ചൈനീസ് ഫോണ്‍ നിർമാതാക്കളായ റിയൽമിയുടെ 2ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസോ(DIZO) എന്ന പേരീൽ രണ്ട് മോഡലുകളുമായാണ് ഫീച്ചർ സെഗ്‌മെന്‍റിൽ റിയൽമി എത്തുന്നത്. ഡിസോ സ്റ്റാർ 300 ( DIZO STAR 300) എന്ന മോഡൽ 12,99 രൂപയ്‌ക്കും ഡിസോ സ്റ്റാർ 500 (DIZO STAR 500) 1799 രൂപയ്‌ക്കുമാണ് ഫ്ലിപ്‌കാർട്ടിൽ വില്പന. ഓണ്‍ലൈനിൽ അല്ലാതെ തെരഞ്ഞെടുത്ത ഷോറൂമുകളിലും ഫോൺ ലഭിക്കും.
സവിശേഷതകൾ
രണ്ട് ഫോണുകളും എത്തുന്നത് മൈക്രോ ഡ്യുവർ സിം സപ്പോർട്ടുമായാണ്. SC6531E എന്ന പ്രൊസസറാണ് ഇരു ഫോണുകൾക്കും. റാമിന്‍റെയും സ്റ്റോറേജിന്‍റെയും കാര്യത്തിലും രണ്ട് ഫോണുക്കും തുല്യ പരിഗണനയാണ് റിയൽമി നൽകിയിരിക്കുന്നത്. 32 എംബി റാമും 32 എംബി സ്റ്റോറേജുമുള്ള ഫോണുകളിലെ മെമ്മറി 64 ജിബി വരെ വർധിപ്പിക്കാം.
ഡിസോ സ്റ്റാർ 300
- ഡിസ്പ്ലെ : 1.77 ഇഞ്ച് ക്യുവിജിഎ(160x120 പിക്സൽ)
- ക്യാമറ : 0.08 എംപി
- ബാറ്ററി : 2,550 എംഎഎച്ച്
- ഭാരം : 105.4 ഗ്രാം
18 ദിവസം സ്റ്റാൻഡ്ബൈ ടൈമും 21 മണിക്കൂർ സംസാര സമയവും ലഭിക്കുെമന്നാണ് കമ്പനിയുടെ അവകാശവാദം.
ഡിസോ സ്റ്റാർ 500
- ഡിസ്പ്ലെ : 2.8 ഇഞ്ച് ക്യുവിജിഎ(320x240 പിക്സൽ)
- ക്യാമറ : 0.3 എംപി
- ബാറ്ററി : 1,900 എംഎഎച്ച്
- ഭാരം : 108 ഗ്രാം
13 ദിവസം സ്റ്റാൻഡ്ബൈ ടൈമും 17 മണിക്കൂർ സംസാര സമയവും ലഭിക്കും
-
Premium design packed with large display, large battery, ample storage, and more.
— DIZO (@DIZOTech) July 8, 2021 " class="align-text-top noRightClick twitterSection" data="
Get DIZO Star 500 & DIZO Star 300 in stores or on @Flipkart #DIZO #realmeTechLife #BeDifferent #DIZOFeaturePhone #DIZOStar pic.twitter.com/jz9ZbimH2F
">Premium design packed with large display, large battery, ample storage, and more.
— DIZO (@DIZOTech) July 8, 2021
Get DIZO Star 500 & DIZO Star 300 in stores or on @Flipkart #DIZO #realmeTechLife #BeDifferent #DIZOFeaturePhone #DIZOStar pic.twitter.com/jz9ZbimH2FPremium design packed with large display, large battery, ample storage, and more.
— DIZO (@DIZOTech) July 8, 2021
Get DIZO Star 500 & DIZO Star 300 in stores or on @Flipkart #DIZO #realmeTechLife #BeDifferent #DIZOFeaturePhone #DIZOStar pic.twitter.com/jz9ZbimH2F
Also Read: രാജ്യത്തിന്‍റെ വളർച്ചാനിരക്ക് 10% ആയി കുറയുമെന്ന് ഫിച്ച് ; വാക്‌സിനേഷന്‍ വേഗത്തിലാക്കണം