ETV Bharat / lifestyle

ഫുഡ് ഡെലിവറി മേഖലയെ യൂബര്‍ കൈയ്യൊഴിയുന്നു

നഷ്ടത്തെ തുടര്‍ന്ന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്നാണ് യൂബര്‍ അടുത്തിടെ അറിയിച്ചിരുന്നു. യൂബറിന്‍റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ  ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ സ്വിഗ്ഗിയും സൊമാറ്റോയും അറിയിച്ചിട്ടുണ്ട്.

യൂബര്‍
author img

By

Published : Feb 24, 2019, 1:41 PM IST

നഷ്ടത്തെ തുടര്‍ന്ന് ഫുഡ് ഡെലിവറി വ്യവസായത്തെ ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബര്‍. നഷ്ടത്തിലായ തങ്ങളുടെ ടാക്സി സര്‍വ്വീസില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.

രണ്ട് വര്‍ഷം മുമ്പാണ് യൂബര്‍ ഈറ്റ്സ് എന്ന പേരില്‍ ഫുഡ് ഡെലിവറി വ്യവസായരംഗത്തേക്ക് യൂബര്‍ കടന്നു വരുന്നത്. എന്നാല്‍ നഷ്ടത്തെ തുടര്‍ന്ന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്നാണ് യൂബര്‍ അടുത്തിടെ അറിയിച്ചിരുന്നു. യൂബറിന്‍റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ സ്വിഗ്ഗിയും സൊമാറ്റോയും അറിയിച്ചിട്ടുണ്ട്. ഇവരുമായുള്ള യൂബറിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്വിഗ്ഗിയുമായി യൂബര്‍ കരാറിലേര്‍പ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫുഡ് ഡെലിവറി രംഗത്ത് 2018ന്‍റെ നാലാം പാദത്തില്‍ രണ്ട് ശതമാനം മാത്രമാണ് വരുമാനത്തില്‍ വളര്‍ച്ച ഉണ്ടായത് എന്ന് യൂബര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യൂബര്‍ ഒഴിച്ചുള്ള മറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികള്‍ എല്ലാം തന്നെ ഏറെക്കുറെ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വിഗ്ഗിയാണ്.

Intro:Body:

ഫുഡ് ഡെലിവറി മേഖലയെ യൂബര്‍ കൈയ്യൊഴിയുന്നു

നഷ്ടത്തെ തുടര്‍ന്ന് ഫുഡ് ഡെലിവറി വ്യവസായത്തെ ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബര്‍. നഷ്ടത്തിലായ തങ്ങളുടെ ടാക്സി സര്‍വ്വീസില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രികരിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. 

രണ്ട് വര്‍ഷം മുമ്പാണ് യൂബര്‍ ഈറ്റ്സ് എന്ന പേരില്‍ ഫുഡ് ഡെലിവറി വ്യവസായരംഗത്തേക്ക് യൂബര്‍ കടന്നു വരുന്നത്. എന്നാല്‍ നഷ്ടത്തെ തുടര്‍ന്ന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്നാണ് യൂബര്‍ അടുത്തിടെ അറിയിച്ചത്. എന്നാല്‍ യൂബറിന്‍റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ  ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ സ്വിഗ്ഗിയും സൊമാറ്റോയും രംഗത്ത് വന്നിട്ടുണ്ട്. ഇവരുമായുള്ള യൂബറിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  സ്വിഗ്ഗിയുമായി യൂബര്‍ കരാറിലേര്‍പ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

ഫുഡ് ഡെലിവറി രംഗത്ത് 2018ന്‍റെ നാലാം പാദത്തില്‍ രണ്ട് ശതമാനം മാത്രമാണ് വരുമാനത്തില്‍ വളര്‍ച്ച ഉണ്ടായത് എന്ന് യൂബര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യൂബര്‍ ഒഴിച്ചുള്ള മറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികള്‍ എല്ലാം തന്നെ ഏറെക്കുറെ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വിഗ്ഗിയാണ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.