രാജ്യത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ മുന്‍നിരയിൽ തന്നെയാണ് കേരളത്തിലെ അതി പ്രശസ്‌തവും പഴക്കമേറിയതുമായ ശബരിമലയുടെ (sabarimala) സ്ഥാനം. സമുദ്ര നിരപ്പില്‍ നിന്ന് 914 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശബരിമല അയ്യപ്പനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ.
വൃശ്ചികം ഒന്നു മുതല്‍ ധനു 11 വരെ നീളുന്ന മണ്ഡല കാലത്തും മകരവിളക്ക് വേളയിലും ശബരിമലയിലും സന്നിധാനത്തും നിത്യേന ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ദര്‍ശന പുണ്യം തേടി എത്തുക. വിഷു വിളക്കിനും സാമാന്യേന തീര്‍ഥാടകരുടെ നല്ല തിരക്കായിരിക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ശബരിമല നട തുറന്നിരിക്കും.
ദൂര ദേശങ്ങളില്‍ നിന്ന് കാനനവാസനായ അയ്യപ്പനെ കണ്ട് വണങ്ങാനായി എത്തുന്ന ഭക്തര്‍ക്ക് സന്നിധാനത്തും പരിസരത്തും എങ്ങിനെ താമസ സൗകര്യം കണ്ടെത്തും എന്നത് എന്നും കുഴയ്‌ക്കുന്ന ചിന്തയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ (Travancore Devaswom Board) കീഴിലുള്ള ശബരിമല അയ്യപ്പ സ്വാമിയുടെ ഈ ക്ഷേത്ര പരിസരത്ത് നേരത്തെ തീർഥാടകർക്കും ഭക്തർക്കും വേണ്ട അതിഥി മന്ദിരങ്ങളോ ലോഡ്‌ജുകളോ ഹോട്ടലുകളോ ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മറ്റും ഓണ്‍ലൈനായി മുന്‍കൂര്‍ റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. (Sabarimala room online booking).
ക്ഷേത്രത്തിന്‍റെ പേര് | ശബരിമല |
സംസ്ഥാനം | കേരള, ഇന്ത്യ |
അതോറിറ്റി | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
റൂം ബുക്കിങ് | ഓൺലൈൻ |
ഔദ്യോഗിക വെബ്‌സൈറ്റ് | www.travancoredevaswomboard.org |
ശബരിമല റൂം ബുക്കിങ്
ശബരിമലയിലെത്തി ദര്‍ശനം നടത്തിയതിന് ശേഷം മുറികൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. അതേസമയം വൈകി വരുന്നവർക്ക് താമസിക്കാനോ ഫ്രഷ് ആവാനോ മുറി ലഭിക്കാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. ഈ സാഹചര്യത്തിലാണ് തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്.
- ക്ഷേത്ര പരിസരത്ത് തന്നെ മുറികൾ ലഭ്യമാണ്. കൂടാതെ www.onlinetdb.com വെബ്സൈറ്റിൽ മുറികൾ ബുക്ക് ചെയ്യാവുന്നതുമാണ്. 80 രൂപ മുതലാണ് ശബരിമലയിൽ താമസ സൗകര്യം ലഭ്യമാവുക. മുറിയുടെ ക്ലാസ് അനുസരിച്ച് 2,200 രൂപ വരെ ഈടാക്കും.
- തീർഥാടകർക്ക് മുൻകൂട്ടി റൂം ബുക്കുചെയ്യാവുന്നതാണ്. ശബരിമലയിൽ എത്തുന്നതിന് മുൻപ് വീട്ടിൽ നിന്ന് തന്നെ തീർഥാടകർക്ക് റൂം മുൻകൂട്ടി ബുക്ക് ചെയ്യാം.
- മുൻകൂർ ബുക്കിങ് ഭക്തർക്ക് മുറി തേടി അലയുന്നതിന്‍റെ ഭാരം കുറക്കുമെന്ന് മാത്രമല്ല അല്ലലും ആധിയുമില്ലാതെ നിറഞ്ഞ മനസ്സോടെ തീർഥാടനം നടത്തി സംതൃപ്തിയോടെ മടങ്ങാന്‍ അവസരം ഒരുക്കുകയും ചെയ്യും.
ശബരിമലയിലെ താമസ ബുക്കിങ് ചാർജ് (Charges of Sabarimala Accommodation Booking)
റൂമിന്‍റെ തരം | നൽകേണ്ട വാടക (12 മണിക്കൂർ) | നൽകേണ്ട വാടക (16 മണിക്കൂർ) |
Class A | 250/- | 350/- |
Class B | 400/- | 600/- |
Class C | 450/- | 650/- |
Class D | 500/- | 700/- |
Class E | 650/- | 850/- |
Class F | 750/- | 1050/- |
Class G | 850/- | 1150/- |
Class H | 975/- | 1375/- |
Class I | 1125/- | 1525/- |
Class J | 1200/- | 1600/- |
Class K | 1600/- | 2200/- |
ഓൺലൈൻ രജിസ്‌ട്രേഷൻ (Online Registration )
മുറികൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനും മറ്റ് സേവനങ്ങൾക്കും മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ആവശ്യമാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിലൂടെ, ഓൺലൈൻ ബുക്കിങ് വഴി പ്രസാദങ്ങൾ നേടുന്നതും ശബരിമല ദർശനവുമായി ബന്ധപ്പെട്ട മറ്റ് നിരവധി സേവനങ്ങളും ലഭിക്കുന്നതാണ്.
ഓൺലൈനിൽ എങ്ങനെ ശബരിമല റൂം ബുക്ക് ചെയ്യാം? (How to Book Sabarimala Room Online?)
- ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ആദ്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് www.onlinetdb.com സന്ദർശിക്കുക.
- തുടർന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്‌താൽ വാളിൽ ഒരു ഫോം തെളിഞ്ഞുവരും.
- ഇതിൽ ശബരിമലയിൽ മുറികളുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക.
- തുടർന്ന്, രജിസ്റ്റർ ചെയ്യുന്നതിനായി ലോഗിൻ ചെയ്‌ത് താമസം ബുക്ക് ചെയ്യുക.
- ആവശ്യമായ ഫീസ് ഓൺലൈനായി അടയ്‌ക്കുക.
ശബരിമല ഓൺലൈൻ റൂം ബുക്കിങിന്‍റെ മാനദണ്ഡം (Sabarimala Online Room booking criteria)
ശബരിമലയിൽ ഓൺലൈനായി മുറി ബുക്ക് ചെയ്യുന്നതിന് മുൻപ് ചില മാനദണ്ഡങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- ആദ്യം, ശബരിമലയില്‍ നമ്മള്‍ ബുക്ക് ചെയ്യാനുദ്ദേശിക്കുന്ന മുറിയുടെ വാടക എത്രയെന്ന് നോക്കണം. ഏതെങ്കിലും പേയ്‌മെന്‍റ് മോഡ് ഓപ്‌ഷനിലൂടെ ശബരിമലയിൽ റൂം ബുക്ക് ചെയ്യുമ്പോൾ ആ തുക അടയ്‌ക്കേണ്ടതുണ്ട്.
- ഓൺലൈനിൽ റൂം ബുക്ക് ചെയ്യുമ്പോൾ, ലഭ്യമായ റൂം സ്ലോട്ടുകൾ നോക്കണം. മുറികളുടെ സ്ലോട്ടുകൾ പരിശോധിച്ച ശേഷം, നിങ്ങളുടെ സമയം, താമസിക്കുന്ന ദിവസങ്ങൾ, മറ്റ് ആവശ്യകതകൾ എന്നിവയ്‌ക്ക് അനുയോജ്യമായി വേണം മുറികൾ തെരഞ്ഞെടുക്കാൻ.
- മുറിയുടെ ഓൺലൈൻ ബുക്കിങ് സമയത്ത് നൽകിയ അതേ ഫോട്ടോയും ഐഡിയും നിങ്ങൾ കൈവശം വയ്‌ക്കേണ്ടതുണ്ട്.
- ശബരിമലയിൽ റൂം ഓൺലൈനായി ബുക്ക് ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്യാത്ത ഓരോ വ്യക്തിക്കും അധിക തുക ഈടാക്കുന്നതാണ്.
- റൂം അലോട്ട്‌മെന്‍റ് സമയത്ത് ഭാവിയിലെ റഫറൻസിനായി നിങ്ങളുടെ ഓൺലൈൻ ബുക്കിങ് റിപ്പോർട്ടോ ഹാർഡ്‌കോപ്പിയോ കൂടെ കൊണ്ടുപോകണം.
തീര്‍ത്ഥാടനത്തിനായി ശബരിമലയിലേക്ക് ദൂരദേശങ്ങളിൽ നിന്നും മറ്റുമെത്തുന്നവർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തന്നെ അതിഥി മന്ദിരങ്ങള്‍ ഇവിടെ ലഭ്യമാണ്. താമസ സൗകര്യം എവിടെയൊക്കെ ?
സന്നിധാനത്തും പമ്പയിലും താമസ സൗകര്യം (Accomodation at Sannidhanam and Pamba)
നടപന്തലിനോട് ചേർന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ബഹുനില തീർഥാടക സമുച്ചയം ഉള്ളത്. പാണ്ടിത്താവളത്തിന്‍റെ വടക്കുഭാഗത്തായും പാണ്ടിത്താവളത്തിനടുത്തായും തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യങ്ങളുണ്ട്. ഇവിടെ തീർഥാടകകര്‍ക്കായുള്ള പൊതു ശൗചാലയങ്ങളും ഉണ്ട്.
നടപ്പന്തലിന് സമീപം തെക്ക് - കിഴക്ക് ഭാഗങ്ങളില്‍ ഉത്സവകാലത്ത് സർക്കാർ ആശുപത്രിയും ആയുർവേദ ആശുപത്രിയും പ്രവർത്തിക്കും. മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിന് സമീപം എൻഎസ്എസ് നടത്തുന്ന ഒരു ഡിസ്‌പെൻസറിയുണ്ട്. ഡോണർ കോംപ്ലക്‌സിന് സമീപം ഒരു ടെലിഫോൺ എക്‌സ്‌ചേഞ്ചും എസ്‌ടിഡി സൗകര്യങ്ങളുള്ള പബ്ലിക് ഹാൾ ഓഫിസ് സൗകര്യവുമുണ്ട്.
ഗസ്റ്റ് ഹൗസ് | റേറ്റ്/റൂം | അക്കൊമൊഡേഷൻ ഓഫിസർ/ ഗസ്റ്റ് ഹൗസ് മാനേജർ (ഫോൺ) |
പാലാഴി PALAZHI (DH I) | 350 | 04735-202049 |
സോപാനം SOPANAM (DH II) | 350 | 04735-202049 |
മണികണ്‌ഠൻ MANIKANTAN (DH III) | 325 | 04735-202049 |
ചിൻമുദ്ര CHINMUDRA (DH IV) | 325 | 04735-202049 |
ശിവശക്തി SIVASAKTHI (DH V) | 525 – 975 | 04735-202049 |
തേജസ്വിനി TEJASWINI (DH VI) | 525 | 04735-202049 |
ശ്രീമാതാ SREEMATHA (DH VII) | 525 | 04735-202049 |
പ്രണവം PRANAVAM (PC I) | 325 | 04735-202049 |
സഹ്യാദ്രി SAHYADRI (PC II) | 325 | 04735-202049 |
കൈലാസ് KAILAS (PC III) | 200 | 04735-202049 |
ജികെഡി ഹാൾ GKD Hall | 900 | 04735-202049 |
പൂർണ, പുഷ്‌കല ഹാൾ Poorna, Pushkala Hall | 1275 | 04735-202049 |
ശബരി ഗസ്റ്റ് ഹൗസ് Sabari Guest House 2 ബെഡ്, 3 ബെഡ് 4 ബെഡ് | 100015002000 | 04735-202056 |
ഫോറസ്റ്റ് ഐബി ശബരിമല Forest IB Sabarimala | 200/ബെഡ് +50 / each additional | 04735-202074 / 75 |
ഫോറസ്റ്റ് ഡോർമെട്രി Forest Dormitory | 80 / ബെഡ് | 04735-202074 / 75 |
അക്കൊമൊഡേഷൻ – ബിൽഡിങ് | റൂമിന്‍റെ എണ്ണം | വാടക/ദിവസം |
പിൽഗ്രിം സെന്‍റർ (Pilgrim Centre) – I | 134 | 150 to 225 |
പിൽഗ്രിം സെന്‍റർ (Pilgrim Centre) – II | 111 | 250 to 750 |
പിൽഗ്രിം സെന്‍റർ (Pilgrim Centre) – III | 139 | 250 to 750 |
ഡോണർ ഹൗസ് നമ്പർ (Donor House No.) -I | 24 | 250 |
ഡോണർ ഹൗസ് നമ്പർ -II | 24 | 150 to 600 |
ഡോണർ ഹൗസ് നമ്പർ -III | 24 | 250 |
ഡോണർ ഹൗസ് നമ്പർ -IV | 24 | 250 |
ഡോണർ ഹൗസ് നമ്പർ -V | 19 | 400 to 750 |
ഡോണർ ഹൗസ് നമ്പർ - VI & VII | 24 | 400 |
മരാമത്ത് കോംപ്ലക്‌സ് (Maramath Complex) | 22 | 225 to 450 |
ശബരി നിവാസ് ഗസ്റ്റ് ഹൗസ് (Sabari Nivas Guest House) | 64 | 375 to 700 |
പമ്പ ഗസ്റ്റ് ഹൗസ് (Pamba Guest House) | 16 | 300 |
കോട്ടേജസ് (Cottages -5) | 51 | 600 to 1000 |
പൂർണ പുഷ്‌കലാ ഹാൾ (Poorna Pushkala Hall) | 1 | 450 |
മാളികപ്പുറം കെട്ടിടം (Malikappuram Building) | 16 | 100 |