കണ്ണൂര്‍: ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ട കവർച്ചാ കേസ് പ്രതിയായ വയോധികനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചൊർക്കള പെരിയപ്പാടിയിലെ അബ്‌ദുൽ ഖാദർ എന്ന ഷെയ്ഖ് ആണ് പിടിയിലായത്. 19 വർഷത്തിന് മുമ്പ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടന്ന ആറോളം കവർച്ച കേസുകളിലെ പ്രതിയാണ് പിടിയിലായ അബ്‌ദുൽ ഖാദർ. പൊലീസ് പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും മറ്റു സ്ഥലങ്ങളിലും ഒളിച്ചു കഴിഞ്ഞ ഇയാളെ ഒടുവില്‍ കാസർകോട് നിന്നാണ് പൊലീസ് പിടികൂടിയത്. തളിപ്പറമ്പ് സിഐ സത്യനാഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ട കവര്‍ച്ചാ കേസ് പ്രതി പിടിയില്‍ - accused arrested
19 വർഷത്തിന് മുമ്പ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടന്ന ആറോളം കവർച്ച കേസുകളിലെ പ്രതിയാണ് പിടിയിലായ അബ്‌ദുൽ ഖാദർ