ETV Bharat / lifestyle

അമിതഭാരത്തെ എന്തിനാ ഭയപ്പെടുന്നത്, ഇതാ മൂന്ന് പരിഹാര മാര്‍ഗങ്ങള്‍ - കീറ്റോ ഡയറ്റ്

അറ്റ്കിൻസ് ഡയറ്റ്, കീറ്റോ ഡയറ്റ്, ഡാഷ് ഡയറ്റ് എന്നിവയാണ് ആരോഗ്യ മേഖലയിലെ ജനപ്രിയ ഡയറ്റ് പ്ലാനുകൾ

Types of Diet  diet  overweight  dietplan  obese  ketodiet  dashdiet  atkindiet  അമിതഭാരമുണ്ടോ...ഇതാ മൂന്ന് ഡയറ്റ് പ്ലാനുകൾ  ഡയറ്റ് പ്ലാനുകൾ  അറ്റ്കിൻസ് ഡയറ്റ്  കീറ്റോ ഡയറ്റ്  ഡാഷ് ഡയറ്റ്
അമിതഭാരമുണ്ടോ...ഇതാ മൂന്ന് ഡയറ്റ് പ്ലാനുകൾ
author img

By

Published : Jul 1, 2021, 12:52 PM IST

അമിത വണ്ണം യുവതി യുവാക്കളിലും പ്രായമായവരെയും ഒരേപോലെ അലട്ടുന്ന പ്രശ്നമാണ്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം പലതരത്തിലുള്ള ലൈഫ്സ്റ്റൈൽ രോഗങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം നിരവധി ജനപ്രിയ ഡയറ്റ് പ്ളാനുകളുടെ വരവിന് കാരണമായി.കുറഞ്ഞ കാർബോഹൈഡ്രേറ്റ് മുതൽ ഡിറ്റോക്സ് വരെ നിരവധി ഓപ്ഷനുകളാണ് നമ്മുടെ കൈവശമുള്ളത്. എന്നാൽ ഓരോ ഭക്ഷണക്രമവും ഗുണ ദോഷ സമ്മിശ്രമാണ്. ഇവ ശ്രദ്ധാപൂർവം പാലിക്കേണ്ടത് അത്യാവശ്യമാണ്.

ജനപ്രിയ ഡയറ്റ് പ്ലാനുകളെ നമ്മുക്ക് പരിചയപ്പെടാം

  • അറ്റ്കിൻസ് ഡയറ്റ് (atkins diet)

1972ൽ റോബർട്ട് അറ്റ്കിൻസ് എന്ന കാർഡിയോളജിസ്റ്റാണ് അറ്റ്കിന്‍സ് ഡയറ്റ് ലോകത്തിലാദ്യമായി അവതരിപ്പിക്കുന്നത്. അമിതഭാരം കുറയ്ക്കാന്‍ ശുപാർശ ചെയ്യുന്ന കുറഞ്ഞ കാർബ് ഭക്ഷണക്രമമാണിത്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പകരം പ്രോട്ടീന്‍ ധാരളമായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാകുന്നുവെന്നതാണ് ഈ ഭക്ഷണക്രമത്തിന്‍റെ പ്രത്യേകത.

അറ്റകിന്‍സ് ഡയറ്റ് പ്ലാന്‍ നാല് ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു;

ഇൻഡക്ഷൻ - പ്രതിദിനം 20 മുതൽ 25 ഗ്രാം കാർബോഹൈഡ്രേറ്റ്

ബാലൻസിംഗ് - പ്രതിദിനം 25 മുതൽ 50 ഗ്രാം കാർബോഹൈഡ്രേറ്റ്

മികച്ച ട്യൂണിംഗ് - പ്രതിദിനം 50 മുതൽ 80 ഗ്രാം കാർബോഹൈഡ്രേറ്റ്

പരിപാലനം - പ്രതിദിനം 100 ഗ്രാം വരെ കാർബോഹൈഡ്രേറ്റ്.

എന്നാൽ അറ്റ്കിൻസ് ഭക്ഷണത്തിലെ ഉയർന്ന അളവിലുള്ള മൃഗ പ്രോട്ടീനും കൊഴുപ്പും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങൾക്ക് പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഈ ഡയറ്റ് ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ദാഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.

  • കീറ്റോ ഡയറ്റ് (keto diet)

അടുത്ത കാലത്ത് ഏറ്റവും പ്രചാരമുള്ള ഭക്ഷണരീതികളിലൊന്നായി മാറിയിരിക്കുകയാണ് കീറ്റോ ഡയറ്റ്. കെറ്റോ ഡയറ്റ് ഉയർന്ന അളവിൽ കൊഴുപ്പ്, മിതമായ അളവിൽ പ്രോട്ടീൻ, പരിമിതമായ അളവിൽ കാർബോഹൈഡ്രേറ്റ് എന്നിവ കഴിക്കാൻ നിർദേശിക്കുന്നു. ഇത് സാധാരണയായി നിങ്ങളുടെ ദൈനംദിന കലോറിയുടെ യഥാക്രമം 75%, 20%, 5% എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ഈ ഭക്ഷണക്രമം കൃത്യമായ രീതിയിൽ പിന്തുടർന്ന ശേഷം നിങ്ങളുടെ ശരീരം കീറ്റോസിസിൽ പ്രവേശിക്കുന്നു. അതായത് കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാകുന്നു. എന്നാൽ ഇവ ശരിയായ രീതിയിൽ പാലിച്ചില്ലെങ്കിൽ കിഡ്നി സ്റ്റോൺ, ദഹനാളത്തിൽ ബുദ്ധിമുട്ട്, മലബന്ധം, അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുക എന്നിവ ഉണ്ടാവാന്‍ സാധ്യതയേറെയാണ്. കീറ്റോ ഡയറ്റ് 1920 മുതൽ കുട്ടികളിലെ അപസ്മാരം കുറയ്ക്കുന്നതിന് ഡോക്ടർമാർ ഉപയോഗിച്ചുവരുന്ന രീതിയാണ്. പ്രമേഹം, പാർക്കിൻസൺസ്, അൽഷിമേഴ്സ്, ഡിമെൻഷ്യ, ബൈപോളാർ ഡിസോർഡർ, പിസിഒഎസ് എന്നിവ ഉൾപ്പടെയുള്ള രോഗങ്ങൾ ചികിത്സിക്കുന്നതിലും തടയുന്നതിലും കീറ്റോ ഡയറ്റ് പ്രധാന പങ്ക് വഹിക്കുന്നു.

  • ഡാഷ് ഡയറ്റ് ((Dietary Approach to Stop Hypertension)

ശരീരഭാരം കുറയ്ക്കുന്നതിലുമുപരി രക്തസമ്മർദം കുറയ്ക്കുക എന്നതാണ് ഡാഷ് ഭക്ഷണ ക്രമത്തിന്‍റെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും തടയാനും ആഗ്രഹിക്കുന്നവർക്ക് ഈ ഡയറ്റ് പ്ലാന്‍ സഹായകരമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, മത്സ്യം,ഇറച്ചി, പയർവർഗങ്ങൾ എന്നിവ അടങ്ങുന്നതാണ് ഡാഷ് ഡയറ്റ്.

ഏതെങ്കിലും ഭക്ഷണക്രമം ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ദാഭിപ്രായം തേടുന്നത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ശീലങ്ങൾ നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക തന്നെ ചെയ്യും. എന്നാൽ ഒരു ഡയറ്റ് പ്ലാന്‍ സ്വീകരിക്കുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി, അപകട സാധ്യതകൾ, ഭക്ഷണരീതികൾ എന്നിവ കൂടി പരിഗണിക്കുന്നത് നല്ലതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.