ETV Bharat / jagte-raho

കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി - വൃദ്ധന്‍റെ മൃതദേഹം

സമീപവാസിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 17, 2019, 11:09 AM IST

തിരുവനന്തപുരം: വർക്കല വല്ലംവിളയിൽ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ സ്വദേശി വേളൂർ എന്ന കൃഷ്ണപിള്ളയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം കടയിലേക്ക് എന്നുപറഞ്ഞാണ് കൃഷ്ണപിള്ള വീട്ടില്‍ നിന്നും ഇറങ്ങിയത്. സമീപവാസിയായ സുരേന്ദ്രന്‍റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വർക്കല വല്ലംവിളയിൽ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ സ്വദേശി വേളൂർ എന്ന കൃഷ്ണപിള്ളയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം കടയിലേക്ക് എന്നുപറഞ്ഞാണ് കൃഷ്ണപിള്ള വീട്ടില്‍ നിന്നും ഇറങ്ങിയത്. സമീപവാസിയായ സുരേന്ദ്രന്‍റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Intro:


Body:പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരുടെ റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കും.ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. 45 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ സൂരജ് അടക്കമുള്ളവർ കഴിഞ്ഞദിവസം നൽകിയ ജാമ്യഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അനുബന്ധ റോഡുകളുടെയും നിർമാണത്തിൽ ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിൽ ടി ഒ സൂരജ് ഉൾപ്പെടെ 10 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടുണ്ട്. ഈ റോഡുകൾക്ക് ടെൻഡർ വിളിക്കാതെ സ്വകാര്യ കരാറുകാരന് ഉപകരണം നൽകിയെന്നാണ് ആരോപണം. ഇതിൽ 35.5 കോടിയുടെ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് കുമാറാണ് കോടതിയിൽ ഹർജി നൽകിയത്. കെ എസ് സി സിയുടെ പാനൽ ഇല്ലാത്ത കമ്പനിക്ക് ഉപകര നൽകുന്നത് നിയമവിരുദ്ധവും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഭാര പരിശോധനയ്ക്ക് ശേഷം ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രം പാലം പൊളിച്ചാൽ മതിയെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം ആദ്യം പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വേഗത്തിൽ ആക്കുന്നതിനുമാണ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാർ അടക്കമുള്ള പുതിയ അംഗങ്ങളെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ETV Bharat
Kochi




Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.