ഇന്ന് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ രോഗത്തിന്‍റെ വേദനയില്‍ കഴിയുന്നവര്‍ക്ക് ഒരു തണല്‍, ഒരു ആശ്രയം അതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഫെബ്രുവരി 4. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക, അർബുദം മുൻകൂട്ടി കണ്ടുപിടിക്കാനും പ്രതിരോധിക്കാനും പ്രോത്സാഹിപ്പിക്കുക ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണ് എല്ലാ വർഷവും കാൻസർ ദിനം ആചരിക്കുന്നത്. "എൈ ആം അൻഡ് എൈ വിൽ" എന്നതാണ് ഈ വർഷത്തെ ക്യാന്‍സര്‍ ദിന മുദ്രാവാക്യം. ക്യാന്‍സറിനെതിരെ പോരാടാന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ടെന്ന് ഈ മുദ്രാവാക്യം നമ്മെ ഓര്‍മ്മിക്കുന്നു.
![World Cancer Day 2019](http://10.10.50.85:6060///finalout4/kerala-nle/finalout/04-February-2019/2355468_-cancer-1.jpg)
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
ലോകത്താകമാനം നാല് കോടി ഇരുപത് ലക്ഷം പേർക്ക് ക്യാൻസർ ഉണ്ടെന്നാണ് റിപ്പോട്ടുകൾ. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലകപ്പടുന്നു. സംസ്ഥാനത്ത് ഒരു ലക്ഷം പേരിൽ 135.3 പേർ ക്യാന്‍സര്‍ രോഗികളാണെന്നാണ് കണക്കുകൾ. ഓരോ വര്‍ഷവും കേരളത്തിൽ അൻപതിനായിരത്തോളം ക്യാൻസർ രോഗികളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കേരളത്തിൽ ആര്‍ സി സി, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്‍റർ, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിൽ അര്‍ബുദ ചികിത്സാ സൗകര്യം ലഭ്യമാണ്.
![World Cancer Day 2019](https://etvbharatimages.akamaized.net/etvbharat/images/2355468_breast-cancer_alc.jpg)
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
നാല് ഘട്ടങ്ങളായാണ് ക്യാന്‍സർ കടന്നു പോകുന്നത്. ആദ്യ രണ്ട് ഘട്ടത്തിൽ രോഗം കണ്ടെത്തി ചികിത്സ നേടാനായാൽ ക്യാന്‍സറിനെ പൂർണമായും ഇല്ലാതാക്കാനാവും. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 80ലക്ഷം പേർ കാന്‍സർ മൂലം മരണമടയുന്നു. ഇന്ത്യയില്‍ ഏഴ് ലക്ഷം പേരാണ് പ്രതിവർഷം കാൻസറിനെ തുടർന്ന് മരണപ്പെടുന്നത്.
![World Cancer Day 2019](http://10.10.50.85:6060///finalout4/kerala-nle/finalout/04-February-2019/2355468_cancer-3.jpg)
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
സ്തനാര്‍ബുദം ഗര്‍ഭാശയ ക്യാന്‍സർ എന്നിവയാണ് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത്. വായിലെ ക്യാന്‍സറാണ് പുരുഷന്മാരില്‍ കൂടുതല്‍. പുകയിലയുടെ ഉപയോഗം, മദ്യപാനം, വായു മലിനീകരണം, ജീവിയ ശൈലി തുടങ്ങിയവയാണ് ക്യാന്‍സറിന്‍റെ പ്രധാന കാരണങ്ങളെന്ന് റിപ്പോട്ടുകൾ വ്യക്തമാക്കുന്നു.
![World Cancer Day 2019](https://etvbharatimages.akamaized.net/etvbharat/images/2355468_-cancer-4---copy.jpg)
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)