ETV Bharat / lifestyle

'നീക്കിയ വിവരങ്ങള്‍ എന്തൊക്കെ?', ഫേസ്ബുക്ക് റിപ്പോര്‍ട്ട് നല്‍കും

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന്‍റെ ഭാഗമായാണ് ഫേസ്ബുക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ തയ്യാറെടുക്കുന്നത്. ജൂലൈ 2ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വാട്സ്ആപ്പിന്‍റെ വിവരങ്ങളും ഉണ്ടാവും

author img

By

Published : Jun 29, 2021, 12:34 PM IST

Facebook  IT rules  user complaints  Facebook interim report  new IT rules  Facebook to publish interim compliance report  interim compliance report  പുതിയ ഐടി നിയമം  ഫെയ്‌സ്ബുക്ക് ഇടക്കാല റിപ്പോർട്ട്  സമൂഹ മാധ്യമങ്ങൾ
പുതിയ ഐടി നിയമം; ഫെയ്‌സ്ബുക്കിന്‍റെ ഇടക്കാല റിപ്പോർട്ട് ജൂലൈ രണ്ടിന്

ന്യൂഡൽഹി: പുതിയ ഐടി നിയമപ്രകാരം ഫേസ്ബുക്ക് ജൂലൈ രണ്ടിന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. മെയ് 15 മുതൽ ജൂൺ 15 വരെ ഫേസ്ബുക്ക് നീക്കംചെയ്‌ത ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടാകുക. ജൂലൈ 15ന് ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ടും ഫേസ്ബുക്ക് സമർപ്പിക്കും.

ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദ വിവരങ്ങൾ അന്തിമ റിപ്പോർട്ടിൽ നൽകുമെന്നും ഫേസ്ബുക്ക് അറിയിച്ചു. ജൂലൈ 15ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പിന്‍റെ വിവരങ്ങളും ഉൾപ്പെടുത്തും. ഫേസ്ബുക്ക് ട്രാൻപെരൻസി സെന്‍ററിന്‍റെ വെബ്പേജിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.

ഐടി റൂൾസ്-2021

സമൂഹ മാധ്യമങ്ങളിലെത്തുന്ന പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പുതിയ ഐടി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ഫേസ്ബുക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും തടയുക ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ ഐടി നിയമങ്ങൾ (ഐടി റൂൾസ്-2021/ഇന്‍റർമീഡിയറി ഗൈഡൻസ് അൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) അവതരിപ്പിച്ചത്. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങളെയാണ് പുതിയ നിയമം ബാധിക്കുക.

നിയമ നിർവഹണ ഏജൻസികളുമായുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു നോഡൽ കോണ്‍ടാക്ട് ഓഫിസർ, ഒരു റസിഡന്‍റ് ഗ്രീവൻസ് ഓഫിസർ എന്നിവരുടെ നിയമനം. 24 മണിക്കൂറിനുള്ളൽ പരാതികൾ അംഗീകരിക്കുകയും 15 ദിവസത്തിനുള്ളിൽ നടപടി വിവരങ്ങൾ നൽകൽ, പങ്കിടുന്ന സന്ദേശങ്ങൾ ആദ്യം പോസ്റ്റ് ചെയ്‌തത് ആരാണെന്ന് കണ്ടെത്താനുള്ള സംവിധാനം തുടങ്ങിയവയും പുതിയ നിയമത്തിലെ വ്യവസ്ഥയാണ്.

41 കോടി ഫേസ്ബുക്ക് ഉപഭോക്താക്കൾ

സ്‌പൂർത്തി പ്രിയ ആണ് ഫേസ്ബുക്കിന്‍റെ ഗ്രീവൻസ് ഓഫിസർ. വാട്‌സ്ആപ്പിന്‍റേത് പരേഷ് ബി ലാലു ആണ്. അടുത്തിടെ സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 53 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളും 41 കോടി ഫേസ്ബുക്ക് വരിക്കാരും ഉണ്ട് 21 കോടി ആളുകളാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ 1.75 കോടി അക്കൗണ്ട് ഉടമകളാണ് ഉള്ളത്.

Also Read: ഗുജറാത്തിലെ ഡാങ് ജില്ലയിൽ സെൽഫിയെടുക്കുന്നത് ക്രിമിനൽ കുറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.