ETV Bharat / state

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ മന്ത്രി - AMMU DEATH PATHANAMTHITTA

മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കിയത്.

NURSING STUDENT DEATH PTA  അമ്മു മരണം പത്തനംതിട്ട  AMMU DEATH INVESTIGATION  VEENA GEORGE ON AMMU DEATH
Ammu, Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 18, 2024, 4:27 PM IST

Updated : Nov 18, 2024, 7:05 PM IST

പത്തനംതിട്ട : ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷൻ (എസ്‌എംഇ) നഴ്‌സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ സജീവിന്‍റെ മകൾ അമ്മു എ സജീവ് (22) ആണ് മരിച്ചത്. സഹപാഠികളായ മൂന്ന് വിദ്യാർഥിനികളുടെ മാനസിക പീഡനമാണ് നാലാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ അമ്മു സജീവ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് വെട്ടിപ്രത്തുള്ള ഹോസ്റ്റലിന്‍റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടുന്നത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണം എന്നറിയിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെ എത്തും മുൻപ് തന്നെ അമ്മു മരിച്ചിരുന്നു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ മന്ത്രി (ETV Bharat)

വിദ്യാർഥിനിയുടെ മരണകാരണം അന്വേഷിച്ചപ്പോൾ ഡയറിത്താളിൽ നിന്നും 'ഐ ക്വിറ്റ്' എന്ന ഒറ്റ വരിയുള്ള കത്ത് മാത്രമാണ് ലഭിച്ചത്. എന്നാൽ പിന്നീട് സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി കാട്ടി പിതാവ് സജീവ് പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് ലഭിച്ചു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിൻ്റെ ജീവന് വരെ ഭീഷണി ഉള്ളതായി പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചില അധ്യാപകരും ഇതിന് ഒത്താശ ചെയ്‌തിരുന്നതായും പരാതിയിലുണ്ട്. അമ്മുവിൻ്റെ പിതാവ് സജീവ് നേരിട്ടാണ് പരാതി കോളജ് പ്രിൻസിപ്പലിന് നൽകിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൈഗ്രേൻ പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളാൽ ഏറെ വലഞ്ഞിരുന്ന അമ്മുവിനെ ഈ സമയം മൂന്ന് സഹപാഠികളായ പെൺകുട്ടികള്‍ ചേർന്ന് പല രീതിയിലും ശല്യപ്പെടുത്തിയിരുന്നു. കോളജിൽ നിന്ന് സ്റ്റഡി ടൂറിന് പോകാൻ തയ്യാറാവാതിരുന്ന അമ്മുവിനെ ടൂർ കോർഡിനേറ്ററായി ചുമതലപ്പെടുത്തി. പ്രഖ്യാപനം വന്നപ്പോൾ മാത്രമാണ് ഈ വിവരം അമ്മു അറിഞ്ഞത്. ടൂർ കോർഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയത് ഈ വിദ്യാര്‍ഥികള്‍ എതിർത്തിരുന്നു എന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

പലരീതിയിലുള്ള മാനസിക പീഡനം കാരണം അമ്മുവിൻ്റെ ജീവന് ഭീഷണി ഉണ്ടെന്നായിരുന്നു പിതാവ് സജീവ് പ്രിൻസിപ്പാലിന് നൽകിയ പരാതിയിൽ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്ലാസില്‍വച്ച്‌ വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്ലാസില്‍ നിന്ന് വന്ന ഉടൻ തന്നെ അമ്മു കെട്ടിടത്തിന്‍റെ മുകളില്‍ കയറി ചാടുകയായിരുന്നു എന്നാണ് ഹോസ്റ്റല്‍ വാർഡൻ പറയുന്നത്.

എന്നാൽ അമ്മുവും ആരോപണ വിധേയരായ പെൺകുട്ടികളും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും പറഞ്ഞ് തീർക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണ് ഇവർക്കിടയില്‍ ഉണ്ടായിരുന്നത് എന്നുമാണ് കോളജ് അധികൃതർ പറയുന്നത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മുവിന്‍റെ ഫോണ്‍ മുറിയില്‍ നിന്ന് കണ്ടെത്തി.

സംഭവത്തില്‍ പത്തനംതിട്ട പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അമ്മുവിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Also Read: മലപ്പുറത്തെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ കത്തിക്കുത്ത്: സിസിടിവി ദൃശ്യം പുറത്ത്

Last Updated : Nov 18, 2024, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.