‍ കലയുടെ സാങ്കേതികതയും മനോഹാരിതയും ഇന്ത്യന്‍ കലയില്‍ നിന്നുള്ള വൈകാരിക സംവേദനക്ഷമതയും സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ പ്രശസ്‌തമായ കലകളില്‍ ഭൂരിഭാഗവും പുരാണങ്ങളില്‍ നിന്നും കടമെടുത്തവയാണ്. ഇന്ത്യയുടെ ദേവന്മാരെയും വേദതകളെയും ചിത്രീകരിക്കുന്നതിനായി മനുഷ്യന്‍റെ യഥാര്‍ഥ രൂപം തന്നെ വരച്ചുകൊണ്ട് യാഥാര്‍ഥ്യ ബോധമുള്ള ചിത്രങ്ങളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നത്.
പുരാണങ്ങളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിലായിരുന്നു അദ്ദേഹം ഏറ്റവുമധികം പ്രശസ്‌തി നേടിയത്. പ്രസിദ്ധമായ പുരാണകഥകള്‍ കേള്‍ക്കാനോ വായിച്ചറിയുവാനോ സാധിക്കാത്തവര്‍ക്ക് അതിനൊരു അവസരമെന്നോണം തന്‍റെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം കഥ പറഞ്ഞത്. ഈ വിഭാഗത്തില്‍ ഏറ്റവുമധികം ജനപ്രിയമായത് ദുഷ്യന്തന്‍റെയും ശകുന്തളയുടെയും നളയുടെയും ദമയന്തിയുടെയും കഥകളായിരുന്നു.
കൂടാതെ, ഹിന്ദുപുരാണങ്ങളിലുള്ള ദേവതകളെ സൂചിപ്പിക്കുന്നതിനായി ദക്ഷിണ ഇന്ത്യയിലെ സ്‌ത്രീകളുടെ മുഖഛായയുള്ള ചിത്രം തീര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. നിരവധി കലാസൃഷ്‌ടികളാണ് രാജാരവി വര്‍മ സൃഷ്‌ടിച്ചത്. 58 വയസുവരെ ഏകദേശം 7,000 ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയെന്നാണ് വിശ്വാസം. രാജ രവി വര്‍മയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം,
- ഭിക്ഷക്കാരുടെ ഒരു കുടുംബം- ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പരിതാപകരമായ അവസ്ഥയേയാണ് ഇത് സൂചിപ്പിക്കുന്നത്.
- സ്വര്‍ബത്ത് വായിക്കുന്ന ഒരു സ്‌ത്രീ- അദ്ദേഹത്തിന്‍റെ പല പെയിന്‍റിങ്ങുകളും പോലെ തന്നെ ദക്ഷിണേന്ത്യന്‍ സ്‌ത്രീയുടെ മാതൃകയിലാണ് ചിത്രം ഒരുക്കിയത്.
- അര്‍ജുനനും സുബദ്രയും- മഹാഭാരതത്തിലെ ഒരു പുരാണ കഥയാണ് ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.
- അരയന്നത്തോട് സംസാരിക്കുന്ന ദമയന്തി- മഹാഭാരതത്തില്‍ നിന്നുമുള്ള മറ്റൊരു കഥ
- കിച്ചകനെ കാണാന്‍ ഭയപ്പെടുന്ന ദ്രൗപതി- മഹാഭാരതത്തില്‍ നിന്നുമുള്ള മറ്റൊരു കഥ
- മഹർഷി കൻവയുടെ ആശ്രമത്തിലെ പെൺകുട്ടി- ശാകുന്തളത്തിലെ ഒരു കഥ
- ജഡായു- രാജ രവി വര്‍മയുടെ അസാധാരണമായ ചിത്രങ്ങളിലൊന്ന്. രാമായണത്തിലെ ശക്തനായ വില്ലനായ രാവണനോട് യുദ്ധം ചെയ്‌ത ജഡായുവിന്‍റെ കഥയാണ് ചിത്രം വിവരിക്കുന്നത്.
- ക്ഷേത്രദര്‍ശത്തിന് ശേഷം ദാനം നല്‍കുന്ന സ്‌ത്രീ- ഇന്നത്തെ ഇന്ത്യയില്‍ ഇതൊരു സാധാരണ കാഴ്‌ചയാണ്.
- ചിന്തയില്‍ മുഴുകിയിരിക്കുന്ന സ്‌ത്രീ- ദക്ഷിണേന്ത്യന്‍ സ്‌ത്രീയുടെ മാതൃകയില്‍ വരച്ച ചിത്രം
- പഴവര്‍ഗങ്ങള്‍ കയ്യിലേന്തി നില്‍ക്കുന്ന സ്‌ത്രീ- രവി വര്‍മയുടെ കാമുകിയുടെ മാതൃകയിലാണ് ചിത്രം വരച്ചതെന്നാണ് കരുതപ്പെടുന്നത്. രവി വര്‍മ്മയ്‌ക്കും ഏറ്റവും ഇഷ്‌ടമുള്ള ചിത്രമാണെന്നാണ് വിശ്വാസം
- സദസിലെ പ്രമുഖനായി ശ്രീകൃഷ്‌ണന്‍ ഇരിക്കുന്ന ചിത്രം- ഹൈന്ദവ ദേവന്‍മാരെ സൂചിപ്പിക്കുന്ന ചിത്രം
- വരുണനെ കീഴടക്കുന്ന രാമന്‍- രാമായണത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ കഥ
- നായര്‍ സ്‌ത്രീ- മലയാള തനിമയുള്ള സ്‌ത്രീയെ അവളുടെ സര്‍വ മഹത്വത്തിലും ചിത്രീകരിച്ചിരിക്കുന്നു
- പ്രണയം കൈമാറുന്ന കമിതാക്കള്‍- ദേവന്‍മാരെയും ദേവതകളെയും മാത്രം ചിത്രീകരിക്കുന്ന ഒരു കലാകാരനല്ല രാജ രവി വര്‍മ്മ എന്ന് വ്യക്തമാക്കുന്നു
- ശകുന്തള- ഐതിഹാസിക കഥാപാത്രം ശകുന്തളയുടെ കഥയാണ് ചിത്രത്തിലൂടെ സൂചിപ്പിക്കുന്നത്
- ദുഷ്യന്തന് വേണ്ടി പ്രണയലേഖനം എഴുതുന്ന ശകുന്തള- ശകുന്തളയുടെയും ദുഷ്യന്തരാജാവിന്‍റെയും പ്രണയകഥയാണ് പ്രകടമാക്കുന്നത്.
- മത്സ്യഗന്ധനും ശകുന്തളയും - ഇരുവരുടെ തമ്മിലുള്ള സംഭാഷണം
- ഹൃദയം തകര്‍ന്നിരിക്കുന്ന സ്‌ത്രീ- ദക്ഷിണേന്ത്യന്‍ സ്‌ത്രീയുടെ മാതൃകയില്‍ തീര്‍ത്ത മറ്റൊരു ചിത്രം
- ഓർക്കസ്ട്ര- ദക്ഷിണേന്ത്യയുടെ വാദ്യമേളക്കാരെ സൂചിപ്പിക്കുന്നത്.
- മഘനദയുടെ വിജയം- ലങ്കാ രാജകുമാരൻ ഇന്ദ്രജിത്ത് ഇന്ദ്രലോകത്തിനുമേൽ നേടിയ വിജയമാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തിൽ ഈ കഥ പരാമർശിക്കപ്പെടുന്നു.
രാജരവിവര്‍മയുടെ അവസാന ചിത്രം പാര്‍സി സ്‌ത്രീയുടേതാണ്. അദ്ദേഹത്തിന്‍റെ പൂര്‍ത്തീകരിക്കപ്പെടാത്ത ഈ ചിത്രം കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രശാലയില്‍ സൂക്ഷിച്ചിരിക്കുന്നു. രാജ രവി വര്‍മയുടെ 175ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ പൂര്‍ത്തീകരിക്കാത്ത രണ്ട് ചിത്രങ്ങള്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ അനാച്ഛാദനം ചെയ്‌തു.
പകരം വയ്‌ക്കാനില്ലാത്ത പ്രതിഭ: എല്ലാത്തലമുറയിലുമുള്ള കലാകാരന്മാരെ സ്വാധീനിക്കുന്ന വ്യക്തിയാണ് രാജ രവി വര്‍മ. അദ്ദേഹത്തിന്‍റെ അസാധാരണ കലകള്‍ ആധുനിക കാലഘട്ടത്തില്‍ പോസ്‌റ്റ്‌കാര്‍ഡുകളിലും കലണ്ടറുകളിലും പരസ്യങ്ങളിലും തീപ്പെട്ടിയുടെ ലേബലുകളിലും തുണിത്തരങ്ങളിലും ഉപയോഗിക്കുന്നു.
ഇന്ത്യന്‍ കലാരംഗത്ത് രാജാരവി വര്‍മ്മ നല്‍കിയ സംഭാവനകളെ മാനിച്ച് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു അവാര്‍ഡ് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല സാംസ്‌കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് രാജ രവി വര്‍മ്മ പുരസ്‌കാരം എന്ന പേരില്‍ സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. വൈസ്‌റോയി ലോര്‍ഡ് കഴ്‌സണില്‍ നിന്നടക്കം നിരവധി അവാര്‍ഡുകളാണ് രാജ രവി വര്‍മ്മയ്‌ക്ക് ലഭിച്ചത്.
രാജരവി വര്‍മ്മയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങളും നോവലുകളുമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് ചിത്രം 'രംഗരസിയ', മലയാള ചിത്രം 'മകരമഞ്ഞ്' തുടങ്ങിയവ അതില്‍ തന്നെ പ്രസിദ്ധമാണ്. രഞ്ജിത് ദേശായി എഴുതിയ ‘രാജാ രവി വർമ്മ’ എന്ന നോവലിനെ അടിസ്ഥാനമാക്കി, മഹാരാഷ്‌ട്ര സ്‌റ്റേറ്റ് ബോർഡ് മറാത്തി പാഠപുസ്‌തകങ്ങളിലൊന്നിൽ ‘എ മീറ്റിംഗ് ലൈക്ക് നെവർ ബിഫോർ’ എന്ന അദ്ധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്. രവിവർമ്മ സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയെ ആസ്പദമാക്കിയുള്ളതാണ് ഈ അദ്ധ്യായം.