ETV Bharat / lifestyle

മോന്‍സണുമായി ബന്ധമെന്ന് ആരോപണം: ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ - Monson mavunkal and Loknath Behra

ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും, വാര്‍ത്തകളും പുറത്തുവന്നിരുന്നു.

alleged-connection-with-monson-mavunkal-loknath-behra-on-leave
മോന്‍സണുമായി ബന്ധമെന്ന് ആരോപണം: ലോക്‌നാഥ് ബെഹ്‌റ അവധിയില്‍
author img

By

Published : Sep 30, 2021, 12:58 PM IST

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ കൊച്ചി മെട്രോ എം.ഡിയും മുൻ ഡിജിപിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ബെഹ്‌റ കെ.എം.ആർ.എൽ ഓഫീസിലെത്തിയിരുന്നില്ല.

ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും, വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബെഹ്‌റ തയാറായിരുന്നില്ല.

മോന്‍സണിന്‍റെ വീടുകള്‍ക്ക് സുരക്ഷ നല്‍കിയത് ബെഹ്റ ഡിജിപിയായിരുന്നപ്പോള്‍ നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു.

read more: സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്‌ടർമാർ: ചികിത്സിക്കും, സർക്കാരുമായി സഹകരിക്കില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.