ETV Bharat / opinion

മലിനീകരണം മൂലം ലോകത്ത് ഒരു വര്‍ഷം ജീവൻ നഷ്ടമാവുന്നത് 90 ലക്ഷം പേര്‍ക്ക്

author img

By

Published : May 18, 2022, 10:52 AM IST

ഇന്ത്യയും ചൈനയുമാണ് മലിനീകരണം മൂലം ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രാജ്യങ്ങള്‍.

Global pollution kills 9 million people a year  study finds  lancet planetary health study  air pollution death  pollution death in south Asia  മലിനീകരണ മൂലമുള്ള ലോകത്തെ മരണം  മലിനീകരണം ഇന്ത്യയില്‍  ദക്ഷിണേഷ്യയിലെ വായു മലിനീകരണം
മലിനീകരണം മൂലം ഒരു വര്‍ഷം ലോകത്ത് മരണപ്പെടുന്നത് 90 ലക്ഷം ആളുകളെന്ന് പഠനം

വാഷിങ്ടണ്‍: വിവിധ തരത്തിലുള്ള മലിനീകരണങ്ങള്‍ കാരണം ലോകത്ത് മൊത്തം ഒരു വര്‍ഷം മരണപ്പെടുന്നത് 90 ലക്ഷം പേരെന്ന് പഠനം. വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറത്തുവിടുന്ന പുകകൊണ്ടുള്ള മലിനീകരണം കാരണം സംഭവിക്കുന്ന മരണങ്ങള്‍ 2000 മുതല്‍ 55 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പുക അടുപ്പുകളില്‍ നിന്നുള്ള മലിനീകരണം മൂലവും മനുഷ്യരുടേയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ വെള്ളത്തില്‍ കലരുന്നത് മൂലമുള്ള മലിനീകരണം കൊണ്ടും മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

മലിനീകരണം മൂലമുള്ള മരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ രാജ്യങ്ങള്‍: അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള മലിനീകരണം കാരണമുള്ള മരണങ്ങള്‍ 2019ലും 2015ലും എകദേശം ഒരേ കണക്കാണ്. ഇന്ത്യയും ചൈനയുമാണ് മലിനീകരണമൂലമുള്ള മരണങ്ങളുടെ കണക്കില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളത്. ഇന്ത്യയില്‍ 24 ലക്ഷം ആളുകളും ചൈനയില്‍ 22 ലക്ഷം ആളുകളുമാണ് മലിനീകരണം മൂലം ഒരു വര്‍ഷം മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.

പൂര്‍ണമായും വ്യവസായവത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ യുഎസ് മാത്രമാണ് 2019ല്‍ മലിനീകരണമൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ച ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. യുഎസ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഉള്ളത്. 1,42,883 പേരാണ് 2019ല്‍ യുഎസില്‍ മലിനീകരണം മൂലം മരണപ്പെട്ടെത്.

ആഫ്രിക്കയില്‍ ജല മലിനീകരണം രൂക്ഷം: ഒരു നിശ്ചിത ജനസംഖ്യയില്‍ മരണപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ചാടും, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങളില്‍ ഉള്ളത്. ഈ രണ്ട് രാജ്യങ്ങളിലും ഒരു ലക്ഷം പേരില്‍ 300 പേര്‍ മലിനീകരണം മൂല മുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ച് മരണപ്പെടുന്നു. ഈ മരണങ്ങളില്‍ പകുതിയിലധികം ജല മലിനീകരണം കാരണമാണ് മരണപ്പെടുന്നത്.

ബ്രൂണയി, ഖത്തര്‍, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് മലിനീകരണം മൂലം ഏറ്റവും കുറഞ്ഞ മരണങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങള്‍. ഒരു ലക്ഷം ആളുകളില്‍ 15 മുതല്‍ 23 വരെ മരണങ്ങളാണ് ഈ രാജ്യങ്ങളില്‍ മലിനീകരണം കാരണം ഉണ്ടാകുന്നത്. മലിനീകരണമൂലമുള്ള മരണങ്ങളില്‍ ആഗോള തലത്തിലെ ശരാശരി ഒരു ലക്ഷം പേരില്‍ 117 മരണങ്ങളാണ്. പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ മൂലം ഒരു വര്‍ഷം ലോകത്തില്‍ എത്രപേര്‍ മരണപ്പെടുന്നുവോ അത്രയും പേര്‍ മലിനീകരണം മൂലം ലോകത്ത് ഒരു വര്‍ഷം മരണപ്പെടുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയില്‍ മരണങ്ങളുടെ പ്രധാന വില്ലന്‍ വായുമലിനീകരണം: മലീനീകരണമൂലമുള്ള മരണങ്ങല്‍ ലോകത്തില്‍ കുറയുന്നില്ല എന്നുള്ളത് നിരാശജനകമാണെന്ന് യുഎസിലെ ബോസ്‌റ്റണ്‍ കോളജിലെ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമ് ഡയരക്‌ടര്‍ ഫിലിപ്പ് ലന്‍ഡ്രിഗന്‍ പറഞ്ഞു. വായു മലിനീകരണം, രാസമലിനീകരണവും വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണ മൂലമുള്ള മരണങ്ങളില്‍ മുക്കാല്‍ ഭാഗവും വായു മലിനീകരണം മൂലമാണ്.

ഈ വായുമലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുന്ന താപ വൈദ്യുത നിലയങ്ങള്‍, ഉരുക്ക് നിര്‍മാണ ശാലകള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്ന് പുറത്തുവിടുന്ന പുക മുലമാണ്. ഇന്ത്യയുടെ തലസ്ഥനമായ ന്യൂഡല്‍ഹിയില്‍ ശൈത്യകാലത്താണ് വായുമലിനീകരണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം ശൈത്യകാലത്ത് രണ്ട് ദിവസം മാത്രമാണ് ഡല്‍ഹിയിലെ വായു മലിനമാകാതിരുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ ആദ്യമായാണ് ശൈത്യകാലത്ത് ശുദ്ധമായ വായു ഉള്ള ദിവസം ഡല്‍ഹിയില്‍ ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. ദക്ഷിണേഷ്യയില്‍ വായു മലിനീകരണമാണ് മരണങ്ങള്‍ക്കുള്ള പ്രധാന കാരണം. ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലാണ് മലിനീകരണം മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. ക്രിയാത്മക ഇടപെടലിലൂടെ മലനീകരണ മരണങ്ങള്‍ വലിയൊരളവോളം കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.