ETV Bharat / opinion

How To Apply Kerala PSC Recruitment Latest Notifications 43 തസ്തികകളിലേക്ക് പിഎസ് സി വിജ്ഞാപനം: നിയമനം നേടാന്‍ എങ്ങനെ അപേക്ഷിക്കാം,അറിയേണ്ടതെല്ലാം.

author img

By

Published : Aug 22, 2023, 4:31 PM IST

Updated : Aug 22, 2023, 4:53 PM IST

How To Apply Kerala PSC Recruitment Know About Latest PSC Notifications 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി എസ് സി. അടുത്തമാസം 20 വരെ അപേക്ഷിക്കാം. കേരള പിഎസ്‌സി ഒഴിവുകളിലേക്ക് എങ്ങിനെ അപേക്ഷിക്കണം, നിയമന നടപടി ക്രമങ്ങള്‍ എങ്ങിനെ, യോഗ്യത എന്തൊക്കെ, പ്രായപരിധി, ഫീസ്, എന്നിവയെ കുറിച്ച് അറിയാം..

kerala psc recruitment  Kerala PSC Recruitment  Kerala PSC Recruitment 2023  Kerala Public Service Commission  Kerala PSC Notification  kerala psc online application  Eligibility criteria for Kerala PSC Recruitment  Kerala PSC Recruitment Selection Process  കേരള സിവിൽ സർവീസ് ജോലി  പിഎസ്‌സി  കേരള പബ്ലിക് സർവീസ് കമ്മിഷൻ  പിഎസ്‌സി യോഗ്യത  പിഎസ്‌സി ഓൺലൈൻ അപേക്ഷ  പിഎസ്‌സി തെരഞ്ഞെടുക്കൽ നടപടിക്രമം  പിഎസ്‌സി പ്രായപരിധി  പിഎസ്‌സി പരീക്ഷ ഫലം  പിഎസ്‌സി പരീക്ഷകൾ
How To Apply Kerala PSC Recruitment

2023ലെ ഏറ്റവും പുതിയ പി എസ്‌ സി വിജ്ഞാപനങ്ങള്‍ Latest Kerala PSC Notifications 2023

43 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 19 എണ്ണം എന്‍ സി എ ഒഴിവുകളും ഒരെണ്ണം സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും മറ്റുള്ളവ ജനറല്‍ റിക്രൂട്ട്മെന്‍റ് ഒഴിവുകളുമാണ്. സെപ്റ്റംബര്‍ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഹോമിയോ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍, കേരള കേര കര്‍ഷക ഫെഡറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ അസിസ്റ്റന്‍റ് മാനേജര്‍ എല്‍ ഡി ടൈപ്പിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ട്രേഡുകളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍, സംഗീത കോളേജുകളില്‍ മൃദംഗം ആര്‍ട്ടിസ്റ്റ്, പുരാവസ്തു വകുപ്പില്‍ ഫോക്ലോര്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്, അഗ്നി രക്ഷാ സേനയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ട്രെയിനി,ഡ്രൈവര്‍ ട്രെയിനി, ആയുര്‍വേദ തെറാപ്പിസ്റ്റ്,ഉറുദു -അറബിക് ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍, ലാബ് അസിസ്റ്റന്‍റ്, ആയുര്‍വേദ നഴ്സ്, ഹോമിയോ ഫാര്‍മസിസ്റ്റ്, ഓവര്‍സിയർ, സെക്യൂരിറ്റി ഗാര്‍ഡ്, എല്‍ പി സ്കൂള്‍ ടീച്ചര്‍ എന്നിങ്ങനെ നിരവധി തസ്‌കളിലേയ്‌ക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷ ക്ഷണിച്ച Category Number 168/ 2023 മുതല്‍ Category Number 235/2023 വരെയുള്ള തസ്തികകള്‍ ഏതൊക്കെയാണെന്ന് വിശദമായി നോട്ടിഫിക്കേഷനിലുണ്ട്. ഉദ്യോഗാർഥികൾക്ക് ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത (Educational Qualifications) ഓരോ തസ്‌തികയിലും വ്യത്യസ്‌തമാണ്. ഈ തസ്‌തികകളിലേയ്‌ക്കുള്ള ഒഴിവുകളുടെയും യോഗ്യതയുടേയും വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദ വിവരങ്ങള്‍ അറിയാം.

https://www.keralapsc.gov.in/extra-ordinary-gazette-date-16082023

കേരള പി എസ് സി വഴി നിയമനം നേടാന്‍ എങ്ങനെ അപേക്ഷിക്കണം How To Apply Kerala PSC Recruitment

കേരളത്തിൽ സിവിൽ സർവീസ് തസ്‌തികകളിലേയ്‌ക്ക് നിയമനങ്ങള്‍ നടത്താന്‍ ചുമതലയുള്ള അതോറിറ്റിയാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ(പിഎസ്‌സി) (Kerala Public Service Commission). ഓരോ തസ്തികയിലേക്കും മല്‍സര പരീക്ഷകള്‍ നടത്തി ഫലത്തിന്‍റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി സർക്കാർ ജോലിയിലേയ്‌ക്ക് ഉദ്യോഗാർഥികളെ (Candidate) ശുപാർശ ചെയ്യുക കേരള പബ്ലിക് സർവീസ് കമ്മിഷനാണ് . ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകളും സംവരണ നയങ്ങളും അടിസ്ഥാനമാക്കിയാണ് പി എസ് സി നിയമന ശുപാര്‍ശ നല്‍കുക. പത്ത്, പ്ലസ് ടു, ഡിഗ്രി തുടങ്ങി വിവിധ തലങ്ങളില്‍ യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്ക് കേരള പിഎസ്‌സി (PSC Exam) പ്രത്യേകം പ്രത്യേകം പരീക്ഷ നടത്തും. ഈ യോഗ്യതാ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് തസ്‌തികകളിലേയ്‌ക്ക് അപേക്ഷിക്കാം.

ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാവുന്ന കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് (PSC Official Website) www.keralapsc.gov.in. ഈ വെബ്‌സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് സർക്കാർ തൊഴിൽ അവസരത്തെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും. തസ്‌തികകൾ, ഒഴിവുകൾ, വരാനിരിക്കുന്ന പരീക്ഷകൾ, പരീക്ഷാഫീസ്, പരീക്ഷാഫലങ്ങൾ, കട്ട്‌ഓഫുകൾ, സിലബസ്, ഉത്തരസൂചികകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

എഴുത്ത് പരീക്ഷ(Written Test) , നൈപുണ്യ പരീക്ഷ (skills test), മെഡിക്കൽ പരിശോധന (Medical Test), അഭിമുഖം (Interview) എന്നിവയാണ് കേരള പിഎസ്‌സി റിക്രൂട്ട്‌മെന്‍റിലെ (Kerala PSC Recruitment) വിവിധ ഘട്ടങ്ങൾ. തസ്‌തികയ്‌ക്കും ഒഴിവുകൾക്കും അനുസരിച്ച് റിക്രൂട്ട്‌മെന്‍റ് രീതി വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ പ്രിലിംസ് പരീക്ഷ(Prelims exam) (ആദ്യ ഘട്ടം) എല്ലാ തസ്‌തികകളിലും സമാനമാണ്. മെയിൻ പരീക്ഷ പാറ്റേൺ ആണ് ഓരോ തസ്‌തികയ്‌ക്കും വിത്യാസപ്പെടുന്നത്. കേരളത്തിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും കേരള പിഎസ്‌സിയിലൂടെ നിയമനത്തിന് അപേക്ഷിക്കാം.

സിവിൽ സർവീസ് (Civil Service) തസ്‌തികകളിലേയ്‌ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനാണ് (PSC Online Application) കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻഗണന നൽകുന്നത്. ഓൺലൈൻ രീതികൾ എളുപ്പത്തിലും വേഗത്തിലും നടപ്പാക്കാൻ കഴിയും എന്നതിനാൽ അപേക്ഷകർക്ക് വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാം. അതിനായി ഓരോ പിഎസ്‌സി വിജ്‌ഞാപനത്തിലും (Kerala PSC notification) അപേക്ഷിക്കേണ്ട രീതിയും അതിന്‍റെ നടപടിക്രമവും (How to Apply) ഉൾപ്പെടുത്താറുണ്ട്.

പിഎസ്‌സി യോഗ്യതയും പ്രായപരിധിയും (PSC Eligibility and Age Limit) : അംഗീകൃത ബോർഡോ സർവകലാശാലയോ നടത്തുന്ന പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം എന്നതാണ് മിക്ക തസ്‌തികയ്‌ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസും കൂടിയ പ്രായപരിധി 35 വയസും ആണ്. സംവരണ അടിസ്ഥാനത്തിൽ ഇതിൽ നേരിയ ഇളവുകളുണ്ടാകും. മെറിറ്റ് വഴി മാത്രമാണ് അപേക്ഷകരെ തെരഞ്ഞെടുക്കുക.

കേരള പബ്ലിക് സർവീസ് കമ്മിഷൻ സെലക്ഷൻ പ്രക്രിയ (PSC Recruitment Selection Process)

  • പ്രിലിമിനറി പരീക്ഷയാണ് ഉദ്യോഗാർഥികളുടെ യോഗ്യത നിർണയിക്കുന്ന ആദ്യ ഘട്ടം
  • പ്രിലിമിനറി വിജയിച്ച ഉദ്യോഗാർഥികളിൽ തസ്‌തികയ്‌ക്ക് ആവശ്യമായ യോഗ്യതയുള്ളവർക്ക് പ്രധാന പരീക്ഷയിൽ പങ്കെടുക്കാം.
  • പ്രധാന പരീക്ഷ (Main Exam) വിജയിക്കുന്നവരാണ് അഭിമുഖ ഘട്ടത്തിലേയ്‌ക്ക് പ്രവേശിക്കുക.
  • അഭിമുഖ ഘട്ടം വിജയിച്ച ഉദ്യോഗാർഥികൾ തസ്‌തികകളിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടും.
  • തെരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് ഇമെയിൽ വിലാസത്തിൽ അവരുടെ നിയമന ഉത്തരവ് (Employment Order) അയച്ചുനൽകും. ഇതിൽ നിയമനത്തിനായി ഉദ്യോഗാർഥികൾ ഹാജരാകേണ്ട നിർദ്ദിഷ്‌ട ദിവസവും സ്ഥലവും രേഖപ്പെടുത്തിയിരിക്കും.

കേരള പിഎസ്‌സി 2023 ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?(How to Apply Online)

അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കുന്നതിന് മുൻപ് യൂസര്‍ ഗൈഡ് (user guide) ഡൗൺലോഡ് ചെയ്‌ത് ശ്രദ്ധാപൂർവം വായിക്കുക. രജിസ്‌ട്രേഷൻ നടപടിക്രമത്തിന് രണ്ട് ഘട്ടങ്ങളുണ്ടാകും. ആദ്യ ഘട്ടത്തിൽ അപേക്ഷ ഫീസ് അടച്ച ശേഷം രണ്ടാമത്തെ ഘട്ടത്തിലാണ് അപേക്ഷകർ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റ് റഫറൻസിനായി ഉദ്യോഗാർഥികൾക്ക് കയ്യിൽകരുതാവുന്നതാണ്.

  • keralapsc.gov.in വൈബ്‌സൈറ്റ് സന്ദർശിച്ച ശേഷം പിഡിഎഫിലുള്ള ജെപിഎസ്‌സി റിക്രൂട്ട്‌മെന്‍റ് വിജ്‌ഞാപനം ഡൗൺലോഡ് ചെയ്യുക.
  • തസ്‌തികയിലേയ്‌ക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാണെങ്കിൽ റിക്രൂട്ട്‌മെന്‍റിൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ ഫോമിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് തുറന്നുവരുന്ന സ്‌ക്രീനിലെ അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ നിങ്ങളുടെ രേഖകളുടെ സ്‌കാൻ ചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്യുക (upload scan copies of your documents).
  • അപേക്ഷയിലുള്ള വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം ഫൈനൽ സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഫീസ് അടക്കുന്നതിന് നാല് പേയ്‌മെന്‍റ് (PSC Fee Payment Options) ഓപ്‌ഷനുകൾ ഉണ്ടാകും. ഇതിൽ ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുത്ത് ഫീസ് അടക്കുക.
  • ഫീസ് അടച്ച ശേഷം അപേക്ഷകരുടെ വിവരങ്ങൾ പിഡിഎഫ്‌ കേരള പിഎസ്‌സി അപേക്ഷ ഫോം 2023 ൽ (PDF Kerala PSC application form 2023) നൽകപ്പെടും. അപേക്ഷാഫോമിൽ കാണപ്പെടുന്ന ഐഡി നമ്പർ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കേണ്ടതാണ്.
  • തുടർന്ന് യോഗ്യരാണെന്ന് ബോർഡ് കണ്ടെത്തുന്ന അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരീക്ഷ അഡ്‌മിറ്റ് കാർഡുകൾ (Admit Card) ഓൺലൈനായി ലഭ്യമാക്കും. അഡ്‌മിറ്റ് കാർഡിൽ ഉദ്യോഗാർഥിയുടെ പേര്, റോൾ നമ്പർ, പിതാവിന്‍റെ പേര്, വിഭാഗം, ഉപവിഭാഗം, ഫോട്ടോ, ഒപ്പ്, ജനന തിയതി, ചോദ്യപേപ്പറിന്‍റെ ഭാഷ എന്നിവ അടങ്ങിയിരിക്കും.
  • നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗാർഥികൾ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുകയും റിക്രൂട്ട്‌മെന്‍റ് പ്രക്രിയ കഴിയും വരെ സൂക്ഷിക്കുകയും വേണം.

പിഎസ്‌സി പരീക്ഷാഫലം (Kerala PSC Results) : കേരള പിഎസ്‌സി പരീക്ഷയുടെ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ ലഭ്യമാകും. പ്രായം, അനുഭവപരിചയം (Experience) തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുക. ഉദ്യോഗാർത്ഥിക്ക് വിഭാഗമനുസരിച്ച്(Category) സംഘടിപ്പിക്കുന്ന മെറിറ്റ് ലിസ്റ്റിന് പുറമേ, ഒരു സംയോജിത മെറിറ്റ് ലിസ്റ്റും(combine merit list) ഉണ്ടായിരിക്കും. പരീക്ഷാഫലം അറിയുന്നതിന് ഉദ്യോഗാർഥികൾക്ക് വൈബ്‌സൈറ്റിൽ അവരുടെ രജിസ്‌ട്രേഷൻ യൂസർഐഡിയും പാസ്‌വേർഡുമാണ്(Username and Password ) ഉപയോഗിക്കേണ്ടത്.

Also read : How To Apply Kerala Ration Card / Check Status : പുതിയ റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം..

Last Updated : Aug 22, 2023, 4:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.