ലക്‌നൗ: പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഭർത്താവിന്‍റെ അമ്മയുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് സ്വന്തം വീട്ടിലാണ് പരാതി നൽകിയ സ്‌ത്രീയുടെ താമസം. 11 വർഷം മുമ്പ് ഭർത്താവ് കാമിലുമായുള്ള വിവാഹം കഴിഞ്ഞതാണെന്നും അതിൽ തനിക്ക് നാല് പെൺമക്കളുണ്ടെന്നും പരാതിക്കാരി പറയുന്നു. ഒക്ടോബർ 11 ന് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഈ വാർത്ത കേട്ടപ്പോൾ തന്നെ കാമിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായും സ്‌ത്രീ ആരോപിക്കുന്നു. സ്‌ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 452, 323, 504, മുസ്ലീം സ്‌ത്രീകളുടെ വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു.
മകൾ ജനിച്ചതിന് ഫോൺ വഴി മുത്തലാഖ് ചൊല്ലി; ഭർത്താവിന് എതിരെ കേസ്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 452, 323, 504, മുസ്ലീം സ്‌ത്രീകളുടെ വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു

Conclusion: