മൈക്രോമാക്‌സ് കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച ഫോണാണ് ഇൻ 1b. ഇപ്പോൾ ഇൻ 1bയുടെ പിൻഗാമി ആയി ഇൻ 2b അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോമാക്‌സ്. ബജറ്റ് സ്മാർട്ട്ഫോൺ ശ്രേണിയിലെത്തുന്ന മൈക്രോമാക്‌സ് ഇൻ 2b രണ്ടു വേരിയന്‍റുകളിലാണ് എത്തുന്നത്.
Also Read: വിഐപി പ്ലാൻ നിർത്തലാക്കി ഡിസ്‌നി+ ഹോട്ട്സ്റ്റാർ ; പുതിയ പ്ലാനുകൾ അറിയാം
4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 8,999 രൂപയുമാണ് വില. കറുപ്പ്, നീല, പച്ച നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, മൈക്രോമാക്‌സ് ഇൻഫോ.കോം എന്നീ വെബ്‌സൈറ്റുകൾ വഴി ഫോണ്‍ വാങ്ങാം. ഓഗസ്റ്റ് ആറിന് വില്പന ആരംഭിക്കും.
Micromax In 2b സവിശേഷതകൾ
6.52 ഇഞ്ച് എച്ച്ഡി+ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് ഫോണിന് നൽകിയിരിക്കുന്നത്. 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും, 20:9 ആസ്പെക്ട് റേഷ്യോയും ഡിസ്‌പ്ലേ നൽകുന്നു. യൂണിസോക്കിന്‍റെ ടി 610 ഒക്ടാകോർ SoC പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്.
-
The #NoHangPhone is built to perform. With an AnTuTu score of 176847, the powerful ARM Cortex A75 Octacore processor will ensure that INdia goes on & on, Non-Stop.
— IN by Micromax (@Micromax__India) July 30, 2021 " class="align-text-top noRightClick twitterSection" data="
Buy #MircomaxIN2b, 4+64GB at ₹7,999 & 6+64GB at ₹8,999 from 6th August on @Flipkart & https://t.co/udXRDYsYnL pic.twitter.com/LWyLXrYE3d
">The #NoHangPhone is built to perform. With an AnTuTu score of 176847, the powerful ARM Cortex A75 Octacore processor will ensure that INdia goes on & on, Non-Stop.
— IN by Micromax (@Micromax__India) July 30, 2021
Buy #MircomaxIN2b, 4+64GB at ₹7,999 & 6+64GB at ₹8,999 from 6th August on @Flipkart & https://t.co/udXRDYsYnL pic.twitter.com/LWyLXrYE3dThe #NoHangPhone is built to perform. With an AnTuTu score of 176847, the powerful ARM Cortex A75 Octacore processor will ensure that INdia goes on & on, Non-Stop.
— IN by Micromax (@Micromax__India) July 30, 2021
Buy #MircomaxIN2b, 4+64GB at ₹7,999 & 6+64GB at ₹8,999 from 6th August on @Flipkart & https://t.co/udXRDYsYnL pic.twitter.com/LWyLXrYE3d
13 മെഗാപിക്‌സൽ പ്രധാന സെൻസറും (എഫ്/1.8 അപ്പേർച്ചർ), 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. 5 മെഗാപിക്‌സലിന്‍റേതാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 11ൽ ആണ് മൈക്രോമാക്‌സ് ഇൻ 2b പ്രവർത്തിക്കുക.
5000 എംഎഎച്ച് ബാറ്ററി 60 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂർ വെബ് ബ്രൗസിംഗ്, 15 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 50 മണിക്കൂർ ടോക്ക് ടൈം എന്നിവ നൽകുമെന്നാണ് മൈക്രോമാക്‌സിന്‍റെ അവകാശവാദം. മൈക്രോ എസ്‌ഡി കാർഡ് വഴി 256 ജിബി വരെ ഫോണിന്‍റെ മെമ്മറി വർധിപ്പിക്കാനാവും.