ETV Bharat / jagte-raho

അധ്യാപികയുടെ ദുരൂഹ മരണം; മൊബൈല്‍ ഫോണ്‍ കണ്ടെത്തി - സ്‌കൂളിലെ അധ്യാപിക രൂപശ്രീ

നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്നും ലഭ്യമായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍.

death  മിയാപദവ്  കാസറകോട്  മഞ്ചേശ്വരം  സ്‌കൂളിലെ അധ്യാപിക രൂപശ്രീ  mysterious circumstances
മിയാപദവില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
author img

By

Published : Jan 21, 2020, 11:52 AM IST

കാസര്‍കോട്: മഞ്ചേശ്വരം മിയപ്പദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയുടെ ദുരൂഹമരണത്തിൽ നിര്‍ണായകമാകുമെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി. രൂപശ്രീ ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളിലൊന്നാണ് കണ്ടെത്തിയത്. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഇവർ ഉപയോഗിച്ചിരുന്ന മറ്റൊരു ഫോണ്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതെ സമയം രണ്ട് ഫോണുകളും വ്യത്യസ്ത ടവര്‍ ലൊക്കേഷന്‍ പരിധിയിലാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു . ഇതാണ് കേസില്‍ കൂടുതല്‍ ദുരൂഹത ജനിപ്പിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രൂപശ്രീയുടെ സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പെര്‍വാഡ് കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.

Intro:കാസര്‍ഗോഡ് മിയാപദവില്‍ അധ്യാപികയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ വഴിത്തിരിവ്. മരണപ്പെട്ട അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്നും ലഭ്യമായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

മഞ്ചേശ്വരം മിയപ്പദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയുടെ ദുരൂഹമരണത്തിലാണ് നിര്‍ണായകമാകുമെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ലഭിച്ചത്. രൂപശ്രീ ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളിലൊന്നാണ് കണ്ടെത്തിയത്. ഫാണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മറ്റൊരു ഫോണ്‍ ഇതുവരെയും കണ്ടെത്താനായില്ല. നേരത്തെ രണ്ട് ഫോണുകളും വ്യത്യസ്തമായ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭ്യമായിരുന്നു.ഇതാണ് കേസില്‍ കൂടുതല്‍ ദുരൂഹത ജനിപ്പിച്ചത്.അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രൂപശ്രീയുടെ സഹപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പെര്‍വാഡ് കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.

Body:dConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.