മുംബൈ: നാളുകള്‍ക്ക് മുമ്പ് വാരണാനഗറിൽ നിന്ന് ഒമ്പത് കോടി രൂപ കവര്‍ച്ച ചെയ്‌ത കേസിലെ പ്രധാന പ്രതി കൊല്ലപ്പെട്ട നിലയില്‍. മൈനുദ്ദീൻ മുല്ലയെയാണ് സാംഗ്ലി ഗണേശ്‌നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി മൈനുദ്ദീൻ മുല്ല ജാമ്യത്തില്‍ കഴിയുകയായിരുന്നു. കോല്‍ഹാപ്പൂർ ജില്ലയിലെ വാരണനഗറിലെ ഒരു ബിൽഡറുടെ വീട്ടിൽ നിന്നാണ് പ്രതി ഒമ്പത് കോടി രൂപ കൊള്ളയടിച്ചത്. പിന്നീട് മിറാജ് ബെത്‌ലഹേം നഗറിലെ മൈനുദ്ദീൻ മുല്ലയുടെ വീട്ടിൽ നിന്ന് മോഷണം പോയ ഒമ്പത് കോടി രൂപ പൊലീസ് കണ്ടെത്തിയിരുന്നു. മൈനുദ്ദീന്‍റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഒമ്പത് കോടി കൊള്ളയടിച്ച കേസിലെ പ്രധാന പ്രതി കൊല്ലപ്പെട്ട നിലയില്‍ - robbery case accuse has been killed
മൈനുദ്ദീൻ മുല്ലയെയാണ് സാംഗ്ലി ഗണേശ്‌നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി മൈനുദ്ദീൻ മുല്ല ജാമ്യത്തില്‍ കഴിയുകയായിരുന്നു