ന്യൂഡൽഹി: ഗ്ലോബൽ പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോയുടെ സ്‌പാർക്ക് 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 48 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറയാണ് സ്‌പാർക്ക് 7 പ്രോയിൽ ടെക്നോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഇന്ത്യൻ വിപണിയിൽ പുതിയ സ്‌പാർക്ക് 7 പ്രോ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. 4 ജിബി + 64 ജിബി വേരിയന്‍റിന് 9,999 രൂപയും 6 ജിബി + 64 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ട് വേരിയന്‍റുകളിലും പരിമിതമായ കാലയളവിലേക്ക് ഉപയോക്താക്കൾക്ക് എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് 10 ശതമാനം അധിക കിഴിവ് ലഭിക്കും. സ്‌മാർട്ട്ഫോൺ ആമസോണിൽ മെയ് 28 മുതൽ ലഭ്യമാകും.
ടെക്‌നോ സ്പാർക്ക് 7 പ്രോയുടെ പ്രധാന സവിശേഷതകൾ:
- 48 എംപി എച്ച്ഡി റിയർ ക്യാമറ, എഐ ക്യാമറ, 2 എംപി ഡെപ്‌ത് ക്യാമറ എന്നിവ സ്‌പാർക്ക് 7 പ്രോയിലുള്ളതിനാല്‍ രാത്രിയും പകലും ആകർഷകമായ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
- മികച്ച ആക്ഷൻ ഷോട്ടുകൾ പകർത്താൻ 240എഫ്‌പിഎസ് സ്ലോ മോഷൻ ഷൂട്ടിംഗും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- 8 എംപി ഫ്രണ്ട് ക്യാമറയും എഫ് / 2.0 അപ്പേർച്ചറും അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഫ്ലാഷ്‌ലൈറ്റും സ്‌മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
- ടൈം-ലാപ്‌സ് മോഡ്, സ്മൈൽ ഷോട്ട്, സൂപ്പർ നൈറ്റ് മോഡ്, നൈറ്റ് പോർട്രെയ്റ്റ്, ക്വാഡ് ഫ്ലാഷിനൊപ്പം വരുന്ന ഐ ഓട്ടോ-ഫോക്കസ് എന്നിവയെല്ലാം മൊത്തത്തിൽ സ്‌മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി അനുഭവം വർധിപ്പിക്കുന്നു.
- 720 x 1600 എച്ച്ഡി + റെസല്യൂഷനോടുകൂടിയ ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്.
- ടെക്നോ സ്‌പാർക്ക് 7 പ്രോയിൽ മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് നൽകിയിരിക്കുന്നത്. ഇത് മികച്ച ഗെയിമിംഗ് അനുഭവം നൽകും.
- 34 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം, 35 മണിക്കൂർ കോളിംഗ് സമയം, 14 മണിക്കൂർ വെബ് ബ്രൗസിംഗ്, 7 ദിവസത്തെ മ്യൂസിക് പ്ലേബാക്ക്, 15 മണിക്കൂർ ഗെയിമിംഗ് സമയം, 23 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ നൽകുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്‌മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.
- വലിയ പവർ ബാറ്ററിയിൽ മറ്റ് എഐ സവിശേഷതകളായ എഐ പവർ സേവിംഗ്, ഫുൾ ചാർജ് അലേർട്ട് തുടങ്ങിയവയും നൽകിയിട്ടുണ്ട്.
- ഫേസ് അൺലോക്ക് 2.0, സ്‌മാർട്ട് ഫിംഗർ പ്രിന്‍റ് സെൻസർ എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്.
- സ്‌മാർട്ട് ഫിംഗർ പ്രിന്‍റ് സെൻസർ ഉപയോഗിച്ച് വെറും 0.12 സെക്കൻഡുകളിൽ ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും.