ന്യൂഡൽഹി: ഗൂഗിൾ ക്രോംബുക്കുകളിൽ മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകൾ ഇനി ഉപയോഗിക്കാനാവില്ല. മൈക്രോസോഫ്റ്റ് ഓഫിസിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പുകൾക്ക് ക്രോം ഒഎസിൽ നൽകിയിരുന്ന പിന്തുണ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. സെപ്‌റ്റംബർ 18ന് ശേഷം ക്രോംബുക്കകളിൽ മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകൾ പ്രവർത്തിക്കില്ല.
Also Read: എൽഐസി ഐപിഒ ; പത്ത് ബാങ്കുകളെ തെരഞ്ഞെടുത്ത് കേന്ദ്രം
എന്നാൽ ആപ്പുകൾക്ക് പകരം ക്രോംബുക്ക് ഉപഭോക്താക്കൾ Office.com, Outlook.com എന്നിവ ഉപയോഗിക്കാനാവും. അതായത് ഇനി മുതൽ വൺനോട്ട്, എക്‌സൽ, പവർപോയിന്‍റ്, വൺഡ്രൈവ്, വേഡ് തുടങ്ങിയവയുടെ വെബ് വേർഷൻ മാത്രമെ ക്രോംബുക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുകയുള്ളു.
വിൻഡോസ് ലാപ്ടോപ്പുകൾക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്ന ഗൂഗിളിന്‍റെ സംരംഭമാണ് ക്രോം ബുക്കുകൾ. ഈ വെല്ലുവിളി നേരിടുന്നതിന്‍റെ ഭാഗമായാണ് മൈക്രോസോഫ്‌റ്റിന്‍റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. എന്നാൽ ക്രോം ഒഎസ് ഉപഭോക്താക്കൾക്ക് കൂടുതൽ ഒപ്റ്റിമൈസ് ചെയ്ത അനുഭവം നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വെബ് വേർഷനിലേക്കുള്ള മാറ്റമെന്നാണ് വിൻഡോസ് പറയുന്നത്.