ഹൈദരാബാദ്: കള്ളുഷാപ്പിൽ വന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിലായി. ഡിസംബർ 16ന് മഹബൂബ്നഗർ ജില്ലയിലാണ് സംഭവം നടന്നത്. ദേവരകൊണ്ട്ര മണ്ഡൽ സ്വദേശി അലിവേലുവാണ് കൊല്ലപ്പെട്ടത്. കേസിൽ ബാൽനഗർ മണ്ഡൽ ഡോകൂർ സ്വദേശി ഈരുകലി ശ്രീനുവിനെ അറസ്റ്റ് ചെയ്തു. പ്രതി ഇതിനുമുമ്പ് മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
ബോത്പൂർ മണ്ഡൽ കരിവീന, കൊതകോട്ട മണ്ഡൽ അപരല, മിദ്സിൽ മണ്ഡൽ കൊതുവാഗു എന്നീ സ്ഥലങ്ങളിലാണ് പ്രതി ഇതിന് മുമ്പ് കൊലപാതകങ്ങൾ നടത്തിയിട്ടുള്ളത്. കൊലപാതകങ്ങൾക്ക് ശേഷം കവർന്ന പണവും സ്വർണവും പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച പണവും സ്വർണവും ഭാര്യക്ക് സമ്മാനം നൽകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ഭാര്യ സാലമ്മയെയും കസ്റ്റഡിയിലെടുത്തു. 2007ൽ ഇളയ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജയിലിലായിരുന്നു.