LIVE ശബരിമലയില്‍ മകരവിളക്ക് ദർശനം തത്സമയം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 15, 2024, 4:35 PM IST

Updated : Jan 15, 2024, 6:53 PM IST

ശബരിമല: ശബരിമലയിൽ മകര വിളക്ക് ദർശിച്ച് സാജൂജ്യമടയാൻ ഭക്ത ലക്ഷങ്ങൾ. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തുമായുള്ളത്. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 പോയിന്റുകളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തും. തിരുവാഭരണങ്ങൾ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും. ഈ സമയത്തു ആകാശത്തു മകരജ്യോതി ദൃശ്യമാകും. സന്നിധാനം ശരണ മന്ത്രങ്ങളാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും. മകര വിളക്കിന്‍റെ പിറ്റേ ദിവസമായ ജനുവരി 16 ന് 50000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമൊരുക്കും. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതൽ സ്പോട്ട് ബുക്കിംഗും അനുവദിക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്നു നട അടയ്ക്കും.

Last Updated : Jan 15, 2024, 6:53 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.