ന്യൂഡൽഹി: ആഗോള തലത്തിൽ ഫോൺ വില്പനയിൽ ആപ്പിളിനെ മറികടന്ന് ചൈനീസ് ബ്രാൻഡായ ഷവോമി. 2021 വർഷത്തിന്‍റെ രണ്ടാം പാദത്തിലാണ് ഷവോമി ആപ്പിളിനെ മറികടന്ന് ലോക വിപണിയിൽ രണ്ടാം സ്ഥാനത്തെത്തിയത്. വിപണി ഗവേഷണ സ്ഥാപനമായ കാനലിസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
Also Read: പുതിയ ഐടി ചട്ടം; 20 ലക്ഷം അക്കൗണ്ടുകൾ വിലക്കി വാട്‌സ്ആപ്പ്
ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ, പടിഞ്ഞാറൻ യൂറോപ്യൻ മേഖലകളിലെ കമ്പനിയുടെ കയറ്റുമതി യഥാക്രമം 300%, 150%, 50% എന്നിങ്ങനെയാണ് വർധിച്ചത്. ഒന്നാം സ്ഥാനം സാംസങ്ങ് നിലനിർത്തി. ഓപ്പോയും വിവോയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
19 ശതമാനം ആണ് സംസങ്ങിന്‍റെ വിപണി വിഹിതം. 15 ശതമാനം വളർച്ചയാണ് സാംസങ്ങ് നേടിയത്. ഏറ്റവും അധികം വളർച്ച നേടിയ ബ്രാന്‍റ് ഷവോമിയാണ്. 83 ശതമാനം വളർച്ചയാണ് നേടിയത്. വിപണി വിഹിതത്തിൽ സംസങ്ങനെക്കാൾ രണ്ട് ശതമാനം മാത്രം പിന്നിലാണ് ഷവോമി.
17 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. 14 ശതമാനം അണ് ആപ്പിളിന്‍റേത്. ഇക്കാലയളവിൽ ഒരു ശതമാനത്തിന്‍റെ വളർച്ചയെ ആപ്പിളിന് നേടാൻ സാധിച്ചുള്ളു. ഒപ്പോയ്‌ക്കും വിവോയ്‌ക്കും 10 ശതമാനം വീതമാണ് വിപണി വിഹിതം. നിലവിലെ വളർച്ച നിരക്ക് തുടരുകയാണെങ്കിൽ ഷമോമി താമസിയാതെ സാംസങ്ങിനെ മറികടക്കും.