വണ്‍പ്ലസ് ആരാധകർ ഏറെ കാത്തിരുന്ന വണ്‍പ്ലസ് 8ടി 5ജി വിപണിയിലെത്തി. ആമസോണിലൂടെ ആണ് വിൽപ്പന. പ്രൈം അംഗങ്ങൾക്ക് ഇപ്പോൾ മുതൽ വാങ്ങാവുന്നതാണ്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് (42999) 6 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേറിയന്‍റുകളാണ് ഫോണിനുള്ളത്. അക്വാ മറൈൻ ബ്ലൂ, ലൂണാർ സിൽവർ എന്നീ രണ്ട് നിറ ഭേദങ്ങളിൽ 8ടി 5ജി ലഭ്യമാണ്.
![Features and Specifications of OnePlus 8T വണ്‍പ്ലസ് 8ടി വിപണിയിൽ Features and Specifications of OnePlus 8T വണ്‍പ്ലസ് tech news phone വണ്‍പ്ലസ് 8ടി 5ജി amazone great indian sale amazone OnePlus 8T 5g phones](https://etvbharatimages.akamaized.net/etvbharat/prod-images/9196312_onplus2.png)
സവിശേഷതകൾ
- 120 ഹെർട്‌സ് റിഫ്രഷിങ്ങ് റേറ്റോടു കൂടിയ 6.55 ഇഞ്ചിന്‍റെ ഫ്ലൂയിഡ് അമോൾഡ് ഡിസ്‌പ്ലേ ആണ് 8ടി 5ജിയിൽ വണ്‍പ്ലസ് ഒരുക്കിയിരിക്കുന്നത്. ഡിസ്‌പ്ലെ മേറ്റിന്‍റെ എ പ്ലസ്സ് റേറ്റിങ്ങ് ഉള്ള ആദ്യ 120 ഹെർട്‌സ് ഡിസ്‌പ്ലേ ആണിത്.
- ക്വാൽകോമിന്‍റെ സ്‌നാപ്പ്‌ഡ്രാഗണ്‍ എക്‌സ്55 5ജി മോഡത്തോട് കൂടിയ ഫ്ലാഗ്ഷിപ്പ് പ്രൊസസർ ആയ സ്‌നാപ്പ്‌ഡ്രാഗണ്‍ 865 5ജി പ്രൊസസർ ആണ് ഫോണിനുള്ളത്.
- ക്യാമറ: 48 എംപിയുടെ ഒപ്‌റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിതാണ് പ്രധാന ക്യാമറ.16 എംപിയുടെ അൾട്രാ വൈഡ് ലെൻസ് , 5 എംപിയുടെ മാക്രോ ലെൻസ് , 2 എംപിയുടെ മോണോക്രോം ലെൻസ് എന്നിവ ഉൾപ്പെടുന്ന സെറ്റപ്പ് മികച്ച ഫോട്ടോഗ്രഫി എക്‌സ്്‌പീരിയൻസ് ആണ് ഒരുക്കുന്നത്. 128 ഡിഗ്രി അൾട്രാ വൈഡ് ലെൻസ് സെഗ്‌മെന്‍റിലെ ഏറ്റവും മികച്ചതാണ്.
- 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് 8ടി 5ജിക്ക്. വണ്‍പ്ലസിന്‍റെ ആൻഡ്രോയിഡ് അധിഷ്‌ടിത ഓക്‌സിജൻ ഒഎസ്11 ആണ് 8ടി 5ജിക്ക്.
-
The #OnePlus8T is Fast and Smooth. So is our Launch Event recap 😎
— OnePlus (@oneplus) October 15, 2020 " class="align-text-top noRightClick twitterSection" data="
">The #OnePlus8T is Fast and Smooth. So is our Launch Event recap 😎
— OnePlus (@oneplus) October 15, 2020The #OnePlus8T is Fast and Smooth. So is our Launch Event recap 😎
— OnePlus (@oneplus) October 15, 2020