ന്യൂഡൽഹി: പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ ടെക്നോ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കി. വലിയ ഡിസ്പ്ലേയോടും കൂറ്റൻ ബാറ്ററിയോടും കൂടി എത്തുന്ന ടെക്നോ സ്പാർക്ക് 7 വെറും 6,999 രൂപക്ക് നിങ്ങൾക്ക് ലഭിക്കും. ഏപ്രിൽ 16ന് ഇന്ത്യയിൽ വില്പന ആരംഭിക്കുന്ന സ്പാർക്ക് 7ന്‍റെ 2 ജിബി + 32 ജിബി വേരിയന്‍റിന് 6,999 രൂപയും 3 ജിബി + 64 ജിബി വേരിയന്‍റിന് 7,999 രൂപയുമാണ്.
മറ്റ് സവിശേഷതകൾ:-
- ഡിസ്‌പ്ലെ : 6.52 ഇഞ്ച് എച്ച്ഡി പ്ലസ്+ ഡിസ്പ്ലേ
- പിൻ കാമറ : 16 എംപി ഡ്യൂൽ ക്യാമറ+ക്വാഡ് ഫ്ലാഷ്
- മുൻ ക്യാരണ: 8 എംപി സെൽഫീ ക്യാമറ
- പ്രൊസസർ : ഒക്റ്റാ കോർ 1.8 ജിഹാ ഹെഡ്സ് ഹീലിയോ എ25 പ്രാസസർ
- റാം : 2/3/ ജിബി
- സ്റ്റോറേജ് : 32/64 ജിബി
- ഒഎസ് : ആൻഡ്രോയിഡ് 11
- ബാറ്ററി : 6000 എംഎഎച്ച്