ETV Bharat / lifestyle

ഓൾവെയ്‌സ് ഓണ്‍ ഡിസ്‌പ്ലെയുമായി ഐഫോണ്‍ 13 എത്തിയേക്കും - ഐഫോണ്‍ 13 സവിശേഷതകൾ

ഒപ്റ്റിക്കൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്‍റിനായി ശ്രമിക്കുന്നുണ്ടെന്നും ഐഫോൺ 13 സീരീസിൽ ഇത് പ്രതീക്ഷിക്കാമെന്നും ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞിരുന്നു

iphone 13  always on display feature  ഐഫോണ്‍ 13  ഓൾവെയ്‌സ് ഓണ്‍ ഡിസ്‌പ്ലെ  ഐഫോണ്‍ 13 സവിശേഷതകൾ  iphone 13 specs
ഓൾവെയ്‌സ് ഓണ്‍ ഡിസ്‌പ്ലെയുമായി ഐഫോണ്‍ 13 എത്തിയേക്കും
author img

By

Published : Feb 16, 2021, 11:20 PM IST

സാൻഫ്രാൻസിസ്‌കോ: ഐഫോണ്‍ 13 സീരീസില്‍ ഓൾവെയ്‌സ് ഓണ്‍ ഡിസ്‌പ്ലെയും ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഉണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. ഓൾവെയ്‌സ് ഓണ്‍ ഡിസ്‌പ്ലെയിൽ സ്‌ക്രീൻ ഓഫ് ആയിരിക്കുമ്പോളും ക്ലോക്ക്, ബാറ്ററി ഐക്കണുകൾ കാണാനാകും. കമ്പനി ഒപ്റ്റിക്കൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്‍റിനായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഐഫോൺ 13 സീരീസിൽ ഇത് പ്രതീക്ഷിക്കാമെന്നും ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞിരുന്നു. ഐഫോൺ 13/പ്രോ മോഡലുകളിൽ വൈഫൈ 6 ഇ അവതരിപ്പിക്കാമെന്ന് ബാർക്ലേസ് അനലിസ്റ്റുകളും വെളിപ്പെടുത്തിയിരുന്നു.

5.4 ഇഞ്ച് (ഐഫോൺ 13 മിനി) 6.1 ഇഞ്ച് (ഐഫോൺ 13 ) 6.7 ഇഞ്ച് (ഐഫോൺ 13 പ്രോ മാക്‌സ് ) എന്നിങ്ങനെ ആയിരിക്കും സ്ക്രീൻ വലുപ്പം. ഡിസ്‌പ്ലയ്‌ക്ക് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കപ്പെടുന്നു. സെന്‍സര്‍ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലിറ്റി ഐഫോണ്‍ 13ന്‍റെ കാമറകളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോട്ടോ ഔട്ട്പുട്ട് നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ അൾട്രാ വൈഡ് കാമറയും ഉണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.