ETV Bharat / jagte-raho

പെട്ടിക്കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

ഭിന്നശേഷിക്കാരനും അടിമാലി കല്ലാര്‍കുട്ടി സ്വദേശിയുമായ വിനോദ് കുമാറിന്‍റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന പെട്ടികടയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്

The shop was set on fire  The shop was set on fire in idukki  പെട്ടിക്കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു  ഇടുക്കി  പെട്ടിക്കട തീയിട്ട് നശിപ്പിച്ചു  ഇടുക്കി തീപിടിത്തം
പെട്ടിക്കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു
author img

By

Published : Jan 18, 2020, 3:31 AM IST

Updated : Jan 18, 2020, 4:42 AM IST

ഇടുക്കി: അടിമാലിയില്‍ ദേശീയപാതയോരത്ത് പെട്ടിക്കടയും സാമഗ്രികളും സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഭിന്നശേഷിക്കാരനും അടിമാലി കല്ലാര്‍കുട്ടി സ്വദേശിയുമായ വിനോദ് കുമാറിന്‍റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന പെട്ടികടയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്‍റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ഈ പെട്ടിക്കട.

പെട്ടിക്കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

കഴിഞ്ഞ ദിവസം കത്തിപ്പാറയില്‍ നിന്നും പെട്ടിക്കട വാങ്ങി ആയിരമേക്കര്‍ കൈത്തറിപ്പടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ കച്ചവടം ആരംഭിക്കാനായിരുന്നു ലക്ഷ്യം. പിറ്റേന്ന് കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ച് നശിച്ചതായി കണ്ടെത്തുന്നത്. 75000 രൂപയോളം വിനോദിന് നഷ്ടമായിട്ടുണ്ട്. പലപ്പോഴായി ലഭിച്ച വികലാംഗ പെന്‍ഷനും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്തുവെച്ചാണ് പെട്ടിക്കട ആരംഭിക്കാനുള്ള തുക വിനോദ് കണ്ടെത്തിയത്. സംഭവത്തില്‍ ഉടമ പൊലീസില്‍ പരാതി നല്‍കി.

Intro:ഉപജീവനമാര്‍ഗ്ഗം മുമ്പില്‍ കണ്ട് ദേശിയപാതയോരത്ത് തുറക്കാനിരുന്ന പെട്ടിക്കട രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി.ഭിന്നശേഷിക്കാരനും അടിമാലി കല്ലാര്‍കുട്ടി സ്വദേശിയുമായ വിനോദ് കുമാറിനാണ് ദുരനുഭവം നേരിട്ടത്.വ്യാഴാഴിച്ച രാവിലെ തുടങ്ങുവാനായി ബുധനാഴ്ച്ച രാത്രിയില്‍ കൊണ്ടിറക്കിയ കടയാണ് രാത്രിയില്‍ അഗ്നിക്കിരയായത്.Body:ഭിന്നശേഷിക്കാരനായ വിനോദ് കുമാറിന് പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട് മനസ്സില്‍.ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്ന വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം കത്തിപ്പാറയില്‍ നിന്നും ഒരു പെട്ടിക്കട വാങ്ങി ബുധനാഴ്ച്ച രാത്രിയില്‍ ആയിരമേക്കര്‍ കൈത്തറിപ്പടിയില്‍ കൊണ്ടിറക്കിയത്.വ്യാഴാഴിച്ച രാവിലെ മുതല്‍ കച്ചവടം തുടങ്ങാമെന്ന് കരുതി.പക്ഷെ രാവിലെ സ്ഥലത്തെത്തിയ വിനോദ് കുമാര്‍ കണ്ടത് തന്റെ പ്രതീക്ഷകളത്രയും ചാമ്പലായി കിടക്കുന്നതാണ്.ആരാണ് ഇത്രത്തോളം ശത്രുതാപരമായി പെരുമാറിയതെന്നോ ആര്‍ക്കാണിത്ര മനസാക്ഷിയില്ലാത്തതെന്നോ വിനോദ് കുമാറിനറിയില്ല.എഴുപത്തയ്യായിരം രൂപയോളം നഷ്ടം സംഭവിച്ചതായും അടിമാലി പോലീസില്‍ പരാതി നല്‍കിയതായും വിനോദ് കുമാര്‍ പറഞ്ഞു.

ബൈറ്റ്

വിനോദ് കുമാർ
പരാതിക്കാരൻConclusion:പലപ്പോഴായി വിനോദ് കുമാറിന് ലഭിച്ച വികലാംഗ പെന്‍ഷന്‍ ചേര്‍ത്ത് വച്ച തുകയായിരുന്നു പെട്ടിക്കട വാങ്ങാനായുള്ള മൂലധനം.തികയാതെ വന്ന തുക നാട്ടുകാരും സമീപവാസികളും കണ്ടെത്തി നല്‍കി.പക്ഷെ എല്ലാം ഒറ്റ രാത്രി കൊണ്ട് ചാരമായി തീര്‍ന്നു.തന്റെ പ്രതീക്ഷകള്‍ തച്ചുടച്ചവരെ പോലീസ് കണ്ടെത്തുമെന്നാണ് ഈ ഭിന്നശേഷിക്കാരന്റെ പ്രതീക്ഷ.തന്റെ മനോവിഷമം പറഞ്ഞാല്‍ മറ്റാര്‍ക്കും മനസ്സിലാവില്ലെന്ന് കണ്ണില്‍ കണ്ണുനീരൊളിപ്പിച്ച് വിനോദ്കുമാര്‍ പറയുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 18, 2020, 4:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.