ETV Bharat / jagte-raho

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ആറ് പ്രതികള്‍ കീഴടങ്ങി

ശിവ പ്രതാപ്, ജയദേവൻ, റിജു, റസീം ഖാൻ, അനുലാൽ, വിനീഷ് എന്നിവരാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നേകാലോടെ ആനയറ ലോര്‍ഡ്‌സ് ഹോസ്‌പിറ്റലിന് സമീപത്തുവച്ചാണ് ഓട്ടോ ഡ്രൈവർ വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ആറ് പ്രതികള്‍ കീഴടങ്ങി
author img

By

Published : Oct 20, 2019, 9:13 PM IST

തിരുവനന്തപുരം: ആനയറയില്‍ ഓട്ടോ ഡ്രൈവർ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ അഭിഭാഷകനൊപ്പമെത്തിയാണ് പ്രതികള്‍ തുമ്പ സർക്കിൾ ഇൻസ്പെക്‌ടര്‍ എസ്. ചന്ദ്രകുമാർ മുമ്പാകെ കീഴടങ്ങിയത്. ശിവ പ്രതാപ് , ജയദേവൻ, റിജു, റസീം ഖാൻ, അനുലാൽ, വിനീഷ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ പേട്ട പൊലീസിന് കൈമാറി.

ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആനയറ ലോര്‍ഡ്‌സ് ഹോസ്‌പിറ്റലിന് സമീപം റോഡരികില്‍ വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വലതു കൈയും ഇടതുകാലും അറ്റ നിലയിലായിരുന്നു. ചാക്കയില്‍ നിന്ന് ഓട്ടം വിളിച്ചു കൊണ്ടുപോയ ആറംഗ സംഘമാണ് പ്രതികളെന്ന് പൊലീസിന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുറച്ചു വര്‍ഷം മുന്‍പ് അനൂപ് എന്ന വര്‍ക് ഷോപ്പ് ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് വിപിന്‍. രണ്ട് മാസം മുന്‍പ് തിരുവനന്തപുരത്ത് ബാറിലുണ്ടായ സംഘര്‍ഷത്തിലും വിപിന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. കീഴടങ്ങിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌താല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂവെന്ന് എന്ന് പൊലീസ് അറിയിച്ചു.

Intro:തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവർ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പ്രതികൾ തുമ്പ പോലീസ്റ്റേഷനിൽ കീഴടങ്ങി. രാത്രി 8 മണിയോടു കൂടി അഭിഭാഷകൻ മുകേന തുമ്പ സർക്കിൾ ഇൻസ്പെക്ടർ എസ്.ചന്ദ്രകുമാർ മുമ്പാകെയാണ് കീഴടങ്ങിയത്. ശിവ പ്രതാപ് , ജയദേവൻ, റിജു, റസീം ഖാൻ, അനുലാൽ, വിനീഷ് ,എന്നിവരാണ് കീഴടങ്ങിയത്. പ്രതികൾ ആദ്യം പേട്ട പോലീസ്റ്റേഷനിൽ കീഴടങ്ങാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുമെന്നായപ്പോൾ തുമ്പ പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ പേട്ട പോലീസിന് കൈമാറി. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമെ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.