ചുരിദാറിന്റെയും കുര്‍ത്തയുടെയും ജീന്സിന്റെയുമൊപ്പം വരെ ഷോളുകള്‍ ധരിക്കുകയെന്നത് മലയാളിയുടെ ശീലമാണ്. ആ ശീലത്തില്‍ അല്‍പ്പം മോഡിഫിക്കേഷൻ വന്നപ്പോള്‍ 'ഷോളുകള്‍' 'സ്റ്റോളുകളായി'. ഏതു ഫാഷനിലുള്ള ഡ്രെസ്സുകള്‍ക്കൊപ്പവും സ്റ്റോളുകൾ ധരിക്കാമെന്നതാണ് പ്രത്യേകത. ഷാളിനോട് സാമ്യമുണ്ടെങ്കിലും നീളക്കുറവും, മെറ്റീരിയലിലുള്ള വ്യത്യാസവുമാണ് സ്റ്റോളിനെ മോഡേണ്‍ ആക്കുന്നത്.
ജീന്‍സിനും ടോപ്പിനുമൊപ്പവും, സല്‍വാറിനൊപ്പവും, കുര്‍ത്തയ്ക്കും ടൈറ്റ്സിനുമൊപ്പവും ധൈര്യമായി സ്റ്റോള്‍ ധരിയ്ക്കാം. കഴുത്തില്‍ ചുറ്റിയും, ഒരു സൈഡില്‍ മാത്രമായും, ഏതു രീതിയില്‍ ധരിച്ചാലും അടിപൊളി ലുക്ക് ആണ്. അത് ധരിക്കുന്നയാള്‍ക്ക് കൂടുതല്‍ കംഫോര്‍ട്ടും ലഭിക്കുന്നു.
പ്രിന്‍റഡ് സ്റ്റോളുകൾക്കാണ് പ്രിയമേറെ. പ്ലെയിൻ ടോപ്പും പ്രിന്‍റഡ് സ്റ്റോളുമാണ് ഇപ്പോഴത്തെ സ്റ്റൈൽ. ധരിക്കുന്ന വസ്ത്രം എന്തായാലും അതിന്‍റെ ലുക്കിന് സ്റ്റോൾ കുറച്ചുകൂടി നിലവാരം കൂട്ടുമെന്നാണ് സ്റ്റോളുകളുടെ പ്രത്യേകത.
ഒന്നോ രണ്ടോ സ്റ്റോളുകള്‍ വാങ്ങിയാല്‍ തന്നെ എല്ലാ വസ്ത്രങ്ങള്‍ക്കുമൊപ്പം ഉപയോഗിക്കാമെന്നത് സ്റ്റോളുകളെ കോളേജ് കുമാരികളുടെ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ട് തന്നെ കംഫർട്ട് വസ്ത്രധാരണം ഇഷ്ടപ്പെടുന്ന തലമുറയ്ക്ക് സ്റ്റോളുകൾ വീക്നെസായി കഴിഞ്ഞിരിക്കുന്നു.