ETV Bharat / opinion

ഉയർന്ന ശമ്പളം ആഗ്രഹിക്കുന്നുണ്ടോ; ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്... - ഉയർന്ന ശമ്പളം ചർച്ച ചെയ്യുന്നതിനുള്ള മാർഗങ്ങൾ

നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവനത്തിന് നിങ്ങൾക്ക് 'അർഹമായത്' ആണ് നിങ്ങൾ ചോദിക്കുന്നത്. ശമ്പള വർധനവ് ഒരു ആനുകൂല്യമല്ല.

guide to negotiate a higher salary  talking to HR about salary hike  ഉയർന്ന ശമ്പളം ചർച്ച ചെയ്യുന്നതിനുള്ള മാർഗങ്ങൾ  എച്ച്ആറുമായി സംസാരിക്കുന്നതിനുള്ള വിദ്യകൾ
guide to negotiate a higher salary
author img

By

Published : Apr 30, 2022, 10:27 PM IST

യർന്ന ശമ്പളത്തിൽ പുതിയൊരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? കൂടുതൽ ശമ്പളത്തിന്‍റെ കാര്യം വരുമ്പോൾ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റുമായി എങ്ങനെ ചർച്ച ചെയ്യണമെന്ന് ഉറപ്പില്ലേ? ഒരു വിദഗ്‌ധനെ പോലെ ഉയർന്ന ശമ്പളത്തിനായി ചർച്ച നടത്തുന്നതിനുള്ള മാർഗങ്ങൾ ഇതാ...

ജീവനക്കാരെ നിർവചിക്കുന്നതിനുള്ള മാനദണ്ഡം ശമ്പളം അല്ലെങ്കിലും അത് ഒരു പ്രധാന ഘടകം തന്നെയാണ്. മിക്കവാറും എല്ലാവരും ജോലിയുടെ ഒരു ഘട്ടത്തിലെങ്കിലും നിലവിലെ ജോലിയിൽ നിന്നോ പുതിയ ജോലിയിലോ കൂടുതൽ ശമ്പളം ചോദിക്കാനുള്ള സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുള്ളവരാണ്. നിങ്ങളുടെ എച്ച്‌ആറുമായി ഉയർന്ന ശമ്പളം ചർച്ച ചെയ്യുന്നതിനുള്ള ഈ നിർദേശങ്ങൾ നിങ്ങൾക്ക് നല്ലൊരു തയാറെടുപ്പായിരിക്കും.

നിങ്ങളിൽ വിശ്വസിക്കുക: നിങ്ങൾ അർഹിക്കുന്നതാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളുടെ ആവശ്യം ന്യായമാണെന്ന് എച്ച്ആറിനേക്കാൾ ബോധ്യപ്പെടേണ്ടത് നിങ്ങൾക്കാണ്. ഇപ്പോൾ കുറഞ്ഞ ശമ്പളത്തിൽ നിങ്ങൾ നൽകുന്ന സേവനത്തിന്‍റെ മൂല്യത്തിൽ പൂർണ ബോധ്യമുണ്ടാവുക. ഈ ഘട്ടത്തിൽ എത്ര ചോദിക്കണമെന്ന് നിങ്ങൾക്ക് അറിയേണ്ടതില്ല. നിങ്ങൾക്ക് അറിയേണ്ടത് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അർഹിക്കുന്നുവെന്നും മാത്രമാണ്.

നിങ്ങളുടേതായ രീതിയിൽ പഠനം നടത്തുക: കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം നിങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അറിയാവുന്ന ഒരു പ്രൊഫഷണലിനെയാണ് നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ അതേ ആത്മാർഥതയിൽ നിങ്ങളുടെ അതേ ജോലി ചെയ്യുന്നവർക്ക് ഫീൽഡിൽ എത്ര ശമ്പളമാണ് ലഭിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ പ്രശ്‌നം നിസ്സംഗതയോടെ അവതരിപ്പിക്കുക: നിങ്ങളും അതുപോലെ തന്നെ നിങ്ങളുടെ എച്ച്ആറും പ്രൊഫഷണലാണ്. നിരാശ, ഉത്‌കണ്‌ഠ പോലെയുള്ള നിങ്ങളുടെ വികാരങ്ങളെ മറച്ചുവയ്ക്കാതെ തന്നെ പ്രശ്‌നം എച്ച്ആറിന് മുൻപിൽ അവതരിപ്പിക്കുക. ഈ ഘട്ടം വളരെ പ്രധാനമാണ്. നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവനത്തിന് നിങ്ങൾക്ക് 'അർഹമായത്' ആണ് നിങ്ങൾ ചോദിക്കുന്നത്. ശമ്പള വർധനവ് ഒരു ആനുകൂല്യമല്ല.

മുൻപത്തെ ശമ്പളക്കെണിയിൽ വീഴരുത്: നിങ്ങളുടെ മുൻ ശമ്പളത്തേക്കാൾ തുച്ഛമായ വർധനവ് വാഗ്ദാനം ചെയ്യാനും അത് ഒരു 'സാധാരണ സമ്പ്രദായം' ആയി നിങ്ങളെ ബോധ്യപ്പെടുത്താനുമുള്ള എച്ച്ആറിന്‍റെ കെണിയിൽ വീഴരുത്. തൊഴിൽ മേഖലയിൽ പുതുതായി പ്രവേശിക്കുന്നവരാണ് ഇത് കൂടുതൽ അഭിമുഖീകരിക്കേണ്ടി വരിക. ഓർക്കുക, നിങ്ങൾ അർഹിക്കുന്ന ശമ്പളം നിങ്ങൾ ചെയ്യുന്ന സേവനത്തിനാണ്. നിങ്ങളുടെ മുൻ തൊഴിൽദാതാവിൽ നിന്ന് കൊണ്ടുവരുന്നതല്ല.

തുറന്നു സംസാരിക്കുക: എച്ച്ആറിന് നിങ്ങളുടെ അവസ്ഥ മനസിലാകും. പക്ഷേ അവർ അവരുടെ ചുമതലകളാൽ ബാധ്യസ്ഥരാണ്. നിങ്ങളുടെ ആവശ്യം അവരെ പറഞ്ഞുമനസിലാക്കുക. നിങ്ങൾക്ക് ലഭിച്ച മറ്റ് ഓഫറുകളെ കുറിച്ചും അവരെ അറിയിക്കുക. എന്തൊക്കെയായാലും നിങ്ങളുടെ കരിയറിന്‍റെ യജമാനൻ നിങ്ങളാണ്. ഏത് ജോലി ചെയ്യണം, ഏത് ജോലി ഉപേക്ഷിക്കണം എന്നൊക്കെ നിങ്ങളാണ് തീരുമാനിക്കേണ്ടത്. മോഹവാഗ്‌ദാനങ്ങൾ തന്നാലും ഒരു മോശം ഓഫർ നിരസിക്കാൻ മടിക്കരുത്.

എച്ച്ആറുമായി സംഭാഷണത്തിന് മുതിരുമ്പോൾ ഈ അഞ്ച് ഘട്ടങ്ങളിൽ പറഞ്ഞിരുക്കുന്നത് പോലെ പ്രവർത്തിക്കുന്നത് നിങ്ങളെ മികച്ച രീതിയിൽ സംഭാഷണം കൊണ്ടുപോകാൻ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.