തൊടുപുഴ: ഏഴു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിന് സമാനമായി തൊടുപുഴയിൽ മറ്റൊരു സംഭവം കൂടി. 14 വയസ്സുകാരനായ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അമ്മയുടെ ബന്ധുവായ തൊടുപുഴ പട്ടയം സ്വദേശി ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ജയേഷ് മർദ്ദിച്ചിട്ടുണ്ട്.
റഫ്രിജറേറ്ററിന് ഇടയിൽ വെച്ചും കുട്ടിയെ മർദ്ദിച്ചു. ആഹാരം എടുക്കാൻ ശ്രമിച്ച കുട്ടിയെ വാതിലിനിടയിൽ വച്ച് അടക്കുകയായിരുന്നു. ആക്രമണത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജയേഷിനെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജെ.ജെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.