കണ്ണൂര്‍ : മയ്യിലിൽ ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടി പറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്. ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികള്‍ പിടിയിലായത് . വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവ് കണ്ണൂരിൽ വിതരണം ചെയ്യുന്നവരാണ് അറസ്‌റ്റിലായിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഇരുവരേയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.