ഹൈദരാബാദ്: ബാങ്കിന് മുന്നില്‍ വരി നിന്നയാളോട് സമൂഹിക അകലം (സോഷ്യല്‍ ഡിസ്റ്റന്‍സ്) പാലിക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരന് മര്‍ദ്ദനം. മെക്കാനിക്കായ യുവാവും സുഹൃത്തും ചേര്‍ന്ന് ഇരുമ്പു കമ്പി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇരുവരേയും കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ ഉള്‍പ്പെടെ 20 പേരാണ് സ്ഥലത്ത് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. കൊവിഡ്-19ന്‍റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരന് മര്‍ദ്ദനം - കൊലപാതക ശ്രമം
കൊവിഡ്-19ന്‍റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ ദേഷ്യം തോന്നിയ പ്രതികള്‍ കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.