സാരികൾ പണ്ടേ സ്ത്രീകളുടെ വീക്നെസ്സാണ്. എന്നാൽ കുറച്ചു കാലം ഉപയോഗിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണമെന്നറിയാതെ നമ്മൾ സാരികൾ കളയുകയോ കത്തിക്കുകയോ ചെയ്യും. പക്ഷേ ഇതേ പഴയ സാരികൾകൊണ്ട് പുത്തൻ മോഡേൻ ഡ്രസുകൾ ഈസിയായി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഗൗണുകൾ, കുർത്തകൾ, പാവാടകൾ, പലാസോ അങ്ങനെ നിരവധി സാധ്യതകളുണ്ട്.
പഴയ സെറ്റു സാരികൾ എല്ലാ മലയാളി വീടുകളിലും ഒത്തിരി ഉണ്ടാകും. ഇവയെ തറ തുടക്കാനും മറ്റുമാണ് നമ്മൾ ഉപയോഗിക്കാറ്. എന്നാൽ സെറ്റു സാരി കൊണ്ട് നല്ല് ഫ്രോക്ക് ടൈപ്പ് കുർത്തകൾ തുന്നിയാൽ സംഭവം കളറാണ്. പഴയ പട്ടു സാരികൾ മുറിച്ച് ഗൗണുകൾ തുന്നിയെടുക്കാം. അംബ്രല്ലാ കട്ട് പാവാടകൾ ഇപ്പോൾ ട്രെന്‍റിംഗാണ്. പാവാടയിൽ നിറയെ ഞെറികൾ നൽകി അരയിൽ നിന്നും ഹാംങിംഗ്സും നൽകിയാൽ ട്രെന്‍റിംഗ് സ്കർട്ട്സ് റെഡി. അതിന് ചേരുന്ന കളറിൽ ടിഷ്യൂ മറ്റീരിയൽ കൊണ്ട് ഒരു സ്റ്റൈലൻ ടോപ്പും തയ്ക്കാം.
ഇനിയിപ്പോ കൂട്ടികാരിയുടെ കല്യാണത്തിന് ലഹങ്ക അണിയാനൊരു ആഗ്രഹം. കടയിൽ പോയി ഡിസൈനർ ലഹങ്ക വാങ്ങാൻ നല്ല കാശാകും. ഈ പ്രതിസന്ധി ഘട്ടത്തിലും സാരിയെ ആശ്രയിക്കാം. നല്ല് ബ്രോക്കേഡ് പട്ടുസാരി എടുത്ത് ലഹങ്ക തയ്ച്ചാൽ മതി. പഴയ ഷിഫോൺ സാരി കൊണ്ട് പലാസോ തയ്ക്കാവുന്നതാണ്. അനാർക്കലി ടോപ്പുകളും. ചുരിദാറുകളും തയ്ക്കാം. എന്നാ പിന്നെ ഇനി ഒന്നും നോക്കണ്ട, താൻ തന്നെയാണ് ഏറ്റവും നല്ല ഫാഷൻ ഡിസൈനറെന്ന് വിചാരിച്ച് വീട്ടിലിരിക്കുന്ന പഴയ സാരികൾ അങ്ങ് പോസ്റ്റ്മോർട്ടം ചെയ്തോളൂ.