ആൻഡ്രോയിഡിലെ ബീറ്റ പ്രോഗ്രാമിനായി പുതിയ അപ്‌ഡേഷൻ പുറത്തിറക്കി വാട്‌സ്ആപ്പ്. ഉപഭോക്താക്കൾക് എച്ച്ഡി ഫോട്ടോകൾ അയക്കാൻ സാധിക്കും എന്നതാണ് പുതിയ മാറ്റം. നിലവിൽ ഡാറ്റ ലാഭിക്കുന്നതിന് വാട്‌സ്ആപ്പ് എച്ച്ഡി ചിത്രങ്ങൾ കംപ്രസ് ചെയ്‌താണ് അയക്കുന്നത്.
Also Read: പുതിയ ഐടി ചട്ടം; 20 ലക്ഷം അക്കൗണ്ടുകൾ വിലക്കി വാട്‌സ്ആപ്പ്
ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ ഇപ്പോൾ വാട്‌സ്ആപ്പ് ഉപഭോക്താക്കൾ ഡോക്യുമെന്‍റ് ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. പുതിയ അപ്ഡേഷൻ അനുസരിച്ച് ഫോട്ടോ അയക്കാൻ മൂന്ന് ഓപ്ഷനുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡേറ്റാ സേവർ എന്നീ ഓപ്ഷനുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. എച്ച്ഡി ഫോട്ടകൾ അയക്കാൻ ബെസ്റ്റ് ക്വാളിറ്റി ഓപ്ഷൻ തെരഞ്ഞെടുക്കാം. ഫോട്ടോയുടെ ഒർജിനൽ ക്വാളിറ്റി 80 ശതമാനത്തോളം നിലനിർത്താൻ സാധിക്കും.
പുതിയ ഫീച്ചർ അവതരിപ്പിക്കുമ്പോഴും ഫോട്ടോകൾ കംപ്രസ് ചെയ്യുന്നത് വാട്‌സ്ആപ്പ് തുടരും. 2048x2048 പിക്‌സലിന് മുകളിലുള്ള ഫോട്ടോകളാവും വാട്‌സ്ആപ്പ് കംപ്രസ് ചെയ്യുക. ബീറ്റ വേർഷനിലെ മാറ്റം എന്ന് എല്ലാ ഉപഭോക്താക്കളിലേക്കും വാട്‌സ്ആപ്പ് എത്തിക്കുമെന്ന് വ്യക്തമല്ല. നിലവിൽ ഐഒഎസിൽ ഈ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുമില്ല. കഴിഞ്ഞ ആൻഡ്രോയിഡ് ബീറ്റ അപ്ഡേഷനിൽ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌ത് ഡേറ്റകൾ ബാക്ക്അപ്പ് ചെയ്യുന്ന ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.