ETV Bharat / opinion

How to Apply for Ownership Certificate in Kerala ഉടമസ്ഥാവകാശ രേഖ; സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം ?

What To Do For Get Ownership Certificate Online : കിടപ്പാടത്തിന്‍റെ ഉടസ്ഥാവകാശ രേഖ കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇങ്ങനെ സ്വന്തമാക്കാം

How to Apply for Ownership Certificate  Ownership Certificate  How to Apply for Ownership Certificate in Kerala  How to Apply for Ownership  What To Do For Get Ownership Certificate  Ownership Certificate Online  ഉടമസ്ഥാവകാശ രേഖ  സര്‍ട്ടിഫിക്കേറ്റിന് ഓണ്‍ലൈനായി  ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം  കിടപ്പാടത്തിന്‍റെ ഉടസ്ഥാവകാശ രേഖ  തദ്ദേശ സ്വയംഭരണ വകുപ്പ്  വെബ്‌സൈറ്റ്  Survey Number  Pocession certificate  ഉടസ്ഥാവകാശം
How to Apply for Ownership Certificate in Kerala
author img

By ETV Bharat Kerala Team

Published : Aug 24, 2023, 4:46 PM IST

നിങ്ങളുടെ കിടപ്പാടത്തിന്‍റെ ഉടസ്ഥാവകാശ രേഖ (Ownership Certificate) ഇനിയും നിങ്ങളുടെ പേരിലാക്കിയില്ലേ.? ഉടമസ്ഥാവകാശ രേഖയ്ക്ക് എങ്ങനെ അപേക്ഷിക്കും എന്ന് അറിയാത്തതാണോ നിങ്ങളുടെ പ്രശ്‌നം. എങ്കില്‍ പരിഹാരമുണ്ട്. കേരളത്തില്‍ നിങ്ങള്‍ക്ക് സ്വന്തമായുള്ള ഭൂമിയുടെ രേഖ സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെയെന്ന് വിശദമായി നോക്കാം...

എന്താണ് വസ്‌തുവിന്‍റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ?

ഒരു നിശ്ചിത സര്‍വേ നമ്പറിലുള്ള (Survey Number) ഭൂമിയുടെ ഉടസ്ഥാവകാശം സംബന്ധിച്ച ആധികാരിക രേഖയാണ് വസ്‌തുവിന്‍റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്. ഭൂമിയുടേയും ഭൂ ഉടമയുടേയും സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയാണിത്. ഒരാളുടെ അധീനതയിലുള്ള ഭൂമിയെ സംബന്ധിച്ചുള്ള നിയമപരമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഈ രേഖ ഉപകരിക്കും. നിങ്ങളുടെ കൈവശമുള്ള ഭൂമിയിന്മേല്‍ മറ്റാരെങ്കിലും അവകാശം ഉന്നയിക്കുന്നതും കടന്നുകയറാന്‍ ശ്രമിക്കുന്നതും തടയാന്‍ ആധികാരിക രേഖയായി ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.

നിങ്ങളുടെ അധീനതയിലുള്ള ഭൂമി യുക്തം പോലെ വിനിയോഗിക്കാനും ക്രയവിക്രയം നടത്താനും ഇത് നിങ്ങള്‍ക്ക് അധികാരം നല്‍കുന്നു. നിങ്ങളുടെ കൈവശമുള്ള ഭൂമി വില്‍ക്കാനോ പാട്ടം നല്‍കാനോ വാടകയ്ക്ക് നല്‍കാനോ കെട്ടിടം പണിയാനോ നിലവിലുള്ള കെട്ടിടം ഇടിച്ചുകളയാനോ പുതുക്കിപ്പണിയാനോ ഒക്കെ ഇത് നിങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നു. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനെ ആധാരമാക്കി നിങ്ങള്‍ക്ക് സ്വന്തമായുള്ള വസ്‌തു കുടുംബാംഗങ്ങള്‍ക്കോ പിന്തുടര്‍ച്ചാവകാശികള്‍ക്കോ കൈമാറാനും സാധിക്കും. ഈ ഉടമസ്ഥാവകാശ രേഖയുടെ ബലത്തില്‍ ഭൂപണയ വായ്‌പകള്‍ കരസ്ഥമാക്കാനും സാധിക്കുന്നതാണ്.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും രണ്ടാണോ ?

അതേ. വസ്‌തുവിന്‍റെ യഥാര്‍ഥ ഉടമയുടെയും വസ്‌തുവിന്‍റേയും വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (Ownership Certificate). ഇത് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. അതേസമയം ഭൂമിയുടെ ഉടമസ്ഥത കൈമാറിയ അവസരങ്ങളില്‍ പുതിയ അവകാശിക്ക് വസ്‌തുവിന്‍റെ അവകാശം നല്‍കിയതിന്‍റെ തെളിവായി നല്‍കുന്നതാണ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (Pocession certificate). ബാധ്യത സര്‍ട്ടിഫിക്കറ്റ് അഥവ (Encumbrance certificate) നല്‍കുന്നത് രജിസ്ട്രേഷന്‍ വകുപ്പാണ്.

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ( Ownership Certificate) നല്‍കുന്നത് ആരാണ് ?

ഓരോ സംസ്ഥാനത്തും ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വ്യത്യസ്‌ത ഏജന്‍സികളാണ്. കേരളത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ തഹസില്‍ദാരും നഗര പ്രദേശങ്ങളില്‍ ആര്‍ഡിഒയുമാണ് ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ എന്തൊക്കെ വിവരങ്ങള്‍ ഉണ്ടാവും?

ഭൂ ഉടമയുടെ പേര് (Land Owner's Name): ഭൂമിയുടെ യഥാര്‍ഥ ഉടമയുടെ പേര്. ആരുടെ പേരിലാണോ ഭൂമി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് അത് ഇവിടെ വ്യക്തമായി കാണിക്കും.

വസ്‌തു ഉടമയുടെ അച്ഛന്‍റേയോ ഭര്‍ത്താവിന്‍റേയോ പേര്, ഭൂ ഉടമയുടെ താമസ സ്ഥലം, സിറ്റി, ഏരിയ, പ്ലോട്ട് നമ്പര്‍, ഭൂമിയുടെ വിസ്‌തീര്‍ണം, സര്‍വേ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ വസ്‌തു സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥാനം, വസ്‌തു ഏതു തരം ആണെന്ന വിവരം എന്നിവയും ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവും. ഉടമയും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റന്യൂ ഓഫിസറും ഒപ്പിട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഓഫിസ് മുദ്രയും നിര്‍ബന്ധമാണ്.

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? ( How to apply for Ownership Certificate)

  • ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ഭൂവുടമ ഏറ്റവുമടുത്തുള്ള റവന്യൂ ഓഫിസോ തഹസില്‍ദാര്‍ ഓഫിസോ സന്ദര്‍ശിച്ച് അപേക്ഷ ഫോറം സംഘടിപ്പിക്കണം.
  • ഭൂമി രജിസ്ട്രേഷന്‍ ചെയ്‌തതിന്‍റെ പകര്‍പ്പും അപേക്ഷകന്‍റെ തിരിച്ചറിയല്‍ കാര്‍ഡും വിലാസം തെളിയിക്കാനുള്ള തിരിച്ചറിയല്‍ രേഖയും അടക്കമുള്ള ആവശ്യമായ രേഖകള്‍ ഒപ്പം കരുതണം.
  • തുടര്‍ന്ന് തെറ്റില്ലാതെ അപേക്ഷാഫോം പൂരിപ്പിക്കുക. സര്‍വേ നമ്പര്‍, പ്ലോട്ട് നമ്പര്‍, ഭൂമിയുടെ വിസ്‌തൃതി എന്നിവ തെറ്റില്ലാതെ രേഖപ്പെടുത്തുക.
  • അപേക്ഷയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളും ഓഫിസിലുള്ള ഉദ്യോഗസ്ഥന് സമര്‍പ്പിക്കുക.
  • അദ്ദേഹം അപേക്ഷയിലെ വസ്‌തുതകള്‍ പരിശോധിക്കും. നിങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പും പരിശോധിച്ചശേഷം നിങ്ങള്‍ നല്‍കിയ സര്‍വേ നമ്പറില്‍ മറ്റാരെങ്കിലും ഭൂമി രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല എന്ന് ഓഫിസ് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
  • എല്ലാം കൃത്യമാണെങ്കില്‍ അതിനു ശേഷം നിങ്ങളുടെ അപേക്ഷ സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷ മേലധികാരിയുടെ അനുമതിക്കായി അയക്കും.
  • സാധാരണ ഗതിയില്‍ അപേക്ഷിച്ച് ഏഴ് ദിവസങ്ങള്‍ക്കകം ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകള്‍ ( Documents required for Ownership Certificate)

ഇനി പറയുന്ന രേഖകള്‍ ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധമാണ്.

അപേക്ഷകന്‍റെ വ്യക്തിഗത തിരിച്ചറിയലിനുള്ള രേഖകള്‍:

  • ആധാര്‍ കാര്‍ഡ്
  • വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
  • ഡ്രൈവിങ്ങ് ലൈസന്‍സ്
  • പാന്‍ കാര്‍ഡ്
  • ബാങ്ക് പാസ് ബുക്ക്
  • പാസ്പോര്‍ട്ട് കോപ്പി
  • ജോലി സ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡ്

അഡ്രസ് പ്രൂഫിനുള്ള തിരിച്ചറിയല്‍ രേഖകള്‍:

  • ആധാര്‍ കാര്‍ഡ്
  • റേഷന്‍ കാര്‍ഡ്
  • ടെലഫോണ്‍ ബില്‍
  • ഗ്യാസ് ബില്‍
  • ഇലക്ട്രിസിറ്റി ബില്‍
  • പാസ്പോര്‍ട്ട് കോപ്പി
  • വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
  • വാട്ടര്‍ ബില്‍
  • വീട്ടുനികുതിയടച്ച രസീത്
  • വസ്‌തു രജിസ്‌റ്റര്‍ ചെയ്‌തതിന്‍റെ പകര്‍പ്പ്
  • വസ്‌തുവിന്‍റെ സര്‍വേ റിപ്പോര്‍ട്ട്
  • റീസര്‍വേ റിപ്പോര്‍ട്ട്
  • എന്‍കമ്പറന്‍സ് സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം ? ( How to download Ownership Certificate Online)

ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലെനായി ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് നിങ്ങള്‍ക്ക് ഈ സൈറ്റിലെത്താം.

https://tax.lsgkerala.gov.in/

  • സൈറ്റ് തുറന്നാല്‍ ഹോം പേജില്‍ത്തന്നെ ഓണ്‍ലൈന്‍ ലോക്കല്‍ ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (Online local government institutions) എന്ന വിഭാഗം കാണും.
  • അത് ക്ലിക്ക് ചെയ്‌ത് നിങ്ങള്‍ക്കാവശ്യമായ തദ്ദേശ സ്ഥാപനം തെരഞ്ഞെടുക്കാം. ശേഷം സെലക്‌ട് ബട്ടണ്‍ പ്രസ് ചെയ്യുക.
  • ഇനി താഴെ വരുന്ന നിരവധി സേവനങ്ങളില്‍ നിന്ന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (Ownership Certificate) എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
  • നിങ്ങള്‍ മറ്റൊരു പേജിലേക്ക് റീ ഡയറക്‌ട് ചെയ്യപ്പെടും. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ഡ് നമ്പറും വര്‍ഷവും രേഖപ്പെടുത്താം. അതിനുശേഷം സര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാണാനാവും.
  • വലതുവശത്തുള്ള ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.