ETV Bharat / lifestyle

മുഖക്കുരു മാറ്റാന്‍ എട്ട് വഴികള്‍

നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു പാടെ ഇല്ലാതാക്കാവുന്നതാണ്.

മുഖക്കുരു അകറ്റാനുള്ള വഴികൾ
author img

By

Published : Feb 9, 2019, 6:09 AM IST

പെണ്‍കുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് മുഖക്കുരു. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകും. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാകുന്ന പാടുകളും കലകളും വളരെ സൗന്ദര്യ പ്രശ്നം സൃഷ്ടിക്കും. കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ പലരും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പ്രായഭേദമില്ലാതെ വരാറുള്ള ഈ ശാരീരിക വ്യത്യാസം ഇല്ലാതാക്കാന്‍ ചില വഴികള്‍ നോക്കാം.

രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. ദിവസവും 15 മിനിറ്റ് ഇങ്ങനെ ചെയ്താല്‍ മുഖക്കുരുവിന്‍റെ വലുപ്പവും ചുവപ്പ് നിറവും കുറയും. മുഖകാന്തി വര്‍ദ്ധിക്കും. വെള്ളം ധാരാളം കുടിക്കുക. ദിവസവും 15 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. മുഖക്കുരുവിന് താരന്‍ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ബോഡി ക്രീം മുഖത്ത് പുരട്ടുന്നത് നല്ലതല്ല. ഇത് പലതരത്തിലുള്ള ദൂഷ്യങ്ങള്‍ മുഖത്തെ ചര്‍മ്മത്തിന് ഉണ്ടാക്കും.ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. മുഖക്കുരു പൊട്ടിക്കാതിരിക്കുക. ഇത് പിന്നീട് മുഖത്ത് പാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. മുഖം കഴുകാനായി തെരഞ്ഞെടുക്കുന്ന ലോഷനുകള്‍ എണ്ണമയമുള്ളതല്ലെന്ന് ഉറപ്പാക്കുക. ഈ വഴികൾ കൃത്യമായി പിന്തുടർന്നാൽ ഒരു പരിധിവരെ മുഖക്കുരുവിനെ അകറ്റി നിർത്തി ചർമ്മം സംരക്ഷിക്കാൻ സാധിക്കും.

Intro:Body:

മുഖക്കുരു മാറ്റാന്‍ എട്ട് വഴികള്‍

ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകും.

പെണ്‍കുട്ടികളില്‍ പലര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് മുഖക്കുരു. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാകുന്ന പാടുകളും കലകളും വളരെ സൗന്ദര്യ പ്രശ്നം സൃഷ്ടിക്കും. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകും.

കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ പലരും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു പാടെ ഇല്ലാതാക്കാവുന്നതാണ്. പ്രായഭേദം ഇല്ലാതെ വരാറുള്ള ഈ ശാരീരിക വ്യത്യാസം ഇല്ലാതാക്കുവാന്‍ ചില വഴികള്‍ നോക്കാം.

രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖം തണുത്ത വെള്ളത്തില്‍ കഴുകുക

ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. ദിവസവും 15 മിനിറ്റ് ഇങ്ങനെ ചെയ്താല്‍ മുഖക്കുരുവിന്‍റെ വലുപ്പവും ചുവപ്പ് നിറവും കുറയും. മുഖകാന്തി വര്‍ദ്ധിക്കും.

വെള്ളം ധാരാളം കുടിക്കുക. ദിവസവും 15 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

മുഖക്കുരുവിന് താരന്‍ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ബോഡി ക്രീം മുഖത്ത് പുരട്ടുന്നത് നല്ലതല്ല. ഇത് പലതരത്തിലുള്ള ദൂഷ്യങ്ങള്‍ മുഖത്തെ ചര്‍മ്മത്തിന് ഉണ്ടാക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

മുഖക്കുരു പൊട്ടിക്കാതിരിക്കുക. ഇത് പിന്നീട് മുഖത്ത് പാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.

മുഖം കഴുകാനായി തെരഞ്ഞെടുക്കുന്ന ലോഷനുകള്‍ എണ്ണമയമുള്ളതല്ലെന്ന് ഉറപ്പാക്കുക.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.