ഇടുക്കി: വണ്ടിപ്പെരിയാറിൽ വാക്കേറ്റത്തെ തുടർന്ന് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് മരിച്ചു. മ്ലാമല സ്വദേശി സുബിനാണ് (26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിപിനെ (23 )നെ പൊലീസ് കസ്റ്റഡിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുബിൻ അച്ഛനുമായി വഴക്കിട്ടിരുന്നു. സുബിന് അച്ഛനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട് നിന്ന ബിപിൻ ജ്യേഷ്ഠനെ കുത്തുകയായിരുന്നു.
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അനുജനെ പൊലീസ് കസ്റ്റഡിൽ എടുത്തു ചോദ്യം ചെയ്തുവരുകയാണ്. തെളിവെടുപ്പ് നടത്തിയ ശേഷമേ കൂടുതൽ വിവരം വെളിപ്പെടുത്താന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.