ആപ്പിളിന്‍റെ എയർപവർ വയർലെസ് ചാർജർ പദ്ധതി ഉപേക്ഷിച്ചു. ആപ്പിളിന്‍റെ ഉയർന്ന നിലവാരം പുലർത്താൻ എയർപവറിനായില്ലെന്നും അതിനാൽ പദ്ധതി റദ്ദാക്കുകയാണെന്നും കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്‍റ് ഡാൻ റിക്സിയോ അറിയിച്ചു.
2017ലാണ് എയർ പവർ വയർലസ് ചാജർ ആപ്പിള്‍ അനൗണ്‍സ് ചെയ്യ്തത്. 2018 ൽ ചാർജർ വിപണിയിൽ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അമിതമായ ചൂട് ഉൾപ്പെടെയുളള സാങ്കേതിക തകരാറുകൾ മൂലം പദ്ധതി വൈകുകയായിരുന്നു.എയർപോഡ് 2 ന്‍റെ അവതരണത്തിന് ശേഷമായിരുന്നു പദ്ധതി റദ്ദാക്കൽ. ഭാവിയിൽ മൾട്ടി ഗാഡ്ജറ്റ് വയർലെസ് ചാർജറുമായി ആപ്പിൾ മുന്നോട്ട് പോകുമൊയെന്നാണ് ഇപ്പോൾ ടെക് ലോകം ഉറ്റു നോക്കുന്നത്.