ETV Bharat / opinion

ദക്ഷിണ ചൈന കടലിലെ ചൈനയുടെ ആധിപത്യ നയം

author img

By

Published : Jul 12, 2020, 7:37 PM IST

മുതിർന്ന മാധ്യമ പ്രവർത്തകൻ അരൂണിം ഭുയാന്‍ എഴുതിയ ലേഖനം

ചൈനയുടെ നയങ്ങൾ  ചൈന  സൗത്ത് ചൈന കടൽ  ന്യൂഡല്‍ഹി  അരൂണിം ഭുയാന്‍  coronavirus pandemic  South China Sea  China Sea  China
മഹാമാരിക്കിടയിലും ചൈനയുടെ അധിപത്യ നയങ്ങൾ തുടരുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ചൈനീസ് നഗരമായ വുഹാനില്‍ നിന്നും പൊട്ടി പുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിച്ച കൊവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട് ഉഴലുമ്പോഴും ദക്ഷിണ ചൈന കടലിലെ ആധിപത്യ നയം ചൈന തുടരുന്നത് അന്താരാഷ്ട്ര സമൂഹത്തെ പരീക്ഷിക്കുന്ന നടപടികളിൽ ഒന്നാണ്. ഈ മേഖലയിലെ നിരവധി രാജ്യങ്ങളുമായാണ് ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 45 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുമായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) രൂപപ്പെട്ട സംഘർഷവും ആഗോള തലത്തില്‍ തന്നെ ഉല്‍കണ്ഠകള്‍ സൃഷ്ടിച്ചിരിക്കുന്നു.

കഴിഞ്ഞ ആഴ്‌ച ദക്ഷിണ ചൈന കടലിൽ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) നാവിക വിഭാഗം കരയിലും വെള്ളത്തിലും ഒരുപോലെ ചെയ്യുന്ന ആക്രമണ പരിപാടികളിലൂടെ നാവിക അഭ്യാസങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ പാരാസെല്‍ ദ്വീപുകള്‍ക്കടുത്ത് ചൈന നടത്തി വരുന്ന ഈ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയെന്നോണം യുഎസ് ദക്ഷിണ ചൈന കടലിൽ ആണവായുധങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് വിമാന വാഹിനി കപ്പലുകളെ വിന്യസിച്ചു.

ഇന്ത്യ മുതല്‍ ദക്ഷിണ ചൈന കടലും അതിനപ്പുറവും വരെ പരന്നു കിടക്കുന്ന മേഖലകളില്‍ ചൈന പുതുതായി ചെയ്‌തു കൊണ്ടിരിക്കുന്ന 'വിശാലമാക്കല്‍' നടപടികളോടുള്ള പ്രതികരണം എന്ന നിലയില്‍ യു എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ ജൂലൈ എട്ടിന് നടത്തിയ ഒരു മാധ്യമ സമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു: “ഹിമാലയത്തിലെ മല നിരകളില്‍ നിന്നും വിയറ്റ്‌നാമിന്‍റെ മാത്രം സ്വന്തമായ കടല്‍ ഭാഗം വരെയുള്ള മേഖലകളിലും, ജപ്പാന്‍റെ അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ചൈനാ കടലിലെ സെങ്കാകു ദ്വീപ സമൂഹങ്ങള്‍ വരെയും, അതിനപ്പുറവും ബെയ്‌ജിങ്ങിന് അതിര്‍ത്തി തര്‍ക്കങ്ങള്‍ കുത്തി പൊക്കുന്ന കാര്യത്തില്‍ നിശ്ചിതമായ ഒരു ശൈലിയുണ്ട്. ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ സംഭവിക്കുവാന്‍ ലോകം അനുവദിച്ചു കൂടാ. അതിങ്ങനെ തുടര്‍ന്നു പോകുവാനും അനുവദിക്കാന്‍ പാടില്ല.''

ഇതിനെ തുടര്‍ന്ന് ബുധനാഴ്‌ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം പോലെ പ്രവര്‍ത്തിച്ചു വരുന്ന ഏറെ സ്വാധീനമുള്ള ഇംഗ്ലീഷ് പത്രമായ ഗ്ലോബല്‍ ടൈംസ് ബെയ്‌ജിങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശകലന വിദഗ്‌ധരെ ഉദ്ധരിച്ചു കൊണ്ട് ഇങ്ങനെ എഴുതി. “യുഎസിന്‍റെ അഞ്ച് ശത്രു സങ്കേത പരിശോധനാ സൈനിക വിമാനങ്ങള്‍ ദക്ഷിണ ചൈനയിലെ ഗുവാങ്ങ് ദോങ്ങ് പ്രവിശ്യക്കടുത്ത് കൂടെ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പറക്കുകയുണ്ടായി.

യുഎസ് സൈന്യത്തിന്‍റെ ഈ പ്രകോപനത്തിനു തിരിച്ചടി എന്ന നിലയില്‍ പിഎല്‍എക്ക് വിവിധ തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. യുഎസ് വിമാനങ്ങളുടെ തൊട്ടടുത്ത് എത്തുന്ന തരത്തില്‍ പോര്‍ വിമാനങ്ങളെ അയച്ച് അവയെ ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ നിന്നും പുറത്തേക്ക് പറഞ്ഞു വിടാന്‍ കഴിയും എന്നുള്ളതാണ് അവയില്‍ ഒരു പ്രതികരണ നടപടി,'' ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കി. “യുഎസ് സൈന്യത്തോട് അതേ നാണയത്തില്‍ തന്നെ സ്വന്തം രീതിയില്‍ തിരിച്ചടിക്കുവാന്‍ പിഎല്‍എക്ക് വേണമെങ്കില്‍ കഴിയും.''

ദക്ഷിണ ചൈന കടലിലേക്ക് യുഎസ് തങ്ങളുടെ യുദ്ധ കപ്പലുകളെ അയച്ചത് ഈ മേഖലയില്‍ കടന്നു കയറ്റങ്ങള്‍ നടത്തുവാന്‍ ഇനിയും അനുവദിക്കില്ലെന്നുള്ള ബെയ്‌ജിങ്ങിനുള്ള സന്ദേശമാണെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിലെ മാരിടൈം പൊലീസ് ഇനീഷേറ്റീവിന്‍റെ തലവനായ അഭിജിത്ത് സിങ് പറയുന്നു. ഈ അടുത്ത കാലത്ത് ചൈനയുടെ മാരിടൈം സൈനിക സംഘം (നാവിക സേനയുടെ അംഗങ്ങളല്ല) തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഈ മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും അവര്‍ കൂടുതല്‍ നിഗൂഢമായി മാറി കൊണ്ടിരിക്കുകയുമാണെന്നും സിങ് ഇ ടി വി ഭാരതിനോട് പറഞ്ഞു.

ഇക്കാരണത്താലാണ് ആസിയന്‍ രാജ്യങ്ങള്‍ യുഎസും ജപ്പാനും പോലുള്ള രാജ്യങ്ങളുടെ സഹായം തേടിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈയിടെയായി ചൈന പ്രകടിപ്പിക്കുന്ന 'വിശാലമാക്കല്‍' പെരുമാറ്റം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമായിരുന്ന കാര്യമായിരുന്നെന്നുമാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്‍റര്‍ ഓഫ് ചൈനീസ് ആന്‍റ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ, ചൈനീസ് ആന്‍റ് ചൈനാ സ്റ്റഡീസ് പ്രൊഫസറായ ബി ആര്‍ ദീപക് പറയുന്നത്.

“1979 മുതല്‍ തന്നെ ചൈനയുടെ ശ്രദ്ധ പരിഷ്‌കാരങ്ങളിലും സാമ്പത്തിക വികസനത്തിലും ഊന്നി കൊണ്ടുള്ളതായിരുന്നു,'' ദീപക് പറഞ്ഞു. “2012ന് ശേഷം ഷി ജിൻ പിങ് പ്രസിഡന്‍റ് ആയതോടെ ചൈനക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരികയും അവര്‍ തങ്ങളുടെ ആധിപത്യ നയങ്ങളുമായി മുന്നോട്ട് പോകാന്‍ ആരംഭിക്കുകയും ചെയ്‌തു.'' ഇന്ത്യയുമായി യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള ചൈനയുടെ അതിര്‍ത്തി തര്‍ക്കങ്ങളുമായി ദക്ഷിണ ചൈന കടലിലെ ദ്വീപുകള്‍ക്ക് മേല്‍ ചൈന ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ക്ക് സമാനതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“അവര്‍ ആദ്യം ഒരു മേഖല അവകാശപ്പെടും. പിന്നീട് അവര്‍ അത് തിരിച്ച് ചോദിക്കും. എന്നിട്ട് അതിനെ സൈനികവല്‍ക്കരിക്കും. അതിനു ശേഷം തല്‍സ്ഥിതി മാറ്റി മറിക്കും. അതിനു ശേഷം തങ്ങള്‍ക്കുള്ള അന്താരാഷ്ട്ര സ്വാധീനം വെച്ച് തങ്ങളുടെ അവകാശ വാദങ്ങൾ ആഗോള ഫോറങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.'' എന്നാല്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ ചൈന കടലില്‍ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനായി ഇന്ത്യ നടത്തുന്ന ആസൂത്രണങ്ങള്‍ക്ക് ആയിരിക്കും ചൈന കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാന്‍ പോകുന്നത്.

കഴിഞ്ഞ ആഴ്‌ച ഓണ്‍ലൈന്‍ ഫോറത്തില്‍ ഫിലിപ്പൈന്‍സ് പ്രതിരോധ മന്ത്രി ഡെല്‍ഫിന്‍ ലോറന്‍സാന ഇങ്ങനെ പ്രഖ്യാപിച്ചു. “ദക്ഷിണ ചൈന കടലിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ കടന്നു പോകുന്നതോ അവിടെ അവര്‍ കാര്യങ്ങള്‍ ചെയ്യുന്നതോ ഞങ്ങള്‍ തടയുകയില്ല. ദക്ഷിണ ചൈന കടലിലൂടെ ബ്രിട്ടീഷ് കപ്പലുകള്‍ കടന്നു പോകാറുണ്ട്. ഫ്രഞ്ച്കാരും മറ്റ് രാജ്യങ്ങളുമൊക്കെ സഞ്ചരിക്കാറുണ്ട്. ഞങ്ങള്‍ അവരെ ആരെയും ക്ഷണിച്ചു കൂട്ടി കൊണ്ടു വരുന്നതല്ല.'' ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യക്കും സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് പിഎല്‍എ നാവിക സേന ഈയിടെ നടത്തിയ അഭ്യാസങ്ങളില്‍ ലോറന്‍സാന ഉല്‍കണ്‌ഠ രേഖപ്പെടുത്തി.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ മോദിയും ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ദുതര്‍ട്ടെയും നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ നടപടി. ചര്‍ച്ചാ വേളയില്‍ ഇന്‍ഡോ-പസഫിക് മേഖലയില്‍ ഫിലിപ്പൈന്‍സിനെ മുഖ്യ പങ്കാളിയായി ഇന്ത്യ കാണുന്നുവെന്ന് നരേന്ദ്രമോദി ഊന്നി പറയുകയുണ്ടായി. ജപ്പാന്‍റെ കിഴക്കന്‍ തീരം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെ നീണ്ടു കിടക്കുന്ന മേഖലയാണ് ഇന്‍ഡോ-പസഫിക്.

നിലവില്‍ ചൈന ഉയര്‍ത്തുന്ന ആധിപത്യ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടി യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്‍റെ ഭാഗമാണ് ഇന്ത്യ. ദക്ഷിണ ചൈന കടലില്‍ ഇന്ത്യക്ക് നേരിട്ടുള്ള താല്‍പര്യങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഈ മേഖലയിലെ ചൈനയുടെ അതി തീവ്രമായ ആക്രമണോത്സുക സ്വഭാവത്തില്‍ ന്യൂഡല്‍ഹിക്ക് വലിയ ഉല്‍കണ്ഠയുണ്ടെന്ന് സിങ് പറഞ്ഞു. “ഹിമാലയന്‍ മേഖലയില്‍ ചൈന തുടര്‍ന്നും അക്രമോത്സുകമായി നില കൊണ്ടാല്‍ ദക്ഷിണ ചൈന കടല്‍ മേഖലയുടെ കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് എടുക്കുവാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ആസിയന്‍ നേതാക്കള്‍ പങ്കെടുത്ത വിര്‍ച്വല്‍ വാര്‍ഷിക ഉച്ചകോടിയില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗുയന്‍ ഷ്വാന്‍ ഫൂക് ദക്ഷിണ ചൈന കടലില്‍ സമുദ്രാതിര്‍ത്തി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ നടപടികളില്‍ ഉല്‍കണ്‌ഠ രേഖപ്പെടുത്തിയിരുന്നു. ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തീര്‍ത്തും വലഞ്ഞു കൊണ്ടിരിക്കുന്ന വേളയില്‍ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ടുള്ള നിരുത്തരവാദപരമായ നടപടികള്‍ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടേതടക്കമുള്ള ചില മേഖലകളുടെ സുരക്ഷയേയും സുസ്ഥിരതയേയും ഇത് ബാധിക്കുന്നുണ്ടെന്നും ഫൂക് പറഞ്ഞു.

ആസിയന്‍ ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇങ്ങനെ പറയുന്നു. “സമുദ്രാതിര്‍ത്തി സംബന്ധിച്ച ആനുകൂല്യങ്ങൾ, അഖണ്ഡമായ അവകാശങ്ങള്‍, അധികാര പരിധി, സമുദ്രാതിര്‍ത്തി മേഖലകള്‍ക്ക് മേലുള്ള യുക്തി സഹമായ താല്‍പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാന ശിലയായി ഞങ്ങള്‍ ഇപ്പോഴും സമുദ്രാതിര്‍ത്തി നിയമത്തിനുള്ള 1982ലെ ഐക്യരാഷ്ട്ര സഭ പ്രമേയത്തെ(യുഎന്‍ക്ലോസ്) ഇപ്പോഴും കാണുന്നുവെന്ന് വീണ്ടും വീണ്ടും ഊന്നി പറയുകയാണ്.''

ലോകത്തെ സമുദ്രങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഓരോ രാജ്യങ്ങള്‍ക്കും ഉള്ള അവകാശങ്ങളും, ഉത്തരവാദിത്തങ്ങളും നിര്‍വചിക്കുന്ന ഒന്നാണ് യുഎന്‍ക്ലോസ്. ബിസിനസ്, പരിസ്ഥിതി, സമുദ്രത്തിലെ പ്രകൃതിദത്ത വിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള എല്ലാ സമുദ്ര ഭാഗങ്ങളും അന്താരാഷ്ട്ര സമുദ്ര ഭാഗമായി കണക്കാക്കപ്പെടും. എല്ലാ രാഷ്ട്രങ്ങള്‍ക്കും അവിടെ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാം. പക്ഷെ അതാര്‍ക്കും സ്വന്തവുമല്ല. ഒരു രാജ്യത്തിന്‍റെ സമുദ്ര തീര സംസ്ഥാനത്തിന്‍റെ അടിസ്ഥാന രേഖയില്‍ നിന്നും 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തുള്ള മേഖലയാണ് അന്താരാഷ്ട്ര സമുദ്ര മേഖലയായി യുഎന്‍ക്ലോസ് നിര്‍വചിച്ചിരിക്കുന്നത്.

ദക്ഷിണ ചൈന കടലില്‍ ചൈന ഉയര്‍ത്തുന്ന നിരവധി തര്‍ക്കങ്ങളില്‍ ഒന്നാണ് ഈ മേഖലയിലെ മറ്റ് രാജ്യങ്ങളും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റ്ലി, പാരാസെല്‍ ദ്വീപ സമൂഹങ്ങള്‍ക്ക് മേല്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദം. ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് സ്പ്രാറ്റ്ലി ദ്വീപുകള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളെങ്കില്‍ വിയറ്റ്‌നാമും തായ്‌വാനും പാരാസെല്‍ ദ്വീപുകള്‍ക്ക് മേലും അവകാശം ഉന്നയിക്കുന്നു. 1974-ല്‍ പാരാസെല്‍ ദ്വീപുകള്‍ വിയറ്റ്‌നാമിനു കീഴിലായിരുന്നുവെന്നും എന്നാല്‍ ചൈന സൈനിക ബലത്തിലൂടെ അത് അട്ടിമറിച്ചതായും ദീപക് ഓര്‍ക്കുന്നു.

നിലവിൽ 28 സ്പ്രാറ്റ്ലി ദ്വീപ സമൂഹങ്ങളാണുള്ളത്. ഇതിൽ മിക്കവയും വിയറ്റ്‌നാമിന്‍റെ കൈവശവും. എന്നാല്‍ ചൈന ഇപ്പോള്‍ അവയ്ക്ക് മേല്‍ വീണ്ടും അവകാശവാദം ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ചില പദ്ധതികള്‍ നടപ്പാക്കുകയാണ് ഇതിനു പിറകിലെ അവരുടെ ലക്ഷ്യം,'' അദ്ദേഹം പറഞ്ഞു. ഫിലിപ്പൈന്‍സിന്‍റെ കാര്യമെടുത്താല്‍ 2016ല്‍ ഹേഗിലെ പെര്‍മെനന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ദക്ഷിണ ചൈന കടലിനു മേല്‍ മനിലയിലേക്കുള്ള അവകാശങ്ങള്‍ ചൈന ലംഘിച്ചു എന്ന് ഉത്തരവിട്ടിരുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ കപ്പല്‍ പാതയാണിത്.

ഫിലിപ്പൈന്‍സിന്‍റെ മത്സ്യബന്ധന, പെട്രോളിയം പര്യവേഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ചൈന ഇവിടെ കൃത്രിമമായ ദ്വീപുകള്‍ സൃഷ്ടിക്കുന്നെന്നും മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നതില്‍ നിന്നും ചൈനയിലെ മത്സ്യബന്ധനക്കാരെ തടയുന്നില്ലെന്നും കോടതി ആരോപിച്ചിരുന്നു. ദക്ഷിണ ചൈന കടലിലെ സ്‌കാര്‍ബറോ മണല്‍തിട്ടയില്‍ ഫിലിപ്പൈന്‍സിന്‍റെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പരമ്പരാഗതമായ അവകാശമുണ്ടെന്ന് ട്രിബ്യൂണല്‍ അന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഈ അവകാശങ്ങളില്‍ ഇടപെട്ടുകൊണ്ട് അവിടെ അവര്‍ക്ക് മത്സ്യബന്ധനം നടത്തുവാനുള്ള അവസരം ചൈന നിയന്ത്രിക്കുകയാണെന്നും ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.

ചൈന അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ഇപ്പോള്‍ നടത്തുന്ന നാവിക അഭ്യാസങ്ങളുടെ കാര്യത്തിൽ ആസിയന്‍ രാജ്യങ്ങൾ ഉല്‍കണ്‌ഠ രേഖപ്പെടുത്തി. വിയറ്റ്‌നാമും ഫിലിപ്പൈന്‍സും പ്രത്യേകിച്ച് സംയുക്തമായി ഇത് പ്രകടിപ്പിച്ചിരുന്നു. സ്വന്തം അതിര്‍ത്തിക്ക് പുറത്താണ് ചൈന ഇത് നടത്തുന്നത്. ദക്ഷിണ ചൈന കടലിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനായി 2002ല്‍ ആസിയന്‍ രാജ്യങ്ങളുമായി ചൈന ഒപ്പു വെച്ച പെരുമാറ്റ സംഹിതകളില്‍ നിന്നുള്ള വ്യക്തമായ പിന്‍വാങ്ങലാണ് ഇത്. ഈ തര്‍ക്കങ്ങളെല്ലാം തന്നെ ഓരോ രാജ്യങ്ങളുമായി നേരിട്ട് ഉഭയകക്ഷി തലത്തില്‍ ചൈന പ്രശ്‌നങ്ങൾ പരിഹരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, ആസിയന്‍ രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു സംയുക്ത സമീപനത്തിലൂടെ ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്താനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു സമതുലിതമായ നിലപാടാണ് ഇരു ഭാഗങ്ങളും സ്വീകരിച്ച് മുന്നോട്ട് പോകുന്നത്.

അതുപോലെ ഊര്‍ജ്ജസ്വലമായ സമ്പദ് വ്യവസ്ഥ മൂലം ഈ മേഖലയിലെ തങ്ങളുടെ ബന്ധങ്ങളില്‍ മുറിവുകളുണ്ടാക്കുവാന്‍ ചൈനക്കും കഴിയുകയില്ലെന്നും ദീപക് കൂട്ടി ചേര്‍ക്കുന്നു. ആസിയന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ വ്യാപാരം 2019ല്‍ 600 ബില്ല്യണ്‍ ഡോളറിന് മുകളിലാണ്. അതിനാലാണ് ഈ ഭാഗങ്ങളിൽ പെടാത്ത യുഎസിനെ പോലുള്ള ശക്തിയെ ഈ മേഖലയില്‍ നിന്നും പുറത്താക്കുവാന്‍ ചൈന ആഗ്രഹിക്കുന്നത്. മുന്‍ പ്രസിഡന്‍റ് ഹൂ ജിന്‍ ടാവോ വിശേഷിപ്പിച്ചതു പോലെ “മലാക്ക അർത്ഥശങ്ക'' എന്നത് ഇപ്പോഴും ചൈനയെ അസ്വസ്ഥപ്പെടുത്തുന്ന ഒരു കാര്യമാണ്.

മലേഷ്യക്കും ഇന്തോനേഷ്യന്‍ ദ്വീപ സമൂഹങ്ങളുടെ ഭാഗമായ സുമാത്രക്കും ഇടയിലുള്ള ഒരു ഇടുങ്ങിയ ഭാഗമാണ് മലാക്ക കടലിടുക്ക്. ഇത് ദക്ഷിണ ചൈന കടലിലേക്കുള്ള നിര്‍ണായകമായ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഫലത്തില്‍ ഇപ്പോള്‍ യുഎസിന്‍റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് പ്രശ്‌നങ്ങള്‍ ഉടലെടുത്താന്‍ വലിയ താമസമില്ലാതെ തടസപ്പെടാമെന്നും അത് മധ്യ പൂര്‍വേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള ഊര്‍ജ്ജ വിതരണത്തെ തടസപ്പെടുത്തുമെന്നും ചൈന ഉല്‍കണ്ഠപ്പെടുന്നു. എന്നാൽ ദക്ഷിണ ചൈന കടലിലേക്ക് യു എസ് വീണ്ടും യുദ്ധ കപ്പലുകള്‍ അയച്ചിരിക്കുന്നു. വരാനിരിക്കുന്ന നാളുകളില്‍ ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന സംഭവ വികാസങ്ങള്‍ എന്തായിരിക്കുമെന്ന് ഏവരും ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.