ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺപ്ലസ് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ നോർഡ് സിഇ 5 ജി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ജൂൺ 10 ന് ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റിനൊപ്പമാണ് കമ്പനി ഫോൺ അവതരിപ്പിക്കുന്നത്. 6.43 ഇഞ്ച് 90 ഹെർട്‌സ് അമോലെഡ് ടച്ച്‌സ്‌ക്രീൻ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ, സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ്, 30W ഫാസ്റ്റ് ചാർജിംഗിങ് ഉള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ALSO READ: നാലാം പാദത്തിൽ 25.94 കോടിയുടെ നഷ്ടം ; ബർഗർ കിംഗിന്‍റെ ഓഹരികളിൽ ഇടിവ്
മികച്ച ക്യാമറയാണ് നോർഡ് സിഇ 5 ജിക്ക് കമ്പനി നൽകിയിട്ടുള്ളത്. 64 എംപി, 8 എംപി അൾട്രാ വൈഡ്, 2 എംപി ഡെപ്‌ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സെൽഫികൾക്കായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 6 ജീബി+64 ജീബി, 8 ജീബി+128 ജീബി എന്നിങ്ങനെയുള്ള രണ്ട് റാം സ്റ്റോറേജ് വേരിയന്‍റുകളിലാകും ഫോണ്‍ ലഭ്യമാകുക.